Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 3:34 AM IST Updated On
date_range 22 Sept 2017 3:34 AM ISTജെ.എൻ.യുവിൽ ഡിഗ്രി, പി.ജി
text_fieldsbookmark_border
സമർഥരായ വിദ്യാർഥികൾക്ക് കുറഞ്ഞ ഫീസിൽ മികച്ച സൗകര്യങ്ങളോടെ ഉന്നതവിദ്യാഭ്യാസത്തിന് ന്യൂഡൽഹിയിലെ ജവഹർ ലാൽ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എൻ.യു) അവസരം നൽകുന്നു. വൈവിധ്യമാർന്ന ഡിസിപ്ലിനുകളിൽ എം.ഫിൽ/പി.എച്ച്.ഡി/എം.ടെക്/എം.എ, എം.എസ്സി, എം.സി.എ, ബി.എ (ഒാണേഴ്സ്) മുതലായ നിരവധി കോഴ്സുകളിലേക്കുള്ള 2018-19 വർഷത്തെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ ഗവേഷണപഠനത്തിനും അവസരമുണ്ട്. പ്രവേശന വിജ്ഞാപനം https://admissions.jnu.ac.in/എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഒാൺലൈനായി നിർദേശങ്ങൾ പാലിച്ച് 2017 ഒക്ടോബർ 13വരെ സമർപ്പിക്കാം.
ദേശീയതലത്തിൽ 2017 ഡിസംബർ 27 മുതൽ 30വരെ 53 നഗരങ്ങളിലായി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് സെലക്ഷൻ. നേപ്പാളിലെ കാഠ്മണ്ഡുവിലും പരീക്ഷ കേന്ദ്രമുണ്ട്. കേരളത്തിൽ തിരുവനന്തപുരവും കോഴിക്കോടും സെൻററുകൾ. ജെ.എൻ.യുവിെൻറ നിരവധി സ്കൂളുകളിലും സെൻററുകളിലുമായി നടത്തുന്ന കോഴ്സുകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
1. സ്കൂൾ ഒാഫ് ഇൻറർനാഷനൽ സ്റ്റഡീസ്: എം.എ പൊളിറ്റിക്സ് (ഇൻറർനാഷനൽ സ്റ്റഡീസ്), എം.എ ഇൻറർനാഷനൽ റിലേഷൻസ്: യോഗ്യത-50 ശതമാനം മാർക്കിൽ കുറയാതെ ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം, എം.എ ഇക്കേണാമിക്സ് (വേൾഡ് ഇക്കോണമി): യോഗ്യത-ഇക്കേണാമിക്സിൽ (മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം) മൊത്തം 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് മുഖ്യവിഷയമായും ഇക്കണോമിക്സും മാത്തമാറ്റിക്സും ഉപവിഷയമായും മൊത്തം 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം അല്ലെങ്കിൽ ഇക്കണോമിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ മൊത്തം 60 ശതമാനം മാർക്കിൽ കുറയാത്ത ഏതെങ്കിലും ബാച്ചിലേഴ്സ് ഡിഗ്രി.
2. സ്കൂൾ ഒാഫ് ലാംേഗ്വജ് ലിറ്ററേച്ചർ ആൻഡ് കൾചറൽ സ്റ്റഡീസ്: ബി.എ (ഒാണേഴ്സ്) പേർഷ്യൻ, അറബി, ജാപ്പനീസ്, കൊറിയൻ, ചൈനീസ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, സ്പാനിഷ്. എം.എ പേർഷ്യൻ, അറബി, ജാപ്പനീസ്, കൊറിയൻ, ചൈനീസ്, ഫ്രഞ്ച്, ജർമൻ, ഉർദു, ഹിന്ദി, ലിംഗ്വിസ്റ്റിക്സ്, ഇംഗ്ലീഷ്, റഷ്യൻ, സ്പാനിഷ്, എം.ഫിൽ, പി.എച്ച്.ഡി.
യോഗ്യത: ബി.എ കോഴ്സിൽ പ്രവേശനത്തിന് മൊത്തം 45 ശതമാനം മാർക്കിൽ കുറയാത്ത പ്ലസ് ടു/തതുല്യ പരീക്ഷ വിജയിച്ചിരിക്കണം. ബന്ധപ്പെട്ട ഭാഷകളിൽ പ്രാവീണ്യമുള്ള ഒന്നാം വർഷ ബാച്ചിലേഴ്സ് ഡിഗ്രിക്കാരെയും പരിഗണിക്കും. എം.എ കോഴ്സുകൾക്ക് ഏതെങ്കിലും ഡിസിപ്ലിനിൽ ബാച്ചിലേഴ്സ് ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ഭാഷകളിൽ പ്രാവീണ്യമുള്ളവരാകണം.
