കോഫി എസ്റ്റേറ്റ് മാനേജ്മെന്റിൽ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ
text_fieldsകോഫി ബോർഡ് 2025-26 അധ്യയന വർഷത്തെ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാ ഫോറവും https://coffeeboard.gov.inൽ. സംക്ഷിപ്ത വിവരങ്ങൾ ചുവടെ. ഡിസംബർ 31 വരെ അപേക്ഷകൾ സ്വീകരിക്കും. കർണാടകയിലെ ചിക്കമഗളൂരുവിലുള്ള കേന്ദ്ര കോഫി ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലാണ് കോഴ്സുകൾ നടത്തുന്നത്.
ഡിപ്ലോമ കോഴ്സ്
കോഫി എസ്റ്റേറ്റ് മാനേജ്മെന്റ് (ഡി.സി.ഇ.എം): രണ്ടു വർഷം. കോഫി പ്ലാന്റേഷൻ, ഉൽപാദനം, ക്വാളിറ്റി അനാലിസിസ്, മാർക്കറ്റിങ് മുതലായ വിഷയങ്ങൾ പഠിപ്പിക്കും. പ്രായോഗിക പരിശീലനങ്ങളുമുണ്ടാവും. പ്രവേശന യോഗ്യത- പ്ലസ്ടു/ഹയർ സെക്കൻഡറി. പ്രായപരിധി 18-35 വയസ്സ്. പട്ടിക വിഭാഗക്കാർക്കള അഞ്ചു വർഷത്തെ ഇളവുണ്ട്. സീറ്റുകൾ -10.
കോഴ്സ് ഫീസ് -10,000 രൂപ. പട്ടിക വിഭാഗം വിദ്യാർഥികൾക്ക് 5000 രൂപ മതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പട്ടിക വിഭാഗക്കാർക്കും ആദ്യവർഷം പ്രതിമാസം 6000 രൂപയും രണ്ടാമത്തെ വർഷം എല്ലാ വിദ്യാർഥികൾക്കും പ്രതിമാസം 10,000 രൂപയും സ്റ്റൈപ്പന്റ് ലഭിക്കും. സൗജന്യ താമസ സൗകര്യങ്ങളുമുണ്ട്.
സർട്ടിഫിക്കറ്റ് കോഴ്സ്
കോഫി എസ്റ്റേറ്റ് സൂപ്പർവൈസേഴ്സ്: ഒരു വർഷം. ഒരുവർഷത്തെ ഇന്റേൺഷിപ്പുമുണ്ടാകും. യോഗ്യത: ചുരുങ്ങിയത് എട്ടാംക്ലാസ് പാസാകണം. പത്താം ക്ലാസുകാർക്ക് മുൻഗണന. പ്രായം 18-35 വയസ്സ്. പട്ടികവിഭാഗക്കാർക്ക് അഞ്ചു വർഷം ഇളവുണ്ട്. ഫീസ് 6000 രൂപ. പട്ടിക വിഭാഗക്കാർക്ക് 3000 രൂപ മതി. പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ഇന്റേൺഷിപ് കാലയളവിൽ പ്രതിമാസം 6000 രൂപയാണ് സ്റ്റൈപ്പന്റ്. താമസം സൗജന്യമാണ്.
നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം The Director of Research, Central Coffee Research Institute, Coffee Research Station 577117,Chikkamagaluru District. Karnataka എന്ന വിലാസത്തിൽ ലഭിക്കണം. സ്കാൻ ചെയ്ത പകർപ്പ് nodalofficertrainingccri@gmail.comൽ മുൻകൂറായി മെയിൽ ചെയ്യുകയും വേണം. മറ്റു നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.