Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകുസാറ്റിലേക്ക്...

കുസാറ്റിലേക്ക് അപേക്ഷിക്കാം

text_fields
bookmark_border
കുസാറ്റിലേക്ക് അപേക്ഷിക്കാം
cancel

കൊച്ചി ശാസ്ത്ര സാ​ങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) 2025 അധ്യയനവർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പൊതുപ്രവേശന പരീക്ഷ മേയ് 10, 11, 12 തീയതികളിൽ നടത്തും. ഓൺലൈനായി മാർച്ച് 10 വരെ അപേക്ഷിക്കാം. കോഴ്സുകൾ, യോഗ്യത, മാനദണ്ഡങ്ങൾ, പ്രവേശന പരീക്ഷയുടെ വിശദാംശങ്ങൾ തുടങ്ങിയവ അടങ്ങിയ ‘കുസാറ്റ്’ കാറ്റ് 2025’ പ്രോസ്​പെക്ടസ് https://admissions.cusat.ac.in ൽ ലഭ്യമാണ്. പ്ലസ് ടുകാർക്കും ബിരുദക്കാർക്കും ഉപരിപഠനം നടത്താവുന്ന വൈവിധ്യമാർന്ന നിരവധി കോഴ്സുകളാണ് ഇവിടെയുള്ളത്. പ്രഫഷണൽ കോഴ്സുകളും ഇതിൽപെടും.

അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ

ബി.ടെക് (റെഗുലർ), നാലു വർഷം (എട്ടു സെമസ്റ്ററുകൾ) -ശാഖകൾ- സിവിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഐ.ടി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്, മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഷിപ് ബിൽഡിങ്, പോളിമെർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്.

പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്‍സി​ പ്രോഗ്രാമുകൾ -ഫോട്ടോണിക്സ്, കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്), ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, എൻവയൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജി.

പഞ്ചവത്സര ബി.ബി.എ, എൽഎൽ.ബി, ബി.കോം എൽഎൽ.ബി, ബിഎസ്‍സി എൽഎൽ.ബി (കമ്പ്യൂട്ടർ സയൻസ്) (ഓണേഴ്സ് പ്രോഗ്രാമുകൾ). പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.സി.എ പ്രോഗ്രാം: ബി.വോക് -ബിസിനസ് പ്രോസസ് ആൻഡ് ഡാറ്റ അനലിറ്റിക്സ് (മൂന്നു വർഷം). ഈ കോഴ്സുകളിലേക്ക് പ്ലസ് ടുകാർക്ക് പ്രവേശനം തേടാം.

ലാറ്ററർ എൻട്രി മൂന്നാം സെമസ്റ്റർ ബി.ടെക് പ്രോഗ്രാം -സിവിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഐ.ടി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് (ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമക്കാർക്ക് ലാറ്ററൽ എൻട്രി ടെസ്റ്റ് വഴി പ്രവേശനം).

പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ

എം.എസ്‍സി -മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്/ഡാറ്റാ സയൻസ്), ഫോറൻസിക് സയൻസ്, ഇലക്ട്രോണിക്സ് സയൻസ്, ഹൈഡ്രോ കെമിസ്ട്രി, ഓഷ്യാനോഗ്രഫി, മറൈൻ ജിയോളജി, മറൈൻ ജിയോ ഫിസിക്സ്, മെറ്റിയോറോളജി, എൻവയൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജി, ബയോടെക്നോളജി, മൈക്രോബയോളജി, മറൈൻ ജനോമിക്സ്, മറൈൻ ബയോളജി, ഇൻഡസ്ട്രിയൽ ഫിഷറീസ്, എക്കണോ മെട്രിക്സ് ആൻഡ് ഫിനാൻഷ്യൽ ടെക്നോളജി; എം.എഫ്.എസ്.സി -സീ ഫുഡ് സേഫ്റ്റി ആൻഡ് ട്രേഡ്; എംവോക് -സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ബാങ്കിങ് ആൻഡ് ഫിനാൻസ്; മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ); എം.എ അ​പ്ലൈഡ് ഇക്കണോമിക്സ്, ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ.

