ജാമിഅ ഹംദർദിൽ ഡിഗ്രി, പി.ജി ഡിപ്ലോമ വിദൂര, ഓൺലൈൻ കോഴ്സുകൾ
text_fieldsകൽപിത സർവകലാശാലയായ ന്യൂഡൽഹിയിലെ ജാമിഅ ഹംദർദ് സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ 2024 -25 വർഷം നടത്തുന്ന വിവിധ ഡിഗ്രി, പി.ജി, ഡിപ്ലോമ ഓപൺ സിസ്റ്റംസ്, ഓൺലൈൻ പ്രോഗ്രാമുകളിലേക്ക് സെപ്റ്റംബർ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അനുമതിയോടെയാണ് ബി.സി.എ, ബി.ബി.എ കോഴ്സുകൾ നടത്തുന്നത്. കോഴ്സുകളും സെമസ്റ്റർ ഫീസ് നിരക്കുകളും ചുവടെ:
- ബാച്ലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ബി.സി.എ) 3/4 വർഷം, 16,500 രൂപ.
- ബാച്ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ) 3/4 വർഷം, 14,500 രൂപ.
- ബി.കോം (ഓണേഴ്സ്) 3/4 വർഷം, 9500 രൂപ.
- ഏകവർഷ അഡ്വാൻസ് ഡിപ്ലോമ പ്രോഗ്രാമുകൾ: ഡയറ്റിറ്റിക്സ് ആൻഡ് തെറപ്പിറ്റ്സ് ന്യൂട്രീഷൻ 8500 രൂപ. ഡ്രഗ് റെഗുലേറ്ററി അഫയേഴ്സ് 12,500 രൂപ; മെഡിക്കൽ റെക്കോഡ് ടെക്നിക്സ് 10,000 രൂപ.
- ഏകവർഷ ഡിപ്ലോമ പ്രോഗ്രാമുകൾ: ബേക്കറി ആൻഡ് കൺഫെക്ഷനറി ടെക്നോളജി 6500 രൂപ; പേർഷ്യൻ ലാംഗ്വേജ് 5000 രൂപ; പ്രഫഷനൽ അറബിക് 5000 രൂപ.
- ആറുമാസ സർട്ടിഫിക്കറ്റ് പ്രോഗ്രാം: മോഡേൺ പേർഷ്യൻ ലാംഗ്വേജ് 3700 രൂപ.
ഓൺലൈൻ പി.ജി പ്രോഗ്രാമുകൾ: മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ), 26,250 രൂപ; മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) 22,500 രൂപ; എം.എ-ഇസ്ലാമിക് സ്റ്റഡീസ് (2 വർഷം) 7500 രൂപ; എം.എ -ഹ്യൂമൻ റൈറ്റ്സ് (2 വർഷം), 12,500 രൂപ; എം.എ -പൊളിറ്റിക്കൽ സയൻസ് (2 വർഷം) 5000 രൂപ.
യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടക്കമുള്ള പ്രവേശന വിവരങ്ങൾ www.jamiahamdard.ac.in/CDOE/CDOE.htm, jamiahamdard.online.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഹെൽപ് ലൈൻ ഫോൺ നമ്പറുകൾ: 9311590184, 9891958565 (ഡോ. അബ്ദുൽ മജീദ്, അസിസ്റ്റന്റ് പ്രഫസർ). ഇ-മെയിൽ: admission@jamiahamdardonline.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.