പോണ്ടിച്ചേരിയിൽ ഡിഗ്രി, പി.ജി, എം.ബി.എ വിദൂര പഠനം
text_fieldsദൂര വിദ്യാഭ്യാസ ഡയറക്ടറേറ്റ് 2024 വർഷം നടത്തുന്ന ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. നാക് ‘എ’ ഗ്രേഡ് അംഗീകാരമുള്ള കേന്ദ്ര സർവകലാശാലയാണിത്. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെയും ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയുടെയും യു.ജി.സിയുടെയും അനുമതിയോടെയാണ് കോഴ്സുകൾ നടത്തുന്നത്. പഠനക്കുറിപ്പുകൾ ലഭിക്കും. തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ സമ്പർക്ക ക്ലാസുകളുണ്ടാവും. മിതമായ നിരക്കിലുള്ള ട്യൂഷൻ ഫീസാണ് ഈടാക്കുന്നത്. ഭിന്നശേഷിക്കാർക്ക് 100 ശതമാനം ഫീസിളവും. യു.ജി പ്രോഗ്രാമുകൾ-ബി.കോം, ബി.ബി.എ, ബി.എ-ചരിത്രം, ഇംഗ്ലീഷ്, സാമ്പത്തികശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ. യോഗ്യത: പ്ലസ്ടു/തത്തുല്യം. വാർഷിക ഫീസ് 4,975 രൂപ.
എം.ബി.എ പ്രോഗ്രാമുകൾ-ഫിനാൻസ്/ജനറൽ/ടൂറിസം/മാർക്കറ്റിങ്/ഇന്റർനാഷനൽ ബിസിനസ്/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്/ഓപറേഷൻസ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്/ഹോസ്പിറ്റൽ മാനേജ്മെന്റ്. യോഗ്യത: ബിരുദം. സെമസ്റ്റർ ഫീസ് 17,500 രൂപ. ഹോസ്പിറ്റൽ മാനേജ്മെന്റിന് 26,750 രൂപ.
എം.എ-ഇംഗ്ലീഷ്/സോഷ്യോളജി/ഹിന്ദി; എം.കോം-ഫിനാൻസ്. യോഗ്യത: ബിരുദം. എം.കോമിന് ബി.കോം/ബി.ബി.എ/ബി.ബി.എം/ബി.എ ഇക്കണോമിക്സ്/സി.എ/സി.എം.എ ഇന്റർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വാർഷിക ഫീസ് 7425 രൂപ.
വിശദവിവരങ്ങൾ https://dde.pondiuni.edu.inൽ ലഭിക്കും. ഓൺലൈനായി മാർച്ച് 31 വരെ അപേക്ഷിക്കാം. അന്വേഷണങ്ങൾക്ക് ddehe/pdesk@pondiuni.ac.in എന്ന ഇ-മെയിലിലും 0413-2654439/441 എന്നീ ഫോൺ നമ്പറിലും ബന്ധപ്പെടാം. ആദ്യം വരുന്നവർക്ക് ആദ്യം എന്നത് അടിസ്ഥാനത്തിലാണ് പ്രവേശനം.
സായുധസേനയിലും പാരാമിലിട്ടറി ഫോഴ്സിലും സേവനമനുഷ്ഠിക്കുന്ന പ്രതിരോധ ഉദ്യോഗസ്ഥർ, തടവുകാർ, ഒറ്റപ്പെട്ട വനിതകൾ, വിധവകൾ, ട്രാൻസ്ജൻഡർ, പോണ്ടിച്ചേരി സർവകലാശാലയിലെ അധ്യാപക ജീവനക്കാരും അവരുടെ ബന്ധുക്കൾ (ഗ്രൂപ് ബി, സി, ഡി മാത്രം) എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം ട്യൂഷൻ ഫീസിളവുണ്ട്. കേരളത്തിൽ സമ്പർക്ക ക്ലാസുകൾക്ക് തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.