ത്രിവത്സര എൽഎൽ.ബി, എൽഎൽ.എം, എൽഎൽ.എം (ഐ.പി.ആർ) (രണ്ടുവർഷം വീതം) എം.ബി.എ (ഫുൾടൈം/പാർട്ട് ടൈം), എം.ബി.എ (എക്സിക്യൂട്ടിവ് പ്രോഗ്രാം). എൽഎൽ.എം (ഐ.പി/​ഐ.പി.ആർ)-പിഎച്ച്.ഡി (അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം), എം.എസ്‍സി ബയോ എത്തിക്സ്.

എം.ടെക് (വിവിധ സ്​പെഷലൈസേഷനുകൾ)/ എക്സിക്യൂട്ടിവ് എം.ടെക്, പിഎച്ച്.ഡി.

യോഗ്യത: ബി.ടെക് പ്രോഗ്രാമുകൾക്ക് മാത്തമാറ്റിക്സിന് 50 ശതമാനം മാർക്കിൽ കുറയാതെയും മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയും പ്ലസ് ടു / തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം (എന്നാൽ, നേവൽ ആർക്കിടെക്ചർ, ഷിപ്ബിൽഡിങ്, മറൈൻ എൻജിനീയറിങ് ബി.ടെക് കോഴ്സുകൾക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ വേണം. പ്രായപരിധി 25 വയസ്സ്). എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് മാർക്കിളവുണ്ട്.

പഞ്ചവത്സര ഇന്റപ്രേറ്റഡ് എം.എസ്‍സി കോഴ്സുകൾക്ക് ഫിസിക്സ്, കെമിസ്ട്രി മാത്തമാറ്റിക്സ് / ബയോളജി വിഷയങ്ങളോടെ ഹയർ സെക്കൻഡറി/ പ്ലസ് ടു/ തത്തുല്യ ബോർഡ് പരീക്ഷ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.

2025 മാർച്ച്/ ഏപ്രിലിൽ അവസാന വർഷ ഹയർസെക്കൻഡറി/ പ്ലസ്ടു/ തത്തുല്യ ബോർഡ് പരീക്ഷയെഴുതാൻ പോകുന്നവർക്കും ‘കുസാറ്റ്-കാറ്റ്-2025’ന് അപേക്ഷിക്കാവുന്നതാണ്. സീറ്റ് അലോട്ട്മെന്റ്/ വെരിഫിക്കേഷൻ സമയത്ത് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മതി.

പ്രവേശന പരീക്ഷ: ബി.ടെക്/ എം.എസ്‍സി ഇന്റഗ്രേറ്റഡ് (ഫോട്ടോണിക്സ്/ സി.എസ്, ഡാറ്റാ സയൻസ് കോഴ്സുകൾക്ക് നടത്തുന്ന പൊതു പ്രവേശന പരീക്ഷയിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലായി ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ 225 ചോദ്യങ്ങളുണ്ടാവും. മൂന്നു മണിക്കൂർ സമയം അനുവദിക്കും. ശരി ഉത്തരത്തിന് മൂന്നുമാർക്ക്. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് വീതം കുറക്കും.

അതേസമയം, ബി.ടെക് മറൈൻ എൻജിനീയറിങ് പ്രവേശനം ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയുടെ പൊതു പ്രവേശന പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ്.

മറ്റ് കോഴ്സുകളുടെ യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശന പരീക്ഷയുടെ വിവരങ്ങളും അഡ്മിഷൻ നടപടിക്രമങ്ങളും പ്രോസ്​പെക്ടസിലുണ്ട്.

