കുസാറ്റ് സ്പോട്ട് അഡ്മിഷൻ
text_fieldsകളമശ്ശേരി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ബി.ടെക് പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കായി ഏഴുമുതൽ 13 വരെ ആദ്യഘട്ട സ്പോട്ട് അഡ്മിഷൻ നടത്തും. ബി.ടെക് (ലാറ്ററൽ എൻട്രി) പ്രോഗ്രാമുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആറിന് നടക്കും. ‘ക്യാറ്റ്’ ലിസ്റ്റിലുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ രാവിലെ ഒമ്പതുമുതൽ 10 വരെ. വിശദവിവരങ്ങൾക്ക്: www.admissions.cusat.ac.in, 0484 2577100.
സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ എം.ടെക് (ഫുൾടൈം) പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഞ്ചിന് സ്പോട്ട് അഡ്മിഷൻ. താൽപര്യമുള്ളവർ രാവിലെ 9.30ന് കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ലബോറട്ടറി ബ്ലോക്കിലെ സെമിനാർ ഹാളിൽ അസ്സൽ സർട്ടിഫിക്കറ്റും ഫീസും സഹിതം ഹാജരാകണം.
അറ്റ്മോസ്ഫിയറിക് സയൻസ് വകുപ്പിൽ എം.എസ്.സി മീറ്റിയറോളജി പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഞ്ചിന് സ്പോട്ട് അഡ്മിഷൻ. താൽപര്യമുള്ളവർ രാവിലെ 10.30ന് ഹാജരാകണം. www.admissions.cusat.ac.in, 0484-286 3804.
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ എം.ടെക് ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് പ്രോഗ്രാമിൽ ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്ക് (ഒ.ബി.എച്ച്-ഒന്ന്, കെ.എസ്.സി-ഒന്ന്, ജനറൽ-ഒന്ന്) ആഗസ്റ്റ് അഞ്ചിന് സ്പോട്ട് അഡ്മിഷൻ. താൽപര്യമുള്ളവർ രാവിലെ 10.30ന് ഹാജരാകണം. 0484 2575893, 0484 2862470. www.admissions.cusat.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.