ഡൽഹി സർവകലാശാല: 73,000 ബിരുദ സീറ്റുകളിൽ പ്രവേശനമായി
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാല(ഡി.യു)യിലെ 80,000 ബിരുദ സീറ്റുകളിൽ 73,000 ലും പ്രവേശനം പൂർത്തിയായെന്ന് സർവകലാശാല. പൊതുപ്രവേശന പരീക്ഷ എഴുതിയ ഒന്നര ലക്ഷം വിദ്യാർഥികൾ ഡി.യുവിൽ അപേക്ഷ നൽകിയിരുന്നു.
ഒഴിവ് വന്ന സീറ്റുകളുടെ വിവരം 25ന് വൈകീട്ട് അഞ്ചിന് അറിയിക്കും. നേരത്തെ സീറ്റ് അനുവദിച്ച വിദ്യാർഥികൾക്ക് (ഫീസടച്ച് പ്രവേശനം നേടിയവർക്ക്) അവരാഗ്രഹിക്കുന്ന സീറ്റുകളിൽ ഒഴിവുണ്ടെങ്കിൽ അതിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള വിൻഡോ ഒരുക്കും. മൂന്നാം പ്രവേശന പട്ടിക നവംബർ 10ന് പ്രസിദ്ധീകരിക്കും.
ഇതിനിടെ, ഡൽഹി സർവകലാശാല ബിരുദ കോഴ്സ് പ്രവേശന ഫീസ് അടക്കേണ്ട അവസാന തീയതി ഒക്ടോബർ 25 ആക്കി നീട്ടി. നേരത്തേ ഇത് 24 ആയിരുന്നു. 25ന് ഉച്ചക്ക് രണ്ടു മണിക്കകം അടക്കണം.
സർവകലാശാല പോർട്ടലിൽ സമർപ്പിച്ച ജാതി സർട്ടിഫിക്കറ്റുകൾ തള്ളിയെന്ന പരാതി ഉന്നയിച്ച വിദ്യാർഥികളെ സംവരണമില്ലാത്ത ജനറൽ വിഭാഗത്തിൽ സീറ്റുകളുടെ ലഭ്യതക്ക് അനുസരിച്ച് പരിഗണിക്കും. സംശയങ്ങൾക്ക് കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടാം: നോർത്ത് കാമ്പസ്: 27767221 സൗത്ത് കാമ്പസ്: 24119832
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.