കേരള സർവകലാശാല, സംസ്കൃത സർവകലാശാല ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsകാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും ബിരുദ േപ്രാഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം ജനറൽ, സാൻസ്ക്രിറ്റ് ആൻഡ് ഇൻഫർമേഷന് ടെക്നോളജി, സംഗീതം (വായ്പാട്ട്), ഡാൻസ് (ഭരതനാട്യം, മോഹിനിയാട്ടം), പെയിൻറിങ്, മ്യൂറൽ പെയിൻറിങ്, സ്കൾപ്ചർ എന്നീ ബിരുദ വിഷയങ്ങളും ഡിപ്ലോമ േപ്രാഗ്രാമായ ആയുർവേദ പഞ്ചകർമയും അന്താരാഷ്ട്ര സ്പാ തെറാപ്പിയും ചോയ്സ് ബേസ്ഡ് െക്രഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തിലായിരിക്കും നടത്തപ്പെടുക.
മുഖ്യകേന്ദ്രമായ കാലടിയിൽ സംസ്കൃത വിഷയങ്ങൾ കൂടാതെ സംഗീതം, നൃത്തം എന്നീ കലാവിഭാഗങ്ങൾ മുഖ്യവിഷയമായി ത്രിവത്സര ബി.എ ബിരുദ േപ്രാഗ്രാമുകൾ, പെയിൻറിങ്, മ്യൂറൽ പെയിൻറിങ്, സ്കൾപ്ചർ വിഷയങ്ങളിൽ നാലു വർഷത്തെ ബി.എഫ്.എ ബിരുദ േപ്രാഗ്രാമുകളിലേക്കും പ്രവേശനം നൽകും. സംസ്കൃതം വിഷയങ്ങളിൽ ബിരുദ പഠനത്തിന് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്രതിമാസം 500 രൂപ വീതം സ്കോളർഷിപ് നൽകും. പ്ലസ് ടു/വൊക്കേഷനൽ ഹയർ സെക്കൻഡറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവർക്ക് (രണ്ട് വർഷം) അപേക്ഷിക്കാം. ആഗസ്റ്റ് മൂന്നിനകം ഒാൺലൈൻ അപേക്ഷ നൽകണം. പ്രായം ജൂണ് ഒന്നിന് 22 വയസ്സ് കവിയരുത്. ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് കോപ്പിയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് എഴാണ്. വെബ്െസെറ്റ്: www.ssus.ac.in/ www.ssus.online.org.
കേരള സർവകലാശാല ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലും സർവകലാശാല നേരിട്ട് നടത്തുന്ന 33 യു.െഎ.ടികളിലും 2020-21 അധ്യയന വർഷത്തേക്കുള്ള ഒന്നാംവർഷ ബിരുദ (ബി.എ, ബിഎസ്സി, ബി.കോം) പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള അപേക്ഷ ജൂലൈ 21 മുതല്‍ ഒാൺലൈനായി സമർപ്പിക്കാം. പൂർണമായും ഓൺലൈനായാണ് അലോട്ട്മെൻറ് പ്രക്രിയകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
അപേക്ഷസമർപ്പണം, ഫീസ് എന്നിവയുടെ വിശദവിവരങ്ങള്‍ 21ന് വൈകീട്ട് അഞ്ച്മണിമുതല്‍ സർവകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.