സി.യു.ഇ.ടി പി.ജി: പുതിയ സ്ഥാപനങ്ങളും കോഴ്സുകളും വെബ്സൈറ്റിൽ
text_fieldsദേശീയതല പി.ജി പ്രവേശന പരീക്ഷ സി.യു.ഇ.ടി (പി.ജി) 2023ൽ പങ്കാളിയായ സർവകലാശാലകളും സ്ഥാപനങ്ങളും കോഴ്സുകളും www.nta.ac.inൽ പ്രസിദ്ധീകരിച്ചു. ചില സർവകലാശാലകളുടെ കോഴ്സുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ഇസ്ലാമിക് യൂനിവേഴ്സിറ്റി ഓഫ് സയൻസസ് ആൻഡ് ടെക്നോളജി അവന്തിപുർ (ജമ്മു കശ്മീർ), സ്കൂൾ ഓഫ് മാനേജ്മെന്റ് സയൻസ് വാരാണസി (സ്വയംഭരണം), എസ്.ജി.ടി സർവകലാശാല ഗുരുഗ്രാം, ഡോ. ശ്യാമപ്രസാദ് മുഖർജി സർവകലാശാല റാഞ്ചി, ഇസ്ലാമിയ കോളജ് ഓഫ് സയൻസ് ആൻഡ് കോമേഴ്സ്, ഉത്തരാഞ്ചൽ വാഴ്സിറ്റി ഡറാഡൂൺ, ചിന്മയ വിശ്വവിദ്യാപീഠം, വിനോബഭാവേ സർവകലാശാല ഹസാരിബാഗ്, ഇഫ്കായ് സർവകലാശാല ഝാർഖണ്ഡ് തുടങ്ങിയവയാണ് പുതുതായി ചേർത്തിട്ടുള്ളത്.
ഡൽഹി സർവകലാശാല, തമിഴ്നാട് കേന്ദ്ര സർവകലാശാല എന്നിവ ചില പി.ജി കോഴ്സുകളുടെ യോഗ്യത മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കർണാടകയടക്കം ചില സ്ഥാപനങ്ങൾ പുതിയ കോഴ്സുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. സി.യു.ഇ.ടി പി.ജിക്ക് ഏപ്രിൽ 19 വൈകീട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ്: cuet.nta.nic.in
രാജ്യത്തെ 44 കേന്ദ്ര സർവകലാശാലകളിലേതടക്കമുള്ള പി.ജി പ്രവേശനത്തിന് ദേശീയതലത്തിൽ നടക്കുന്ന യോഗ്യത പരീക്ഷയാണിത്. ചില സംസ്ഥാന/കൽപിത സ്വകാര്യ സർവകലാശാലകളിലെ പി.ജി പ്രവേശനവും ഇതിന്റെ അടിസ്ഥാനത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.