സി.യു.ഇ.ടി ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
text_fieldsകേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി) യു.ജി ഫലം അറിയാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
ഫലം ലഭിക്കുന്ന ലിങ്കുകൾ
https://cuet.samarth.ac.in/index.php/site/login
cuet.samarth.ac.in വെബ്സൈറ്റിൽ കയറി സി.യു.ഇ.ടി യു.ജി അപേക്ഷ നമ്പറും ജനന തീയതിയും നൽകി വിദ്യാർഥികൾ എന്റർ ചെയ്താൽ ഫലമറിയാൻ സാധിക്കും.
പൊതുപ്രവേശന പരീക്ഷയിൽ 19,865 ഉദ്യോഗാർഥികൾ 30 വിഷയങ്ങളിൽ 100 ശതമാനം നേടി. ഇംഗ്ലീഷിനാണ് ഏറ്റവും കൂടുതൽ പേർ (8,236 പേർ) പ്രവേശന യോഗ്യത നേടിയത്. പൊളിറ്റിക്കൽ സയൻസിന് 2,065 പേരും ബിസിനസ് സ്റ്റഡീസ് 1,669 പേരും യോഗ്യത നേടി.
കേന്ദ്ര സർവകലാശാല അടക്കമുള്ള 46 യൂനിവേഴ്സിറ്റികളിലെ ബിരുദ പ്രവേശനത്തിനായാണ് സി.യു.ഇ.ടി യു.ജി പരീക്ഷ നടത്തിയത്. ആറു ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. ജൂലൈ 15ന് തുടങ്ങിയ പരീക്ഷ ആഗസ്റ്റ് 30ന് അവസാനിച്ചു. അവസാന നിമിഷം പരീക്ഷ കേന്ദ്രങ്ങൾ മാറ്റൽ, വിദ്യാർഥികളെ അറിയിക്കാതെ പരീക്ഷ തീയതി മാറ്റൽ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു.
പൊതുപ്രവേശന പരീക്ഷ ഫലം വ്യാഴാഴ്ച രാത്രി 10ന് പ്രസിദ്ധീകരിക്കുമെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) വാർത്താകുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, രാത്രി 10 മണിയോടെ ഫലം പ്രസിദ്ധീകരിക്കുന്നത് വൈകുമെന്ന് എൻ.ടി.എ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ 5.28ഓടെ ഫലം പ്രസിദ്ധീകരിച്ചതായി എൻ.ടി.എ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.