3. സ്കൂൾ ഒാഫ് ലൈഫ് സയൻസസ്: എം.എസ്സി യോഗ്യത. ബയോളജിക്കൽ, ഫിസിക്കൽ, അഗ്രികൾചറൽ സയൻസസ്/ബയോടെക്നോളജിയിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കിൽ ബി.ടെക് ബിരുദം. പി.എച്ച്.ഡി കോഴ്സിലും പഠനാവസരമുണ്ട്.
4. സ്കൂൾ ഒാഫ് സോഷ്യൽ സയൻസസ്: എം.എ ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജിയോഗ്രഫി, സോഷ്യോളജി, ഫിലോസഫി, ഡെവലപ്മെൻറ് ആൻഡ് ലേബർ സ്റ്റഡീസ്, എം.ഫിൽ/പി.എച്ച്.ഡി.
യോഗ്യത: എം.എ കോഴ്സുകളിൽ പ്രവേശനത്തിന് ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ (ചില കോഴ്സുകൾക്ക് 45 ശതമാനം) കുറയാത്ത ബാച്ചിലേഴ്സ് ഡിഗ്രി.
5. സ്കൂൾ ഒാഫ് എൻവയൺമെൻറൽ സയൻസസ്: എം.എസ്സി, എം.ഫിൽ/പി.എച്ച്.ഡി. യോഗ്യത: എം.എസ്സി കോഴ്സ് പ്രവേശനത്തിന് ഏതെങ്കിലും ബേസിക്/അൈപ്ലഡ് സയൻസ് വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബി.എസ്സി ബിരുദം അല്ലെങ്കിൽ BE/BTech/MBBS 55 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദം.
6. സ്കൂൾ ഒാഫ് കമ്പ്യൂട്ടർ ആൻഡ് സിസ്റ്റം സയൻസസ്: എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി, സ്റ്റാറ്റിസ്റ്റിക്കൽ കമ്പ്യൂട്ടറിങ്, മാസ്റ്റർ ഒാഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ), എം.ഫിൽ/പി.എച്ച്.ഡി. യോഗ്യത: എം.സി.എ കോഴ്സിന് ഏതെങ്കിലും ഡിസിപ്ലിനിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബാച്ചിലേഴ്സ് ഡിഗ്രിയും മാത്തമാറ്റിക്സിൽ പ്രാവീണ്യവും.
എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി, സ്റ്റാറ്റിസ്റ്റിക്കൽ കമ്പ്യൂട്ടറിങ് കോഴ്സുകളിൽ പ്രവേശനത്തിന് കമ്പ്യൂട്ടർ സയൻസ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/മറ്റേതെങ്കിലും ശാസ്ത്ര വിഷയങ്ങളിൽ/എൻജിനീയറിങിൽ 55 ശതമാനം മാർക്കിൽ കുറയാത്ത മാസ്റ്റേഴ്സ് ഡിഗ്രി/എം.സി.എ.
7. സ്കൂൾ ഒാഫ് ഫിസിക്കൽ സയൻസസ്: എം.എസ്സി ഫിസിക്സ്, കെമിസ്ട്രി, പി.എച്ച്.ഡി
യോഗ്യത: എം.എസ്സി പ്രവേശനത്തിന് ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബാച്ചിലേഴ്സ് ഡിഗ്രി ഉള്ളവർക്കും ബി.ടെക് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/കമ്പ്യൂട്ടർ/ കെമിക്കൽ/പോളിമെർ/പെട്രോളിയം എൻജിനീയറിങ്ങുകാർക്കും (55 ശതാമനം മാർക്കിൽ കുറയരുത്) അപേക്ഷിക്കാം.
8. സ്കൂൾ ഒാഫ് കമ്പ്യൂേട്ടഷനൽ ആൻഡ് ഇൻറിഗ്രേറ്റീവ് സയൻസസ്: എം.എസ്സി, പി.ജി ഡിപ്ലോമ ഇൻ ബിഗ്ഡാറ്റ അനലിറ്റിക്സ് (പി.ജി.ബി.ഡി), പി.എച്ച്.ഡി.
