കുസാറ്റ് -കാറ്റ് 2018 ഏപ്രിൽ 28, 29 തീയതികളിൽ
text_fieldsകൊച്ചി ശാസ്ത്ര സാേങ്കതിക സർവകലാശാലയുടെ ഇൗ വർഷത്തെ ബി.ടെക് ഇൻറഗ്രേറ്റഡ് എം.എസ്സി, ബി.വോക്ക്, എൽഎൽ.ബി, എൽഎൽ.എം, എം.എ, എം.വോക്, എം.ടെക്, എം.എഫിൽ, പിഎച്ച്.ഡി കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷക്ക് അപേക്ഷകൾ ക്ഷണിച്ചു.
നാലു വർഷത്തെ ബി.ടെക്, അഞ്ച് വർഷത്തെ ഇൻറഗ്രേറ്റഡ് എം.എസ്സി, ഫോേട്ടാണിക്സ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി (ഒാണേഴ്സ്) ബി.കോം എൽഎൽ.ബി (ഒാണേഴ്സ്) രണ്ടുവർഷത്തെ എം.എ ഹിന്ദി, ഇക്കണോമിക്സ്, എം.സി.എ (ലാറ്ററൽ എൻട്രി) എം.എസ്സി കമ്പ്യൂട്ടർ സയൻസ്, എൽഎൽ.എം, പിഎച്ച്.ഡി ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ 2018 ഏപ്രിൽ 28ന് ശനിയാഴ്ച നടത്തും.
മറ്റു നിരവധി പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കും ബി.ടെക് ലാറ്ററൽ എൻട്രി, മാസ്റ്റർ ഒാഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് (എം.സി.എ) ത്രിവത്സര എൽഎൽ.ബി, ബി.വോക്, എം.വോക് പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 29 ഞായറാഴ്ച നടത്തുന്നതാണ്.ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷക്ക് ദുബൈ, ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ബംഗളൂരു, ജംഷഡ്പൂർ, ലഖ്നൗ, പാറ്റ്ന, ബൊക്കാറോ, റാഞ്ചി, വാരണസി, കോട്ട, തിരുവനന്തപുരം, കൊല്ലം, അടൂർ, തൊടുപുഴ, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൽപറ്റ, കാസർകോട് എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാവും.എം.ടെക്, എം.ഫിൽ, പിഎച്ച്.ഡി, ഡിേപ്ലാമ പ്രോഗ്രാമുകളിലേക്കുള്ള ഡിപ്പാർട്ട്മെൻറ് തലത്തിലുള്ള ടെസ്റ്റിെൻറ (DAT) തീയതി അതത് വകുപ്പുകൾ പിന്നീട് അറിയിക്കും.
എം.ഫിൽ, പിഎച്ച്.ഡി, ഡിേപ്ലാമ കോഴ്സുകൾ ഒഴികെ മറ്റെല്ലാ പോസ്റ്റ് ഗ്രാജ്വേറ്റ്, അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ ഒാൺലൈനായി ഫെബ്രുവരി 28 വരെ സ്വീകരിക്കും. ഫൈനോടുകൂടി മാർച്ച് മൂന്നുവരെ അപേക്ഷിക്കാം. www.cusat.nic.inൽനിന്നും പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്ത് അതിലെ നിർദേശങ്ങൾ പാലിച്ചുവേണം അപേക്ഷ സമർപ്പണം നടത്തേണ്ടത്. അപേക്ഷ ഫീസ് ഒാൺലൈനായി മാർച്ച് അഞ്ചുവരെ അടക്കാം.
വിദേശ വിദ്യാർഥികൾക്ക് ഒാൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷിക്കാം. എം.ടെക് പ്രോഗ്രാമുകളിലേക്ക് മാർച്ച് 15 മുതൽ 21 വരെ ഒാൺലൈൻ രജിസ്ട്രേഷന് സമയമുണ്ട്.
അപേക്ഷഫീസ് 1000 രൂപ. കേരളത്തിലെ പട്ടികജാതി/ വർഗക്കാർക്ക് 500 രൂപ മതി. വിശേദ വിദ്യാർഥികൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകൾക്ക് 100 യു.എസ് ഡോളർ നൽകണം.ഭാരതീയരായ ഗൾഫ് ജീവനക്കാരുടെ കുട്ടികൾക്ക് 6000 രൂപയാണ് ഫീസ്. എൻ.ആർ.െഎ സീറ്റുകൾക്ക് അധികമായി 5000 രൂപ നൽകേണ്ടതുണ്ട്. ദുബൈ പരീക്ഷകേന്ദ്രമായി തിരഞ്ഞെടുക്കുന്നവർ 10,000 രൂപ അധികം നൽകണം.
അപേക്ഷ www.cusat.nic.in ഒാൺൈലനായി സമർപ്പിച്ചാൽ മതി. പ്രിൻറൗേട്ടാ രേഖകളുടെ പകർപ്പോ കുസാറ്റിന് അയക്കേണ്ടതില്ല. അപേക്ഷ സമർപ്പണത്തിനള്ള വ്യക്തമായ നിർദേശങ്ങൾ പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്കുസാറ്റിൽ റെഗുലർ ബി.ടെക് കോഴ്സിൽ സ്റ്റേറ്റ് മെറിറ്റിൽ പ്രവേശനം ലഭിക്കുന്നവർക്ക് 21,275 രൂപയാണ് വാർഷിക ട്യൂഷൻ ഫീസ്.‘കുസാറ്റ്-കാറ്റ് 2018’ സംബന്ധിച്ച സമഗ്രവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.cusat.nic.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.