ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദം, പി.ജി
text_fieldsഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ISI) കൊൽക്കത്ത, ബംഗളൂരു, ഡൽഹി, ഹൈദരാബാദ്, ഗിരിദിഹ് കാമ്പസുകളിലെ ഡിഗ്രി, ഡിപ്ലോമ, പി.ജി റിസർച് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാം. വിജ്ഞാപനം www.isical.ac.in/admission ൽ. മാർച്ച് 10 മുതൽ ഏപ്രിൽ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രവേശന പരീക്ഷ മേയ് 14ന് ദേശീയതലത്തിൽ നടത്തും. ബാച്ചിലർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ബി.സ്റ്റാറ്റ്-ഓണേഴ്സ്)/മാത്തമാറ്റിക്സ് (ബി. മാത്ത് ഓണേഴ്സ്), മാസ്റ്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എം.സ്റ്റാറ്റ്), എ.എസ്സി-ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, ക്വാളിറ്റി മാനേജ്മെന്റ് സയൻസ്, എം.ടെക്-കമ്പ്യൂട്ടർ സയൻസ്, എം.ടെക്-ക്വാളിറ്റി, റിലയബിലിറ്റി ആൻഡ് ഓപറേഷൻസ് റിസർച്, പി.ജി ഡിപ്ലോമ-സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്സ് ആൻഡ് അനലിറ്റിക്സ്/അഗ്രികൾചറൽ ആൻഡ് റൂറൽ മാനേജ്മെന്റ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ജൂനിയർ റിസർച് ഫെലോഷിപ്-സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, കമ്പ്യൂട്ടർ സയൻസ്, ക്വാളിറ്റി റിലയബിലിറ്റി ആൻഡ് ഓപറേഷൻസ് റിസർച്, ഫിസിക്സ് ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സ്, ബയോളജിക്കൽ സയൻസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, സോഷ്യോളജി തുടങ്ങിയവയാണ് കോഴ്സുകൾ.
യോഗ്യതാമാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങൾ, കോഴ്സ് നടത്തുന്ന സെന്ററുകൾ അടങ്ങിയ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.