പ്ലസ് ടുക്കാർക്ക് ഡി.എഡ് പഠിക്കാം; വിജ്ഞാപനം താമസിയാതെ
text_fieldsപ്രൈമറി സ്കൂൾ അധ്യാപകരാകുന്നതിനുള്ള അടിസ്ഥാന യോഗ്യതയായ രണ്ടു വർഷത്തെ ‘ഡിപ്ലോമ ഇൻ എജുക്കേഷൻ (ഡി.എഡ്) കോഴ്സ് പഠിക്കുന്നതിന് കേരളത്തിലെ ഗവൺമെൻറ്/എയ്ഡഡ്/സ്വകാര്യ സ്വാശ്രയ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ടി.ടി.െഎ) ധാരാളം അവസരങ്ങളുണ്ട്. ‘ഡി.എഡ്’ പ്രവേശന വിജ്ഞാപനം മേയ് മാസത്തിലുണ്ടാവും. ഡി.പി.െഎയുടെ www.education.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശന വിജ്ഞാപനം പ്രസിദ്ധപ്പെടുത്തും.
ഗവൺമെൻറ്/എയ്ഡഡ് ടി.ടി.െഎകളിലെയും സ്വകാര്യ സ്വാശ്രയ ടി.ടി.െഎകളിലെയും ‘ഡി.എഡ്’ പ്രവേശന വിജ്ഞാപനങ്ങൾ പ്രത്യേകം പ്രസിദ്ധപ്പെടുത്തുന്നതാണ്. അപേക്ഷേഫാറത്തിെൻറ മാതൃകയും ടി.ടി.െഎകളുടെ ലിസ്റ്റും വെബ്സൈറ്റിൽ യഥാസമയം ലഭ്യമാകും. ഗവൺമെൻറ്/എയ്ഡഡ് മേഖലയിൽ നൂറിലേെറ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് ‘ഡി.എഡ്’ കോഴ്സിൽ പഠനാവസരമുള്ളത്. നാല് സെമസ്റ്ററുകളിലായി രണ്ടു വർഷമാണ് കോഴ്സിെൻറ കാലാവധി. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനാണ് റെഗുലേറ്ററി ബോഡി.
യോഗ്യതകൾ: 50 ശതമാനം മാർക്കിൽ കുറയാതെ ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിട്ടുള്ളവർക്കാണ് പ്രവേശനത്തിന് അർഹത.
യോഗ്യതപരീക്ഷ മൂന്ന് ചാൻസിനുള്ളിൽ പാസായിരിക്കണം. സേവ് എ ഇയർ പരീക്ഷ എഴുതിയിട്ടുള്ളതും ചാൻസായി പരിഗണിക്കും. എൻ.സി.ടി.ഇ നിഷ്കർഷിച്ചിട്ടുള്ള സീറ്റുകളിൽ മാത്രമേ പ്രവേശനമുള്ളൂ. പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.
ആകെയുള്ള സീറ്റുകളിൽ സയൻസ് വിഭാഗത്തിന് 40 ശതമാനം, ഹ്യൂമാനിറ്റീസിന് 40 ശതമാനം, കോമേഴ്സിന് 20 ശതമാനം എന്നിങ്ങനെ പ്രവേശനം നൽകും.
ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് യോഗ്യതപരീക്ഷക്ക് നിശ്ചയിച്ച മാർക്കിൽ അഞ്ച് ശതമാനം ഇളവ് അനുവദിക്കും.
ഇവർക്ക് പ്ലസ് ടു പരീക്ഷക്ക് 45 ശതമാനം മാർക്ക് മതിയാകും. പട്ടികജാതി/വർഗക്കാർക്ക് മാർക്കിെൻറയും ചാൻസിെൻറയും പരിധി ബാധകമല്ല.
പ്രായം 17 വയസ്സിൽ കുറയാനോ 33 വയസ്സ് കവിയാനോ പാടില്ല. എസ്.സി/എസ്.ടിക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും വിമുക്തഭടന്മാർക്ക് സൈനികസേവനത്തിെൻറ കാലയളവും പ്രായപരിധിയിൽ ഇളവ് നൽകും.
പ്രവേശന വിജ്ഞാപനം വരുമ്പോൾ ഒരു അപേക്ഷകൻ ഒരു റവന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. ന്യൂനപക്ഷ സമുദായ വിഭാഗങ്ങൾ നടത്തുന്ന ടി.ടി.ഐകളിൽ 50 ശതമാനം സീറ്റുകൾ പൊതുമെറിറ്റ് അടിസ്ഥാനത്തിലും ശേഷിച്ച 50 ശതമാനം സീറ്റുകൾ അതത് ന്യൂനപക്ഷ സമുദായത്തിൽനിന്ന് യോഗ്യതയുടെ അടിസ്ഥാനത്തിലും പ്രവേശനം നൽകുന്നതാണ്. മൈനോറിറ്റി വിഭാഗത്തിൽ പെടാത്ത എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകളിലേക്ക് മാനേജർമാർ അർഹതയുടെ അടിസ്ഥാനത്തിൽ അഡ്മിഷന് പരിഗണിക്കും.
ഡി.എഡ് പ്രവേശനത്തിനുള്ള അർഹത മാനദണ്ഡം ഇങ്ങനെയാണ്. യോഗ്യത പരീക്ഷക്ക് 80 ശതമാനം മാർക്ക്, ഇൻറർവ്യൂവിന് 10 ശതമാനം മാർക്ക്, സ്പോർട്സ്/ഗെയിംസ്/ യൂത്ത് ഫെസ്റ്റിവൽ എന്നിവയിൽ വിവിധതലങ്ങളിൽ മുൻഗണന ക്രമമനുസരിച്ച് പ്രാഗൽഭ്യം തെളിയിച്ചവർക്ക് ദേശീയതലം, സംസ്ഥാനതലം, ജില്ലതലം, ഉപജില്ലതലം- 10 ശതമാനം. അഞ്ചു ശതമാനം ഡിപ്പാർട്മെൻറ് േക്വാട്ടയിലെ അപേക്ഷകർക്കായി മാറ്റിവെക്കും. യോഗ്യതപരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും റാങ്ക്ലിസ്റ്റ് തയാറാക്കുക.
അപേക്ഷഫോറം മാതൃക www.education.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. അപേക്ഷയിൽ അഞ്ചു രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പ് പതിക്കണം.
അപേക്ഷകർ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ മേൽവിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
മാനേജ്മെൻറ് േക്വാട്ടയിൽ പ്രവേശനത്തിന് സ്വകാര്യ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർക്ക് അപേക്ഷ നൽകണം. അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകുകയും വേണം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ യഥാസമയം പ്രസിദ്ധപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.