ഡിജിറ്റൽ സർവകലാശാല: ലക്ഷ്യം 1000 സീറ്റ്
text_fieldsതിരുവനന്തപുരം: ഡിജിറ്റൽ ടെക്നോളജിയിൽ ഉന്നതപഠനവും ഗവേഷണവും ഉന്നമിട്ട് സംസ്ഥാനത്താരംഭിക്കുന്ന ഡിജിറ്റൽ സർവകലാശാലയിൽ ലക്ഷ്യം 1000 സീറ്റ്. ജനുവരിയിൽ പ്രവർത്തനമാരംഭിക്കും.
ആദ്യഘട്ടത്തിൽ 300ഒാളം ഗവേഷക വിദ്യാർഥികൾക്കാണ് പ്രവേശനം. സർവകലാശാലക്കുള്ള ഒാർഡിനൻസ് തയാറായതോടെയാണ് പ്രവർത്തനങ്ങൾ വേഗമേറുന്നത്. വിദേശ സർവകലാശാലകളുമായി എം.ഒ.യു ഒപ്പുവെക്കുന്നതിനുള്ള ചർച്ചകളും ആരംഭിച്ചു.
അന്താരാഷ്ട്ര നിലവാരത്തിൽ 11 ഏക്കറിൽ കാമ്പസിനായുള്ള ഒരുക്കങ്ങൾ മംഗലപുരം ടെക്നോസിറ്റിയിൽ അവസാനഘട്ടത്തിലാണ്. അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റൽ, കാൻറീൻ എന്നിവയുൾപ്പെെട 1.25 ലക്ഷം ചതുരശ്രയടിയിൽ കെട്ടിടങ്ങൾ പൂർത്തിയായി. ശേഷിക്കുന്ന ഒരുലക്ഷം ചതുരശ്ര അടി നിർമാണങ്ങൾ പുരോഗമിക്കുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ് കേരളയെയാണ് (ഐ.ഐ.ഐ.ടി.എം^കെ) ഡിജിറ്റൽ സർവകലാശാലയായി ഉയർത്തുന്നത്. പിഎച്ച്.ഡി, മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ മാത്രമാണ് ഡിജിറ്റൽ സർവകലാശാലയിലുണ്ടാവുക. പിഎച്ച്.ഡി വിഭാഗമാണ് ആദ്യം തുടങ്ങുക.
ഇലക്ട്രോണിക് ഒാേട്ടാമേഷൻ, ഡിജിറ്റൽ ബയോസയൻസ്, െഎ.ടി സാധ്യതകൾ ഉൾപ്പെടുത്തി മനുഷ്യ ഇടപെടലുകളിലെ ഗവേഷണങ്ങൾ ഉൾപ്പെടുന്ന 'ടെക് ഹ്യുമാനിറ്റീസ്', കമ്പ്യൂട്ടർ സയൻസ് എന്നീ നാല് സ്കൂളുകളായാണ് കോഴ്സുകൾ.
രാജ്യത്ത് ചുരുക്കം സ്ഥാപനങ്ങളിലാണ് ഇൗ കോഴ്സുകളുള്ളത്. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ ഐ.ഐ.ഐ.ടി.എം-കെയിൽ 17 ഫാക്കൽറ്റികളുണ്ട്. മറ്റ് വിഭാഗങ്ങളിൽ അനുയോജ്യരായവരെ കണ്ടെത്തണമെന്നതാണ് ഇനിയുള്ള ശ്രമകരമായ ദൗത്യം. പിഎച്ച്.ഡിയും മൂന്ന് വർഷത്തെ അനുഭവപരിചയവുമാണ് പ്രധാന മാനദണ്ഡം.
ഇതിനുപുറമേ എൻ.െഎ.ആർ.എഫ് റാങ്കിങ്ങിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രയിംവർക്ക്) 200ൽ താഴെ റാങ്കിലുള്ള സ്ഥാപനങ്ങളിൽ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്തവരുമാകണം. വിേദശ രാജ്യങ്ങളിൽനിന്നും ഫാക്കൽറ്റികളെ ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.