Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 2:57 AM IST Updated On
date_range 3 Aug 2017 3:23 AM ISTഭാഭാ അറ്റോമിക് റിസർച് സെൻററിൽ റേഡിേയാളജിക്കൽ ഫിസിക്സിൽ ഡിപ്ലോമ
text_fieldsbookmark_border
കേന്ദ്രസർക്കാറിനു കീഴിൽ മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച് സെൻറർ 2017 ഒക്ടോബറിൽ ആരംഭിക്കുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് (Dip-RP) കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഒാൺലൈനായി www.recruit.barc.gov.in, www.barc.gov.in എന്നീ വെബ്സൈറ്റിലൂടെ ആഗസ്റ്റ് 21 വരെ സ്വീകരിക്കും. അപേക്ഷ ഫീസ് 200 രൂപയാണ്.
വെബ്ൈസറ്റിൽനിന്ന് ചലാൻ ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിൽ ഫീസ് അടക്കാം. വനിതകൾ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, പട്ടികജാതി/വർഗം, പ്രതിരോധേസനയിൽ മരിച്ചവരുടെ ആശ്രിതർ എന്നീ വിഭാഗങ്ങളിൽപെടുന്നവരെ അപേക്ഷ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പണ രീതി വെബ്സൈറ്റിലുണ്ട്.
ആകെ 30 സീറ്റാണുള്ളത്. ഇതിൽ അഞ്ചു സീറ്റ് സർക്കാർ സ്ഥാപനങ്ങളിൽനിന്ന് സ്പോൺസർ ചെയ്യപ്പെടുന്നവർക്കായി മാറ്റിവെച്ചിട്ടുണ്ട്.
യോഗ്യത: മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ എം.എസ്സി (ഫിസിക്സ്) ബിരുദമെടുത്തവരായിരിക്കണം അപേക്ഷകർ. ഫിസിക്സ് മുഖ്യവിഷയമായി ബി.എസ്സി തലത്തിലും മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുണ്ടാവണം.
തത്തുല്യ ഗ്രേഡുകാരെയും പരിഗണിക്കും. സ്പോൺസേർഡ് വിഭാഗത്തിൽപെടുന്നവർക്ക് ഒരു വർഷത്തെ വർക്കിങ് എക്സ്പീരിയൻസ് വേണം. സർക്കാർ സ്ഥാപനങ്ങളിലെ റേഡിയോ തെറപ്പി ഡിപ്പാർട്മെൻറിലെ പ്രവൃത്തിപരിചയമാണ് പരിഗണിക്കപ്പെടുക.
എം.എസ്സി ഫിസിക്സ് ഫൈനൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നപക്ഷം 2017 ഒക്ടോബർ 30നു യോഗ്യത സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
പ്രായപരിധി 2017 ഒക്ടോബർ മൂന്നിന് ജനറൽ കാറ്റഗറിയിൽപെടുന്നവർക്ക് 26 വയസ്സും ഒ.ബി.സിക്കാർക്ക് 29 വയസ്സും പട്ടികജാതി/വർഗക്കാർക്ക് 31 വയസ്സുമാണ്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഉയർന്ന പ്രായപരിധിയിൽ 10 വർഷത്തെ ഇളവ് അനുവദിക്കും. സ്പോൺസേഡ് കാറ്റഗറിയിൽപെടുന്നവരുടെ ഉയർന്ന പ്രായപരിധി 40 വയസ്സാണ്.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. പൊതുപ്രവേശന പരീക്ഷ 2017 സെപ്റ്റംബർ മൂന്നിന് 11 മണിക്ക് മുംബൈയിൽവെച്ച് നടത്തും. ട്രോംബെയിലെ ‘ബാർക്കി’െൻറ (BARC) ന്യൂട്രെയ്നിങ് സ്കൂൾ േകാംപ്ലക്സിൽവെച്ചാണ് പ്രവേശന പരീക്ഷ നടത്തുക. അഡ്മിറ്റ് കാർഡ് ആഗസ്റ്റ് 25ന് ഡൗൺലോഡ് ചെയ്യാം. മൾട്ടിപ്ൾ ചോയ്സ് മാതൃകയിലുള്ള പരീക്ഷക്ക് രണ്ടുമണിക്കൂർ സമയം നൽകും. ഉത്തരം തെറ്റിയാൽ നെഗറ്റിവ് മാർക്ക് ഉണ്ടാവും.
എൻട്രൻസ് ടെസ്റ്റിൽ യോഗ്യത നേടുന്നവർക്കായി സെപ്റ്റംബർ നാലു മുതൽ ആറു വരെ മുംബെയിൽവെച്ച് ഇൻറർവ്യൂ നടത്തും. സ്പോൺസേഡ് വിഭാഗത്തിൽപെടുന്നവർ എൻട്രൻസ് ടെസ്റ്റ് എഴുതേണ്ടതില്ല. ഇവരെ നേരിട്ട് ഇൻറർവ്യൂ നടത്തും. അന്തിമ തെരഞ്ഞെടുപ്പ് വൈദ്യപരിശോധക്ക് വിധേയമായിരിക്കും.
എഴുത്തു പരീക്ഷക്ക് ഹാജരാകുന്നവർക്ക് യാത്രബത്ത അനുവദിക്കും. സ്ലീപ്പർക്ലാസ് റെയിൽവേ ഫെയർ ലഭിക്കും.
അഡ്മിഷൻ ലഭിക്കുന്ന നോൺ സ്പോൺസേഡ് വിഭാഗത്തിൽപെടുന്നവർക്കെല്ലാം പ്രതിമാസം 9300 രൂപവീതം സ്റ്റൈപ്പൻറ് ലഭിക്കും. ഒരുവർഷത്തേക്കാണ് സ്റ്റൈപ്പൻറ് ലഭിക്കുക.
അഡ്മിഷൻ ലഭിക്കുന്നവർെക്കല്ലാം മുംബൈയിലെ അണുശക്തി നഗറിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കും. ഹോസ്റ്റൽ ചാർജ് പഠിതാക്കൾ വഹിക്കണം. അഡ്മിഷൻ ഫീസ് 3000 രൂപയാണ്. Accounts officer, HBNIക്ക് മുംബൈയിൽ മാറ്റാവുന്ന ക്രോസ് ചെയ്ത ഡിമാൻറ് ഡ്രാഫ്റ്റായി പ്രവേശന സമയത്ത് നൽകണം.
DiP. R.P േകാഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഹോമി ഭാഭാ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ( HBNI) ഡിേപ്ലാമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് സർട്ടിഫിക്കറ്റ് സമ്മാനിക്കും. ഇത് ലഭിച്ച് ഒരു വർഷെത്ത ഇൻറേൺഷിപുകൂടി പൂർത്തിയാക്കുന്നവർക്ക് റേഡിയോ തെറപ്പി സെൻററുകളിലേക്കും മറ്റും മെഡിക്കൽ ഫിസിസിറ്റായി സേവനമനുഷ്ഠിക്കാൻ അർഹതയുണ്ടായിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story