ഡിജിറ്റൽ വാഴ്സിറ്റി അപേക്ഷ തിയതി 31 വരെ നീട്ടി
text_fieldsതിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ ഡിജിറ്റൽ ശാസ്ത്ര സാങ്കേതികവിദ്യ അധിഷ്ഠിത പി.ജി, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 31 വരെ നീട്ടി. പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനം ജൂൺ എട്ടിന് നടത്തുന്ന അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് അടിസ്ഥാനത്തിലോ അല്ലെങ്കിൽ സി.യു.ഇ.ടി (പി.ജി) 2024 മാർക്കിന്റെ അടിസ്ഥാനത്തിലോ ആയിരിക്കും. എം.ബി.എ പ്രവേശനത്തിന് കെ മാറ്റ്, സി മാറ്റ്, ക്യാറ്റ്, എൻമാറ്റ് , ജി.ആർ.ഇ പരീക്ഷകളുടെ മാർക്കും എം.ടെക് അപേക്ഷകൾക്ക് ഗേറ്റ് സ്കോറും പരിഗണിക്കും. പിഎച്ച്.ഡി അപേക്ഷകർ സാധുവായ നെറ്റ് സ്കോർ ഇല്ലെങ്കിൽ, ഡിജിറ്റൽ യൂനിവേഴ്സിറ്റി റിസർച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എഴുതേണ്ടതാണ്.
പി.ജി പ്രോഗ്രാമുകളിൽ എം.എസ്സി, എം.ടെക്, എം.ബി.എ പ്രോഗ്രാമുകളാണ് ഉൾപ്പെടുന്നത്. കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്ങിൽ എം.ടെക് പ്രോഗ്രാം, കണക്ടഡ് സിസ്റ്റംസ് & ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനീയറിങ് എന്നിവയിൽ സ്പെഷലൈസേഷനുകൾ ചെയ്യാനുള്ള അവസരവും ലഭ്യമാണ്.
വിവരങ്ങൾക്ക് അഡ്മിഷൻ പോർട്ടൽ https://duk.ac.in/admission/ സന്ദർശിക്കുക. 0471 2788000, 8078193800 എന്ന നമ്പറുകളിലും വിവരം ലഭിക്കും.
ഐ.ടി.ഐ: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരുടെ മക്കൾക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വ്യവസായിക പരിശീലന വകുപ്പിനു കീഴിലെ 12 ഐ.ടി.ഐകളിലായി 13 ട്രേഡുകളിൽ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്ത 260 സീറ്റുകളിലേക്കാണ് പ്രവേശനം. www.labourwelfarefund.in വഴി ഓൺലൈനായി ജൂൺ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരം വെബ്സൈറ്റിൽ. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ സ്റ്റൈപൻഡ് നൽകും.
ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ നിയമനം
തേഞ്ഞിപ്പലം: ‘കോവിഡ് കാലത്തെ ആദിവാസി വിദ്യാര്‍ഥികളുടെ പ്രാഥമിക വിദ്യാഭ്യാസ അസമത്വങ്ങളെ ആസ്പദമാക്കിയുള്ള പഠനം’ വിഷയത്തില്‍ ഗവേഷണത്തിന് മൂന്നര മാസത്തേക്ക് ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്ററെ നിയമിക്കുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദം. കാറ്റഗറി: ഇ.ടി.ബി. ഒരൊഴിവാണുള്ളത്. വാക്-ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ അഞ്ചിന് രാവിലെ 10.30ന് കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. സി. ശ്യാമിലി, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഐ.സി.എസ്.എസ്.ആര് പ്രോജക്ട്, ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല, മെയില്‍ ഐഡി: drsyamili@uoc.ac.in. വിശദ വിജ്ഞാപനം വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.