Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഡേ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ്...

ഡേ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് എം.​എ​സ് പ്രോ​ഗ്രാം പ്ര​വേ​ശ​നം

text_fields
bookmark_border
admission-medical-engineering
cancel

ഇ​ന്ദോ​റി​ലെ ഐ.​ഐ.​ടി​യും ഐ.​ഐ.​എ​മ്മും സം​യു​ക്ത​മാ​യി ഇ​ക്കൊ​ല്ലം ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് (എം.​എ​സ്) ഇ​ൻ ഡേ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഡേ​റ്റ സ​യ​ന്റി​സ്റ്റാ​കാ​ൻ പ​ര്യാ​പ്ത​മാ​യ ഈ ​കോ​ഴ്സി​ൽ അ​ൽ​ഗൊ​രി​തം​സ്, ഡേ​റ്റ സ്ട്ര​ക്ചേ​ഴ്സ്, ബി​ഗ് ഡേ​റ്റ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ, ബി​ഗ് ഡേ​റ്റ അ​ന​ലി​റ്റി​ക്സ്, ഡേ​റ്റ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കും. പ്രോ​ജ​ക്ട് വ​ർ​ക്കു​മു​ണ്ട്. ആ​കെ 200 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. യോ​ഗ്യ​ത: ഫ​സ്റ്റ് ക്ലാ​സ് (60 ശ​ത​മാ​നം മാ​ർ​ക്ക്/6.0 സി.​ജി.​പി.​എ​യി​ൽ കു​റ​യ​രു​ത്)

ബി.​ഇ/​ബി.​ടെ​ക്/​ബി.​എ​സ്/​ബി.​ഫാം/​ബി.​ആ​ർ​ക്/​ബി.​ഡെ​സ്/​ബി.​എ​ഫ് ടെ​ക്/​നാ​ലു വ​ർ​ഷ ബി.​എ​സ്.​സി/​എം.​എ​സ്.​സി/​എം.​സി.​എ/​എം.​ബി.​എ/​ത​ത്തു​ല്യം. പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഐ.​ഐ.​എം കാ​റ്റ്/​ഗേ​റ്റ്/​ജി.​മാ​റ്റ്/​ജി.​ആ​ർ.​ഇ/​ജാം സ്കോ​ർ/ യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് യോ​ഗ്യ​താ​പ​രീ​ക്ഷ​യി​ൽ മാ​ർ​ക്കി​ള​വു​ണ്ട്.

ഐ.​ഐ.​എ​മ്മും ഐ.​ഐ.​ടി​യും ജൂ​ൺ 25ന് ​ന​ട​ത്തു​ന്ന ഡേ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി​ൽ (DMAT) യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ​യും പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കും. പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം https://msdsm.iiti.ac.inൽ ​ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ഫീ​സ് 1770 രൂ​പ. DMAT ൽ ​പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ 2360 രൂ​പ ന​ൽ​ക​ണം. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ജൂ​ൺ 15ന​കം അ​പേ​ക്ഷി​ക്ക​ണം.

ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ക്കും. മൊ​ത്തം പ്രോ​ഗ്രാം ഫീ​സ് 12 ല​ക്ഷം രൂ​പ​യാ​ണ്. ഗ​ഡു​ക്ക​ളാ​യി ഫീ​സ് അ​ട​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissiondata science and managementms program
News Summary - Data Science and Management MS Program Admission
Next Story