ഡിജിറ്റല്‍ അധ്യയനവർഷത്തിന് ഇന്ന് സമാപനം; മൂന്നുമുതൽ അവധിക്കാല ക്ലാസ്
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് വഴിമുട്ടിയ സ്കൂളുകളിലെ ക്ലാസ് റൂം അധ്യയനത്തിന് പകരമായി വിക്ടേഴ്സ് ചാനൽ ആരംഭിച്ച ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ വെള്ളിയാഴ്ച ഒരു അധ്യയനവർഷം പൂർത്തിയാക്കുന്നു.
ജൂലൈയിൽ ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം കിളിക്കൊഞ്ചല്‍ ക്ലാസുകളും നവംബറില്‍ തുടങ്ങിയ പ്ലസ്വണ് ക്ലാസുകളും ഒഴികെ ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള മുഴുവന്‍ ക്ലാസും വെള്ളിയാഴ്ച പൂർത്തിയാകും. പ്ലസ് വണില്‍ ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി ക്ലാസുകളും പൂർത്തിയായി.
കഴിഞ്ഞ ജൂൺ ഒന്നിനാണ് കേരളം വിക്ടേഴ്സ് ചാനൽ സഹായത്തോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അധ്യയന വർഷം തുടങ്ങിയത്. പത്ത്, പ്ലസ് ടു വിദ്യാർഥികൾക്കായി നടത്തിയ റിവിഷൻ ക്ലാസ് മാറ്റിനിർത്തിയാൽ അധ്യയനവർഷം പൂർണമായും ഫസ്റ്റ്ബെൽ ക്ലാസുകളിലൂടെയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 11ന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് കുട്ടികളെ അഭിസംബോധന ചെയ്യും. മേയ് മൂന്ന് മുതല്‍ രാവിലെ പ്ലസ്വണ് ക്ലാസുകളും ഉച്ചക്ക് ശേഷം വിവിധ മേഖലകള്‍ സ്പര്‍ശിക്കുന്ന പ്രത്യേക അവധിക്കാല ക്ലാസുകളും കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുമെന്ന് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ഡല്‍ഹി വിജ്ഞാന് പ്രസാറുമായി സഹകരിച്ചുള്ള ശാസ്ത്രപരിപാടികൾ, ജര്‍മനിയിലെ ഡോയ്ഷ്വെല്ലെ ടി.വി തയാറാക്കിയ ശാസ്ത്രം, പരിസ്ഥിതി, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകള്‍ ഉള്‍പ്പെടുന്ന ലോകജാലകം പരിപാടി, ചരിത്ര ഡോക്യുമെൻററികൾ, കായികപഠനം, കലാപഠനം, ഇ-ക്യൂബ് ഇംഗ്ലീഷ്, സൈബര്‍ സുരക്ഷ, നൊബേല്‍ ജേതാക്കൾ, രാഷ്ട്രങ്ങളെ അറിയാന്‍, എങ്ങനെ എങ്ങനെ എങ്ങനെ, ബുക്സ് ഓണ്‍ സ്ക്രീന്‍ തുടങ്ങിയ പരിപാടികളും സംപ്രേഷണം ചെയ്യും.
വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഒരു മണിക്കൂര്‍ ലൈവ് ഫോണ്‍ ഇന്‍ പരിപാടിയും േമയ് അഞ്ചിന് ആരംഭിക്കും. പ്രേക്ഷകര്‍ക്ക് ഇതിലേക്ക് വിളിക്കാം. പരിപാടികളുടെ സമയക്രമം പോര്‍ട്ടലില്‍ പുതുക്കും.
8300ലധികം ഡിജിറ്റല്‍ ക്ലാസുകളാണ് ഫസ്റ്റ്ബെല്ലിെൻറ ഭാഗമായി തയാറാക്കിയത്. ക്ലാസുകള്‍ ഏത് സമയത്തും കാണാവുന്ന വിധത്തില്‍ firstbell.kite.kerala.gov.in ല്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.