നൽസാർ നിയമസർവകലാശാലയിൽ വിദൂര വിദ്യാഭ്യാസം
text_fieldsനൽസാർ യൂനിവേഴ്സിറ്റി ഓഫ് ലോ, സെൻറർ േഫാർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ, ഹൈദരാബാദ് 2021-22 വർഷം നടത്തുന്ന ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് പഠിച്ച് ബിരുദവും ഡിപ്ലോമയും നേടാമെന്നതാണ് ഈ കോഴ്സുകളുടെ പ്രത്യേകത.
ഓൺലൈൻ ക്ലാസുകളും ട്യൂട്ടോറിയൽസും ലഭ്യമാകും. എം.എ പ്രോഗ്രാമുകൾ, രണ്ടുവർഷം-ഏവിയേഷൻ ലോ ആൻഡ് എയർ ട്രാൻസ്പോർട്ട് മാനേജ്മെൻറ്, സെക്യൂരിറ്റി & ഡിഫൻസ് ലോ, സ്പേസ് & ടെലികമ്യൂണിക്കേഷൻ ലോസ്, മാരിടൈം ലോസ്, ക്രിമിനൽ ലോ & ഫോറൻസിക് സയൻസ്, ഇൻറർനാഷനൽ ടാക്സേഷൻ, അനിമൽ പ്രൊട്ടക്ഷൻ ലോസ്.ഏകവർഷ അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകൾ: പേറ്റൻറ് ലോ, സൈബർ ലോസ്, മീഡിയ ലോസ്, ഇൻറർനാഷനൽ ഹ്യുമാനിറ്റേറിയൻ ലോ, അൾട്ടർനേറ്റിവ് ഡിസ്പ്യൂട്ട് റെസലൂഷൻ, ഫാമിലി ഡിസ്പ്യൂട്ട് റെസലൂഷൻ, ഡ്രാഫ്റ്റിങ്-നെഗോസിയേഷൻ & എൻേഫാഴ്സ്മെൻറ് ഓഫ് കോൺട്രാക്ട്സ്, ഏവിേയഷൻ ലോ & എയർ ട്രാൻസ്പോർട്ട് മാനേജ്മെൻറ്, ജി.ഐ.എസ് & റിമോട്ട് സെൻസിങ് ലോസ്, മാരിടൈം ലോസ്, ക്രിമിനൽ ലോ & ഫോറൻസിക് സയൻസ്, ഫിനാൻഷ്യൽ സർവിസസ് & ലെജിസ്ലേഷൻസ്, കോർപറേറ്റ് ടാക്സേഷൻ, അനിമൽ പ്രൊട്ടക്ഷൻ ലോസ്, സൈബർ സെക്യൂരിറ്റി & ഡേറ്റ പ്രൊട്ടക്ഷൻ ലോസ്.മേൽപറഞ്ഞ എല്ലാ കോഴ്സുകളിലേക്കും അപേക്ഷിക്കുന്നതിന് ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം മതി. അപേക്ഷ ഓൺലൈനായി ആഗസ്റ്റ് 16നകം സമർപ്പിക്കാം.വിശദവിവരങ്ങൾ www.nalsarpro.orgൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.