കോഴിക്കോട് നീലിറ്റിൽ ഡാറ്റാ അനലിറ്റിക്സ്, എ.ഐ ഓൺലൈൻ പി.ജി
text_fieldsകേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) ജൂൺ ആറിന് തുടങ്ങുന്ന ഡേറ്റ അനലിറ്റിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓൺലൈൻ പി.ജി പ്രോഗ്രാം പ്രവേശനത്തിന് ജൂൺ അഞ്ചിനകം രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ https://nielit.gov.in/calicut ൽ.
24 ആഴ്ചത്തെ (600 മണിക്കൂർ) പ്രോഗ്രാമാണിത്. ദിവസം അഞ്ചു മണിക്കൂർ ഓൺലൈൻ ക്ലാസ് ഉച്ചക്ക് രണ്ടര മണിക്ക് ആരംഭിക്കും. ലൈവ്, റെക്കോഡ്സ് സെഷനുകൾ, അസൈൻമെന്റുകൾ മുതലായവ പാഠ്യപദ്ധതിയുടെ ഭാഗമാണ്.
ലിനക്സ് ഒ.എസ്, പൈതൺ പ്രോഗ്രാമിങ്, സ്റ്റാറ്റിസ്റ്റിക്കൽ/മാത്തമാറ്റിക്കൽ ഫൗണ്ടേഷൻ ഫോർ ഡേറ്റ സയൻസ്, ബിഗ് ഡേറ്റ, ഡേറ്റ അനലിറ്റിക്സ്, മെഷ്യൺ ലേണിങ്, ഡീപ് ലേണിങ്, നാച്വറൽ ലാംഗ്വേജ് പ്രോസസിങ് ആൻഡ് റീ എൻഫോഴ്സ്മെന്റ് ലേണിങ്, പ്രോജക്ട് വർക്ക് അടക്കമുള്ള വിഷയങ്ങൾ പഠിപ്പിക്കും. മൊത്തം കോഴ്സ് ഫീസ് നികുതി ഉൾപ്പെടെ 29,500 രൂപയാണ്.
പ്രവേശനയോഗ്യത: ബി.ഇ/ബി.ടെക്/ബി.എസ്.സി (ഐ.ടി)/കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്/ഫിസിക്സ്/കെമിസ്ട്രി (മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്)/ബി.സി.എ/ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി ഡിപ്ലോമയും. കമ്പ്യൂട്ടർ പ്രോഗ്രാമിൽ നല്ല പരിജ്ഞാനമുണ്ടായിരിക്കണം. രജിസ്ട്രേഷനുള്ള സൗകര്യവും നിർദേശങ്ങളും വെബ്സൈറ്റിലുണ്ട്. അന്വേഷണങ്ങൾക്ക് കോഴ്സ് കോഓഡിനേറ്ററുമായി ബന്ധപ്പെടാം. ഫോൺ: 0495-2287266, 9447305951. ഇ-മെയിൽ: prasoon@calicut.nielit.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.