മറ്റ് പ്രവേശന മാർഗങ്ങൾ:

എല്ലാ പിജി ​പ്രോഗ്രാമുകളിലും 10 ശതമാനം സൂപ്പർ ന്യൂമെററി സീറ്റുകളിൽ സി.യു.ഇ.ടി പി.ജി റാങ്കടിസ്ഥാനത്തിൽ പ്രവേശനം നൽകും. എം.ബി.എക്ക് ഐ.ഐ.എം കാറ്റ്/ സിമാറ്റ്/ കെമാറ്റ് സ്കോർ പണിഗണിച്ചാണ് പ്രവേശനം

എം.ടെക് ​പ്രോഗ്രാമുകളിലേക്ക് പ്രാബല്യത്തിലുള്ള ‘ഗേറ്റ് സ്കോർ’ ഉള്ളവർക്ക് പ്രവേശനം തേടാം. ഗേറ്റ് യോഗ്യതയില്ലാത്തവർക്ക് (നോൺ-ഗേറ്റ്) ഡിപ്പാർട്ട്മെന്റൽ അഡ്മിഷൻ ടെസ്റ്റ് എഴുതി പ്രവേശനം നേടാവുന്നതാണ്.

പിഎച്ച്.ഡി/ഡി​​പ്ലോമ/ സർട്ടിഫിക്ക് ​പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അഡ്മിഷൻ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറം അതത് വകുപ്പുകളിൽനിന്ന് ലഭിക്കും.

പ്രോസ്പെക്ടസിലെ മാർഗനിർദേശങ്ങളും അർഹതാ മാനദണ്ഡങ്ങളം മനസ്സിലാക്കി https://admissionscusat.ac.in ൽ മാർച്ച് 10 നകം ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. എം.ബി.എ, എം.ടെക്, പിഎച്ച്.ഡി മുതലായ പ്രോഗ്രാമുകൾക്ക് മെയ് 31 വരെ അപേക്ഷകൾ സ്വീകരിക്കും.

അപേക്ഷ ഫീസ്: പ്രോഗ്രാമുകളെ ടെസ്റ്റ്​ കോഡുകളാക്കി പ്ര​ത്യേക പട്ടികയിൽ നൽകിയിട്ടുണ്ട്. പരമാവധി രണ്ട്​ ടെസ്റ്റ് കോഴ്സുകൾക്ക് ഫീസ് 1500 രൂപയാണ്. എസ്.സി/എസ്.ടി വിഭാഗത്തിന് 700 രൂപ മതി. ഓരോ അധിക കോഡിനും യഥാക്രമം 500 രൂപ, 250 രൂപ വീതം നൽകണം.

കുസാറ്റ് -കാറ്റ് ബാധകമല്ലാത്ത എം.ബി.എ, എം.ടെക് പ്രോഗ്രാമുകൾക്ക് അധിക ഫീസ് നൽകേണ്ടതില്ല.

ഗൾഫിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്ക് രണ്ട് ടെസ്റ്റ് കോഡുകൾക്കുവരെ 6500 രൂപയാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിന് 5700 രൂപ മതിയാകും. അധിക ടെസ്റ്റ് കോഡുകൾക്ക് ഓരോന്നിനും യഥാക്രമം 500 രൂപ, 250 രൂപ വീതം നൽകേണ്ടതുണ്ട്.

പ്രവാസി ഇന്ത്യക്കാർക്കുള്ള എൻ.ആർ.ഐ സീറ്റുകൾക്ക് 5000 രൂപ അധികം നൽകേണ്ടിവരും. പരമാവധി രണ്ട് ടെസ്റ്റ് കോഡുകൾക്ക് 6500 രൂപയാണ് നൽകേണ്ടത്. എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്ന പക്ഷം 5700 രൂപ മതിയാകും.

അഖിലേന്ത്യാ ക്വോട്ട സീറ്റുകൾ: എല്ലാ പി.ജി പ്രോഗ്രാമുകളിലും (എം.ടെക് ഒഴികെ) ജനറൽ സീറ്റുകളിൽ 50 ശതമാനം അഖിലേന്ത്യാ ക്വോട്ടയിൽപെടുത്തി പ്രവേശനം നൽകുന്നതാണ്. കേരളീയർക്കും അന്യ സംസ്ഥാനങ്ങളിലുള്ളവർക്കും ഈ സീറ്റിൽ അർഹതയുണ്ടായിരിക്കും.

