സി.യു.ഇ.ടി പി.ജി: മൂന്നു കേന്ദ്ര സർവകശാലകളിലേക്ക് അപേക്ഷിച്ചത് രണ്ട് ലക്ഷം വിദ്യാർഥികൾ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഉന്നത സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള സി.യു.ഇ.ടി പി.ജി(കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) എൻട്രൻസ് പരീക്ഷയിൽ മൂന്ന് കേന്ദ്രസർവകലാശാലകളിലേക്ക് മാത്രം ലഭിച്ച അപേക്ഷ രണ്ട് ലക്ഷം കവിഞ്ഞു. വടക്കു കിഴക്കൻ മേഖലയിലെ മൂന്നു കേന്ദ്രസർവകലാശാലകൾക്കാണ് ആവശ്യക്കാർ കൂടുതൽ. ഇന്ത്യയിലെ 500 നഗരങ്ങളിലായി സെപ്റ്റംബർ ഒന്നു മുതൽ 11 വരെയാണ് സി.യു.ഇ.ടി പി.ജി പരീക്ഷ.
ത്രിപുര യൂനിവേഴ്സിറ്റി, മണിപ്പൂർ യൂനിവേഴ്സിറ്റി, നോർത്ത്-ഈസ്റ്റേൺ ഹിൽ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിന് യഥാക്രമം 2.94 ലക്ഷം,2.90 ലക്ഷം, 2.82 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്.
സി.യു.ഇ.ടി യു.ജി കോഴ്സുകൾക്ക് 1.17 ലക്ഷം അപേക്ഷകരാണ് ഈ മൂന്ന് സർവകലാശാലകളിലേക്ക് അപേക്ഷ നൽകിയത്. 3.57 ലക്ഷം അപേക്ഷകരിൽ കൂടുതലും പെൺകുട്ടികളാണ്(1.87 ലക്ഷം). ഒ.ബി.സി വിഭാഗത്തിൽ നിന്ന് 37.53 ശതമാനവും എസ്.സി വിഭാഗത്തിൽ നിന്ന് 11.24 ശതമാനവും എസ്.ടി വിഭാഗത്തിൽ നിന്ന് 9.2 ഉം ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ നിന്ന് 8.33 ശതമാനവും അപേക്ഷകളാണ് ലഭിച്ചത്. 33 ശതമാനം സംവരണ ഇതര വിഭാഗക്കാരാണ്.
ഏറ്റവും കൂടുതൽ അപേക്ഷകർ ലഭിച്ച എട്ടു യൂനിവേഴ്സിറ്റികൾ ഇവയാണ്. ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി-3.53 ലക്ഷം, ബാബാസാഹിബ് ഭീമാറാവു അംബേദ്കർ യൂനിവേഴ്സിറ്റി-3.13 ലക്ഷം, ഹെംവാതി നന്ദൻ ബഹുഗുണ ഗർവാൾ യൂനിവേഴ്സിറ്റി-3.02 ലക്ഷം, ത്രിപുര യൂനിവേഴ്സിറ്റി-2.94 ലക്ഷം, മണിപ്പൂർ യൂനിവേഴ്സിറ്റി-2.90 ലക്ഷം,പോണ്ടിച്ചേരി യൂനിവേഴ്സിറ്റി-2.89 ലക്ഷം,സെൻട്രൽ യൂനിവേഴ്സിറ്റി ഹരിയാന-2.87 ലക്ഷം,നോർത്ത്-ഈസ്റ്റേൺ ഹിൽ യൂനിവേഴ്സിറ്റി-2.82 ലക്ഷം.
സി.യു.ഇ.ടി യു.ജി കോഴ്സിന് അപേക്ഷകരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്താണ് ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി. 3.53 ലക്ഷം അപേക്ഷകരാണ് ഈ യൂനിവേഴ്സിറ്റിയിലേക്ക് ബിരുദ കോഴ്സ് പ്രവേശനത്തിന് അപേക്ഷ നൽകിയത്. ലഖ്നോ ബാബാസാഹിബ് ഭീമാറാവു അംബേദ്കർ യൂനിവേഴ്സിറ്റി(3.13ലക്ഷം),ഉത്തരാഖണ്ഡിലെ ഹെംവാതി നന്ദൻ ബഹുഗുണ ഗർവാൾ യൂനിവേഴ്സിറ്റി(3.02 ലക്ഷം) എന്നിവയാണ് തൊട്ടുപിറകിൽ.
സി.യു.ഇ.ടി പി.ജി പരീക്ഷക്ക് സാഹിത്യ പേപ്പറുകൾ ഒഴികെയുള്ള വിഷയങ്ങൾക്ക് ഹിന്ദിയും ഇംഗ്ലീഷുമാണ് പരീക്ഷ മാധ്യമം. സി.യു.ഇ.ടി യു.ജി 13 ഭാഷകളിൽ നടക്കുന്നു. ഓരോ പേപ്പറിലും 100 ചോദ്യങ്ങൾ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.