വിദൂര വിദ്യാഭ്യാസം: പ്രവേശന നടപടികൾ ഒക്ടോബറോടെ; സ്വയംഭരണത്തെ ബാധിക്കില്ലെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസം തുടരാൻ അനുമതി നൽകുന്നതെന്ന് മന്ത്രി ആർ. ബിന്ദു. ഇത് സർവകലാശാലകളുടെ സ്വയംഭരണത്തെയോ സാമ്പത്തിക സ്ഥിതിയെയോ ബാധിക്കില്ല. പ്ലസ് ടു ഫലം വന്ന് െറഗുലർ പ്രവേശന നടപടികൾ പൂർത്തിയാക്കിയശേഷമാകും ഒക്ടോബറിൽ വിദൂരകോഴ്സുകൾക്ക് പ്രവേശനം നടത്തുക.
ശ്രീനാരായണ ഒാപൺ സർവകലാശാലയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോഴ്സുകൾക്ക് യു.ജി.സിയുടെ അംഗീകാരം ലഭ്യമാക്കാനാണ് ശ്രമമെന്നും മന്ത്രി നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകി.
ഒാപൺ സർവകലാശാലയുെട റീജനൽ സെൻററുകൾ അപേക്ഷകരുടെ എണ്ണംകൂടി നോക്കിയായിരിക്കും. ഒാപൺ സർവകലാശാലയുെട 63ാം വകുപ്പ് പ്രകാരമാണ് മറ്റ് സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസത്തിനുള്ള പുതിയ ഉത്തരവ്.
നടപടികളിൽ വൈഷമ്യം നേരിട്ടാൻ യുക്തമായ തീരുമാനം സർക്കാറിന് മൂന്നുവർഷത്തേക്ക് എടുക്കാമെന്ന വ്യവസ്ഥ നിയമത്തിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
വൈഷമ്യം നീക്കം ചെയ്യൽ എന്ന വ്യവസ്ഥ ഇത്തരം കാര്യങ്ങൾക്ക് വേണ്ടിയുള്ളതല്ല. നിയമഭേദഗതിയാണ് കൊണ്ടുവരേണ്ടിയിരുന്നത്. കുട്ടികളുടെ ഭാവി അപകടത്തിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒാപൺ സർവകലാശാലയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോഴ്സുകൾക്ക് യു.ജി.സിയുടെ അംഗീകാരം ലഭ്യമാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.
തുടങ്ങേണ്ട ഒാരോ പ്രോഗ്രാമിെൻറയും സിലബസ്, പ്രോഗ്രാം പ്രോജക്ട് റിപ്പോർട്ട്, എൻട്രി ലെവൽ യോഗ്യത, പാഠ്യപദ്ധതി, ചോദ്യ പാറ്റേൺ എന്നിവ തയാറാക്കി ഡിസ്റ്റൻറ് എജുക്കേഷൻ ബ്യൂറോക്ക് നൽകണം. ഇത് തയാറാക്കിയിട്ടുണ്ട്. പഠനവസ്തുക്കൾ തയാറാക്കുന്നത് അവസാനഘട്ടത്തിലാണ്. പുതിയ സർക്കാർ കോളജ് ആവശ്യത്തിൽ സർക്കാറിെൻറ സാമ്പത്തിക സ്ഥിതി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർവകലാശാല ജീവനക്കാരുടെ പെൻഷൻ ബാധ്യത സർവകലാശാലകളുടെ തനത് ഫണ്ടിൽനിന്ന് നിറവേറ്റണം. സർവകലാശാലകളിൽ വിവിധ അക്കൗണ്ടുകളിൽ പെൻഷന് മതിയായ തുക നീക്കിയിരിപ്പുണ്ടെന്ന് ഒാഡിറ്റ് രേഖകളിൽ വ്യക്തമാണ്. പെൻഷൻ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത് പരിണഗനയിലില്ല. കേരള സയൻസ് സിറ്റിയുടെ പ്രവർത്തനം 2023 ജനുവരിയിൽ പൂർത്തിയാകും.
സ്വാശ്രയ പ്രഫഷനൽ കോഴ്സുകളുടെ ഫീസ് പുതുക്കില്ല
സ്വാശ്രയ സാങ്കേതിക പ്രഫഷനൽ കോഴ്സുകളുടെ ഫീസ് പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ആർ. ബിന്ദു. റെഗുലർ ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിൽ ട്യൂഷൻ ഫീസും പരീക്ഷാ ഫീസും യൂനിവേഴ്സിറ്റി ഫീസും ഒഴികെ മറ്റെല്ലാ ഫീസുകളും പ്രഫഷനൽ കോളജുകളുൾെപ്പടെ എല്ലാ സ്വാശ്രയ കോളജുകളും കുറക്കണമെന്നും 2021-22 അധ്യയനവർഷത്തിലും അഡ്മിഷൻ ഫീസുൾെപ്പടെ ഫീസുകൾ വർധിപ്പിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
2021 -22 വർഷത്തിൽ ഈടാക്കിയ ലൈബ്രറി ഫീസ്, ഇൻറർനെറ്റ് ഫീസ് മുതലായവ ഒഴിവാക്കാനോ ഈടാക്കിയ ഫീസ് മടക്കി നൽകാനോ നിഷ്കർഷിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.