ക്ലാസ്മുറിയിൽ 50 ശതമാനം വിദ്യാർഥികൾ; ഡൽഹിയിൽ സെപ്റ്റം. ഒന്നുമുതൽ ഘട്ടമായി സ്കൂളുകൾ തുറക്കും
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സ്കൂളിലെ ക്ലാസ്മുറികളുടെ പരമാവധി ശേഷിയുടെ 50 ശതമാനം വിദ്യാർഥികളെ ഉൾപ്പെടുത്തി ക്ലാസുകൾ ആരംഭിക്കാമെന്ന് നിർദേശം. സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗനിർദേശം ഡൽഹി ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി (ഡി.ഡി.എം.എ) പുറത്തിറക്കി.
ക്ലാസ്മുറികളുടെ ശേഷി അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടൈംടബ്ൾ സ്വന്തമാക്കണം. കോവിഡ് ബാധ രൂക്ഷമായ കണ്ടെയ്ൻമെൻറ് സോണുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും സ്കൂളിലും കോളജിലും പ്രവേശനം അനുവദിക്കില്ലെന്നും ഡി.ഡി.എം.എ പറയുന്നു.
വിദ്യാർഥികൾ സ്കൂളിലേക്ക് വരുേമ്പാഴും പോകുേമ്പാഴും തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. പ്രഭാത, സായാഹ്ന ഷിഫ്റ്റുകളിൽ വിദ്യാർഥികൾ വരുന്നതിനും പോകുന്നതിനും മുമ്പ് ഒരു മണിക്കൂർ ഇടവേള അനുവദിക്കണം. വിദ്യാർഥികൾ ഭക്ഷണം, പുസ്തകം, പഠേനാപകരണങ്ങൾ തുടങ്ങിയവ പരസ്പരം കൈമാറരുതെന്നും നിർദേശത്തിൽ പറയുന്നു.
ഡൽഹിയിൽ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ സ്കൂളുകൾ തുറക്കുന്നതിനായി ഡി.ഡി.എം.എ സമിതി റിേപ്പാർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ ഒന്നുമുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കാനും അനുമതി നൽകി.
ഒമ്പതു മുതൽ 12 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കും. ആറുമുതൽ എട്ടുവരെ ഒരാഴ്ചക്ക് ശേഷവും.
വിദ്യാർഥികളെ സ്കൂളിൽ എത്താൻ നിർബന്ധിക്കില്ലെന്നും മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെ മാത്രം സ്കൂളിലേക്ക് അയച്ചാൽ മതിയെന്നും ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.