യു.ജി.സി അംഗീകാരമായി; കാലിക്കറ്റിൽ വിദൂര വിദ്യാഭ്യാസ പ്രവേശനം ഉടൻ
text_fieldsകോഴിേക്കാട്: കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ഇടവേളക്കുശേഷം യു.ജി.സി അംഗീകാരം. 2020 ജനുവരിയിൽ അവസാനിച്ച അംഗീകാരമാണ് പുനഃസ്ഥാപിച്ചത്. അപേക്ഷ യു.ജി.സി കമ്മിറ്റി അംഗീകരിച്ചതായി വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ഇതോടെ പുതിയ അധ്യയന വർഷത്തിൽ വിദൂരവിദ്യാഭ്യാസ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ പ്രവേശനം നടത്താൻ കഴിയും.
2020 ജനുവരി വരെ 26 കോഴ്സുകൾക്കായിരുന്നു അംഗീകാരമുണ്ടായിരുന്നത്. എം.എസ്സി മാത്സിനും ബി.എസ്സി മാത്സിനും അനുമതിയില്ല. 13 ബിരുദ പ്രോഗ്രാമുകളും 11 പി.ജി പ്രോഗ്രാമുകളും അടക്കം 24 പ്രോഗ്രാമുകൾക്കാണ് അംഗീകാരം. സ്ഥിരം അധ്യാപകരും ഡയറക്ടറുമില്ലെന്ന കാരണത്താല്‍ കഴിഞ്ഞവര്‍ഷം അംഗീകാരം നല്‍കിയിരുന്നില്ല. യു.ജി.സി. ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
ബി.എ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബി, സംസ്കൃതം, അഫ്ദലുല്‍ ഉലമ, ബി.ബി.എ, ബി.കോം, എം.എ പ്രോഗ്രാമുകളായ ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്സ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, അറബിക്, സംസ്കൃതം, എം.കോം എന്നിവക്കാണ് അംഗീകാരം.
ഉടൻ പ്രവേശന നടപടി ആരംഭിക്കും. ഡിസംബർ15നകം പൂർത്തിയാക്കും. 2020ലെ അധ്യയന വർഷത്തിൽ കാലിക്കറ്റിലെ വിദൂര വിദ്യാഭ്യാസത്തിന് അംഗീകാരമുണ്ടായിരുന്നില്ല. തുടർന്ന് പ്രൈവറ്റ് രജിസ്ട്രേഷൻ രീതിയിലാണ് കോഴ്സുകൾ തുടങ്ങിയത്. ഈ കോഴ്സുകൾ ഇപ്പോഴും പ്രൈവറ്റ് രജിസ്ട്രേഷനിൽ തുടരുകയാണ്. വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റാൻ അനുവാദം കിട്ടിയിട്ടില്ല.
നിരവധി വിദ്യാർഥികൾക്ക് ഇൗ അധ്യയന വർഷം െറഗുലർ പഠനത്തിന് സീറ്റ് കിട്ടിയിട്ടില്ല. ഇവരെല്ലാം വിദൂര വിദ്യാഭ്യാസ കോഴ്സുകളെ ആശ്രയിക്കേണ്ടി വരും. പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ ലഭിക്കുന്ന ബിരുദത്തിന് എല്ലാതരം അംഗീകാരവുമുണ്ടെന്ന് വി.സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.