Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.​യു.​ഇ.​ടി ബി​രു​ദ...

സി.​യു.​ഇ.​ടി ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷ ഫലം വൈകും

text_fields
bookmark_border
cuet results
cancel

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ (സി.​യു.​ഇ.​ടി) യു.​ജി ഫ​ലം പ്രസിദ്ധീകരിക്കുന്നത് വൈകും. ഫലം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണെന്നും അൽപം വൈകുമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ട്വീറ്റ് ചെയ്തു.


ഇന്ന് രാത്രി 10 മണിയോടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് യൂ​നി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ് ക​മീ​ഷ​ൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. nta.ac.in, cuet.samarth.ac.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് ഫലമറിയാൻ കഴിയും.

ഫലം ഇങ്ങനെ അറിയാം:

cuet.samarth.ac.in വെബ്സൈറ്റിൽ കയറി സി.യു.ഇ.ടി യു.ജി അപേക്ഷ നമ്പറും ജനന തീയതിയും നൽകി വിദ്യാർഥികൾ എന്റർ ചെയ്താൽ ഫലമറിയാൻ സാധിക്കും. കേന്ദ്ര സർവകലാശാലകളടക്കമുള്ള 46 യൂനിവേഴ്സിറ്റികളിലെ ബിരുദ പ്രവേശനത്തിനായാണ് സി.യു.ഇ.ടി യു.ജി പരീക്ഷ നടത്തിയത്.

ആറു ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. ജൂ​ലൈ​ 15ന് തു​ട​ങ്ങി​യ പ​രീ​ക്ഷ ആ​ഗ​സ്റ്റ് 30ന് അ​വ​സാ​നി​ച്ചു. അ​വ​സാ​ന നി​മി​ഷം പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ മാ​റ്റ​ൽ, വി​ദ്യാ​ർ​ഥി​ക​ളെ അ​റി​യി​ക്കാ​തെ പ​രീ​ക്ഷ തീ​യ​തി മാ​റ്റ​ൽ തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ക‍യും പ​രീ​ക്ഷ റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ​രീ​ക്ഷ​യാ​യ സി.​യു.​ഇ.​ടി​ക്ക് 14.9 ല​ക്ഷം പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ 60 ശ​ത​മാ​നം പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഫ​ലം പ്ര​ഖ്യാ​പി​ച്ചാ​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും പോ​ർ​ട്ട​ലു​ക​ൾ പ്ര​വേ​ശ​ന ന​ട​പ​ടി​ക്ക് സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും യൂ​നി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ് ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​ഗ​ദീ​ഷ് കു​മാ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NTACUET ResultsCUET UG 2022 Results
News Summary - CUET UG 2022 Results: Results DELAYED, ‘May take some more time,’ tweets NTA
Next Story