ഏഴ് പുതിയ കോഴ്സുകൾ

നിലവിലെ പ്രോഗ്രാമുകൾക്കുപുറമെ ഏഴ് പുതിയ കോഴ്സുകൾ കൂടി ഈവർഷം കുസാറ്റ് ആരംഭിക്കുന്നുണ്ട്.

⊿ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.സി.എ (സീറ്റ് -60)

⊿ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ് സി എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജി (സ്ട്രീം 1 & 2). 20 സീറ്റ്. (അവസരം പ്ലസ്ടുക്കാർക്ക്)

⊿ എംവോക്-ബാങ്കിങ് ആൻഡ് ഫിനാൻസ് (40)

⊿ ഡ്യൂവെൽ എം.എസ്- ന്യൂജനറേഷൻ ഓഫ് ഇലക്ട്രോണിക് കംപോണന്റ് ബേസ് (സെയിന്റ് പീറ്റേഴ്സ് ബർഗ് വാഴ്സിറ്റിയുമായി സഹകരിച്ച്) (15)

⊿ ഇന്റർനാഷനൽ ഡ്യൂവൽ ഡിഗ്രി മാസ്റ്റേഴ്സ് ഇൻ മാനേജ്മെന്റ് (30)

⊿ എക്സിക്യൂട്ടിവ് എം.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (24)

⊿ എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) (എക്സിക്യൂട്ടിവ്) (18 സീറ്റ്)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വ്യക്തിവിവരങ്ങൾ കൃത്യതയോടെ നൽകി ഫോട്ടോയും കൈയക്ഷരവും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത് ഫീസ് ഒടുക്കി സമയബന്ധിതമായി അപേക്ഷ പൂർത്തിയാക്കണം.

യോഗ്യതക്ക് അനുസൃതമായ കോഴ്സുകൾ തെരഞ്ഞെടുക്കം. കോഴ്സിന്റെ വിവരങ്ങൾ നൽകിക്കഴിയുമ്പോൾ ലഭിക്കുന്ന ‘ഷോട്ട് പ്രിവ്യൂ’ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താം.

അപേക്ഷ സമർപ്പിച്ചതിനുശേഷം അപേക്ഷയിലെ വിവരങ്ങൾ അവസാന തീയതിക്ക് മുമ്പ് എഡിറ്റ് ചെയ്യുന്നതിന് ഒരവസരംകൂടി ലഭിച്ചേക്കും.

അപേക്ഷയുടെ പ്രിവ്യൂ കൺഫേം ചെയ്ത് ഫീസ് അടച്ചശേഷം ലഭ്യമായ പരീക്ഷാ കേന്ദ്രങ്ങളിലൊന്ന് തെരഞ്ഞെടുക്കാം. അത് കഴിഞ്ഞ് ഫൈനൽ പ്രിവ്യൂ കാണിക്കും. ഇത്രയും നടപടിക്രമങ്ങൾ പൂർത്തിയാക്കി വേണം ലോഗ് ഔട്ട് ചെയ്യേണ്ടത്.

അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. സംവരണ വിഭാഗങ്ങളിൽപെടുന്നവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സമർപ്പിക്കേണ്ടതില്ല. പ്രവേശനസമയത്ത് അസൽ രേഖകൾ ഹാജരാക്കിയാൽ മതി.

● പൊതുപ്രവേശന പരീക്ഷ മേയിൽ

● രജിസ്ട്രേഷൻ തുടങ്ങി

● ഓൺ​ലൈൻ അപേക്ഷ മാർച്ച് 10 നകം

● വിവരങ്ങൾക്ക് https://admissions.cusat.ac.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CUSAT AdmissionEducation News
News Summary - CUSAT admission application
Next Story