മെഡിക്കൽ പ്രവേശനം; സംസ്ഥാന അലോട്ട്മെൻറ് വൈകിയത് അഖിലേന്ത്യ ക്വോട്ട വിദ്യാർഥികൾക്ക് കുരുക്കായി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ ആദ്യ അലോട്ട്മെൻറ് വൈകിയത് അഖിലേന്ത്യ ക്വോട്ടയിൽ കേരളത്തിന് പുറത്ത് അലോട്ട്മെൻറ് ലഭിച്ചവർക്ക് കുരുക്കായി. അഖിലേന്ത്യ ക്വോട്ടക്ക് പുറമെ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച സംസ്ഥാന അലോട്ട്മെൻറിലും ഇടംപിടിച്ചവരാണ് പ്രതിസന്ധിയിലായത്.
കേരളത്തിലെ മെഡിക്കൽ കോളജുകളിൽ അലോട്ട്മെൻറ് ലഭിച്ചവർക്ക് അഖിലേന്ത്യ ക്വോട്ടയിലെ സീറ്റ് ഉപേക്ഷിക്കാനുള്ള സമയം കഴിഞ്ഞ 19ന് അവസാനിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തെ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിച്ച ഒേട്ടറെ പേർക്ക് സംസ്ഥാന അലോട്ട്മെൻറിലും ഇടം ലഭിച്ചിട്ടുണ്ട്. 19ന് മുമ്പ് സംസ്ഥാന അലോട്ട്മെൻറ് പ്രസിദ്ധീകരിക്കാത്തതുകാരണമാണ് ഇൗ വിദ്യാർഥികൾക്ക് സംസ്ഥാനത്തെ കോളജുകളിലെ അലോട്ട്മെൻറ് സ്വീകരിക്കാൻ കഴിയാത്തത്.
സർട്ടിഫിക്കറ്റുകളും രേഖകളും ആദ്യം പ്രവേശനം നേടിയ കോളജുകളിൽനിന്ന് വിട്ടുകിട്ടിയിട്ടില്ല. നേരേത്ത കഴിഞ്ഞ 16ന് പ്രസിദ്ധീകരിക്കാനിരുന്ന ആദ്യ അലോട്ട്മെൻറ് മുന്നാക്കസംവരണ സീറ്റ് വിഹിതം തീരുമാനിക്കാനാകാതെ 20ലേക്ക് നീട്ടുകയായിരുന്നു. അേതസമയം, അഖിലേന്ത്യ ക്വോട്ട അലോട്ട്മെൻറ് കാരണം പ്രവേശനം നേടാൻ കഴിയാത്ത വിദ്യാർഥികൾക്ക് രേഖകൾ ഹാജരാക്കാൻ ഡിസംബർ ഒന്ന് വരെ സമയം നൽകാൻ പ്രവേശനപരീക്ഷ കമീഷണർ കോളജുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതുവരെ ഇൗ വിദ്യാർഥികൾക്ക് താൽക്കാലിക പ്രവേശനം നൽകാനുമാണ് നിർദേശം.
അഖിലേന്ത്യ ക്വോട്ടയിലെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുേമ്പാൾ പ്രവേശനം സ്ഥിരപ്പെടുത്താതെ ഇത്തരം വിദ്യാർഥികൾക്ക് മടങ്ങാനുള്ള അവസരമുണ്ട്. വിദ്യാർഥികളുടെ പ്രശ്നം അഖിലേന്ത്യ ക്വോട്ട അലോട്ട്മെൻറ് നടത്തുന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഡയറക്ടർ ജനറൽ ഒാഫ് ഹെൽത്ത് സർവിസസിെൻറ ശ്രദ്ധയിൽപെടുത്തിയതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.