യോഗ്യത: എം.എസ്സി കോഴ്സിന് അടിസ്ഥാന ശാസ്ത്ര/സാേങ്കതിക വിഷയങ്ങളിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബാച്ചിലേഴ്സ് ഡിഗ്രി. പി.ജി.ബി.ഡിക്ക് ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ്/കമ്പ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ലൈഫ് സയൻസസ്/ബയോ ടെക്നോളജി/ബയോ ഇൻഫർമാറ്റിക്സ്/അനുബന്ധ വിഷയങ്ങളിൽ 55 ശതമാനം മാർക്കിൽ കുറയാത്ത എം.എസ്സി/ബി.ടെക്.
9. സ്കൂൾ ഒാഫ് ആർട്സ് ആൻഡ് ഇൗസ്െതറ്റിക്സ്: എം.എ, എം.ഫിൽ/പി.എച്ച്.ഡി. യോഗ്യത: എം.എ േകാഴ്സ് പ്രവേശനത്തിന് 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദക്കാർക്ക് അപേക്ഷിക്കാം.
10. സ്കൂൾ ഒാഫ് ബയോടെക്നോളജി: പി.എച്ച്.ഡി
11. സംസ്കൃത പഠനകേന്ദ്രം: എം.എ, എം.ഫിൽ/പി.എച്ച്.ഡി. എം.എ കോഴ്സ് പ്രവേശനത്തിന് 45 ശതമാനം മാർക്കിൽ കുറയാതെ സംസ്കൃതത്തിലോ മറ്റേതെങ്കിലും വിഷയത്തിലോ ബാച്ചിലേഴ്സ് ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.
12. സെൻറർ ഫോർ മോളിക്യുലർ മെഡിസിൻ: എം.എസ്സി, പി.എച്ച്.ഡി. യോഗ്യത: എം.എസ്സി കോഴ്സിന് ഏതെങ്കിലും ബേസിക്/അപ്ലൈഡ് സയൻസ് വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കിൽ 55 ശതമാനം മാർക്കിൽ കുറയാത്ത എം.ബി.ബി.എസ്/ബി.വി.എസ്.സി/ബി.ഫാം ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
13. സെൻറർ ഫോർ ലോ ആൻഡ് ഗവേണൻസ്: എം.ഫിൽ/പി.എച്ച്.ഡി
14. സെൻറർ ഫോർ നാനോ സയൻസസ്: എം.ടെക്, പി.എച്ച്.ഡി
േയാഗ്യത: എം.ടെക് പ്രവേശനത്തിന് ഏതെങ്കിലും ശാസ്ത്ര വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബി.ഇ/ബി.ടെക് ബിരുദം അല്ലെങ്കിൽ 55 മാർക്കിൽ കുറയാത്ത ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ബി.ടെക് ബിരുദം അല്ലെങ്കിൽ 55 ശതമാനം മാർക്കിൽ കുറയാതെ എം.എസ്സി ഇലക്ട്രോണിക്സ് ബിരുദമുണ്ടാകണം.
15. സെൻറർ ഫോർ ഡിസാസ്റ്റർ റിസർച്ച്: എം.ഫിൽ/പി.എച്ച്.ഡി
ജെ.എൻ.യുവിൽ എം.എ/എം.എസ്സി/എം.ഡി.എ മുതലായ പി.ജി കോഴ്സുകൾക്ക് മൊത്തം 1118 സീറ്റുകളാണുള്ളത്.ബിരുദ കോഴ്സുകളിൽ 459ഉം എം.ഫിൽ പി.എച്ച്.ഡി കോഴ്സുകളിൽ 720 സീറ്റുകളും ലഭ്യമാണ്.
എം.എ/എം.എസ്.ഡി/എം.സി.എ/ബി.എ (ഒാേണഴ്സ്) കോഴ്സുകൾക്ക് വാർഷിക ട്യൂഷൻ ഫീസ് 216 രൂപയാണ്. പി.എച്ച്.ഡി, എം.ഫിൽ, എം.ടെക് മുതലായ കോഴ്സുകൾക്ക് വാർഷിക ട്യൂഷൻ ഫീസ് 240 രൂപ. എന്നാൽ, പി.ജി.ബി.ഡിക്ക് 10,000 രൂപ ഫീസ് നൽകണം.
ജെ.എൻ.യുവിെൻറ 2018-19 വർഷത്തെ കോഴ്സുകളും വിശദമായ യോഗ്യത മാനദണ്ഡങ്ങളും അപേക്ഷ ഫീസ്, അപേക്ഷിക്കേണ്ട രീതി, സെലക്ഷൻ മുതലായ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് https://admissions.jnu.ac.in/https://admissions.jnu.ac.in/ എന്ന വെബ്സൈറ്റിലുണ്ട്. ഇതിലെ നിർദേശങ്ങൾ മനസ്സിലാക്കി അപേക്ഷ സമർപ്പിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story