സി.യു.ഇ.ടി നാലാംഘട്ടം തുടങ്ങി; പലയിടങ്ങളിൽ പരീക്ഷ മുടങ്ങി
text_fieldsന്യൂഡൽഹി: ബുധനാഴ്ച തുടങ്ങിയ കേന്ദ്ര സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശ പരീക്ഷ സി.യു.ഇ.ടി (യു.ജി) നാലാം ഘട്ടത്തിൽ പലയിടത്തും പ്രശ്നങ്ങൾ. 13 കേന്ദ്രങ്ങളിൽ പരീക്ഷ റദ്ദാക്കി.
സാങ്കേതിക പ്രശ്നങ്ങളും സെർവർ തകരാറും മൂലം ഡൽഹിയിലെ ഗുരു ഹർഗോബിന്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഏഷ്യ പെസിഫിക് ഇൻസ്റ്റിറ്റ്യൂട്ട്, ആകാശ് ഇന്റർനാഷനൽ സീനിയർ സെക്കൻഡറി സ്കൂൾ, പീതാംപുരയിലെ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രഫഷനൽ സ്റ്റഡീസ് എന്നിവിടങ്ങളിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനായില്ല. ഇവർക്കെല്ലാം വീണ്ടും അവസരം നൽകുമെന്ന് യു.ജി.സി അറിയിച്ചു.
3.6 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. നാലാം ഘട്ടത്തിൽ താൽപര്യപ്രകാരമുള്ള നഗരം പരീക്ഷാകേന്ദ്രമായി കിട്ടണമെന്ന ആവശ്യമുന്നയിച്ച 11,000ത്തോളം വിദ്യാർഥികളുടെ പരീക്ഷ ആഗസ്റ്റ് 30ലേക്ക് മാറ്റിയിട്ടുണ്ട്. ആദ്യ പദ്ധതി പ്രകാരം മുഴുവൻ പരീക്ഷകളും ആഗസ്റ്റ് 20 പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ, പിന്നീട് പരീക്ഷകൾ ആഗസ്റ്റ് 28നായിരിക്കും പൂർത്തിയാവുകയെന്ന് ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) വ്യക്തമാക്കി. തുടർന്ന് വീണ്ടും പരീക്ഷ ആറു ഘട്ടങ്ങളാക്കി വിഭജിക്കുകയും തീയതി നീട്ടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.