കുസാറ്റ്: മികവിന്റെ കേന്ദ്രത്തിൽ പഠിക്കാം
text_fieldsശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമായ കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് (കുസാറ്റ്) നിരവധി സവിശേഷതകളുണ്ട്. ഇന്റർ ഡിസിപ്ലിനറി സമീപനം, വ്യാവസായിക പങ്കാളിത്തം, സാംസ്കാരികവും പാഠ്യേതരവുമായ പ്രവർത്തനങ്ങൾ, സംരംഭകത്വ പിന്തുണ, ഫാക്കൽറ്റി, ദേശീയ ശ്രദ്ധേയമായ പഠന ഗവേഷണ ക്രേന്ദം, വൈവിധ്യങ്ങളായ കോഴ്സുകൾ, സർവകലാശാല നേരിട്ട് നടത്തുന്ന കോഴ്സുകൾ, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുട്ടികൾ, 50ലധികം വകുപ്പുകൾ, മുൻനിര കമ്പനികളുടെ റിക്രൂട്ട്‌മെന്റ്, അലുമ്‌നി നെറ്റ്‌വർക്ക്.....തുടങ്ങിയവ കുസാറ്റിന്റെ പ്രത്യേകതകളാണ്.
റാങ്കിങ്
- യു.ജി.സി, എ.ഐ.സി.ടി.ഇ അംഗീകാരം
- സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഏഴു എൻജിനീയറിങ് പ്രോഗ്രാമുകൾക്കും നാഷനൽ ബോർഡ് ഓഫ് അസസ്‌മെന്റ് ടയർ 1 അക്രഡിറ്റേഷൻ.
- നാഷനൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ+ ഗ്രേഡ് അക്രഡിറ്റേഷൻ
- നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്കിൽ 37ാം അക്കാദമിക് റാങ്കിങ്
കോഴ്സുകൾ:
• 11 ബി.ടെക് പ്രോഗ്രാമുകൾ
• 7 എം.എസ് സി ഇന്റഗ്രേറ്റഡ് കോഴ്സുകൾ
• 3 നിയമ കോഴ്സുകൾ
• ഒരു ബിവോക്ക് കോഴ്സ്
• എൻജിനീയറിങ് ഡിപ്ലോമ കഴിഞ്ഞവർക്കുള്ള കോഴ്സുകൾ
• 9 കോഴ്സുകളിലേക്ക് ലാറ്ററൽ എൻട്രി സൗകര്യം
• 33 എം.എസ് സി കോഴ്സുകൾ
• 16 എം.ടെക് പ്രോഗ്രാമുകൾ
• പിഎച്ച്.ഡി പ്രോഗ്രാമുകൾ
• പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പ്രോഗ്രാം
• 11 ഓളം ഡിപ്ലോമ/സർട്ടിഫിക്കറ്റ് /ഷോർട്ട് ടേം ഓൺലൈൻ പ്രോഗ്രാമുകൾ. സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്, നാവൽ ആർക്കിടെക്ചർ ആൻഡ് കപ്പൽ നിർമാണം എന്നിവ കുസാറ്റിന്റെ ഏറ്റവും മികച്ച ശാഖകളാണ്.
പ്രവേശന പ്രക്രിയ
1. മറൈൻ എൻജിനീയറിങ് ഒഴികെ എല്ലാ ബി.ടെക് പ്രോഗ്രാമുകളിലേക്കും പ്രവേശനം കുസാറ്റ് ക്യാറ്റ് വഴിയാണ്. മറൈൻ എൻജിനീയറിങ്ങിൽ ബി.ടെക്കിന് ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റി നടത്തുന്ന സി.ഇ.ടി (കോമൺ എൻട്രൻസ് ടെസ്റ്റ്) എഴുതണം.
2. പിഎച്ച്.ഡി,പോസ്റ്റ്-ഡോക്ടറൽ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഗേറ്റ് സ്കോറില്ലാത്തവരുടെ എം.ടെക് എന്നീ പ്രോഗ്രാമുകൾക്ക് അതത് വകുപ്പുകളിൽ ഡിപ്പാർട്ട്മെന്റൽ അഡ്മിഷൻ ടെസ്റ്റിലൂടെയാണ് (ഡാറ്റ്)പ്രവേശനം.
3. ബി.ടെക് ലാറ്ററൽ എൻട്രി ടെസ്റ്റ്
4. എം.ബി.എക്ക് ഐ.ഐ.എം ക്യാറ്റ് 2023, സിമാറ്റ് 2024, കെ-മാറ്റ് 2024-ഇവയിലൊന്ന് നിർബന്ധം.ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ പ്രവേശനത്തിന് ഫെബ്രുവരി 26 വരെയും എം.ടെക് പ്രവേശനത്തിന് മേയ് 31 വരെയും www.admissions.cusat.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
ദീൻ ദയാൽ ഉപാധ്യായ് കൗശൽ കേന്ദ്ര
മാനേജ്മെന്റിലും സാങ്കേതിക വിദ്യയിലും തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾ നടത്തുന്ന പ്രമുഖ കേന്ദ്രമാണ് ഡി.ഡി.യു കൗശൽ കേന്ദ്ര, കുസാറ്റ്.
കോഴ്സുകൾ: -ബിവോക്, എംവോക് പ്രോഗ്രാമുകൾ.
-ബിവോക് ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റ അനലിറ്റിക്സ്, -എംവോക് സോഫ്റ്റ് വെയർ അപ്ലിക്കേഷൻ ഡെവലപ്മെന്റ്
- എംവോക് കൺസൾട്ടൻസി മാനേജ്മെന്റ്
താൽപര്യമുള്ള കുട്ടികൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.www.admission.cusat.ac.in. അവസാന തീയതി ഫെബ്രുവരി 26.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.