എൻ.എൽ.എസ്.െഎ.യുവിൽ വിദൂര കോഴ്സുകളിൽ പ്രവേശനം
text_fieldsബംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഒാഫ് ഇന്ത്യ യൂനിവേഴ്സിറ്റിയുടെ (എൻ.എൽ.എസ്.െഎ.യു) ഡിസ്റ്റൻസ് എജുക്കേഷൻ ഡിപ്പാർട്മെൻറ് ഇക്കൊല്ലം നടത്തുന്ന ഇനിപറയുന്ന വിദൂരപഠന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി ആഗസ്റ്റ് 31 വരെ സ്വീകരിക്കും. ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. മിതമായ ഫീസ് നിരക്കിൽ പഠനം പൂർത്തിയാക്കാം.
കോഴ്സുകൾ: മാസ്റ്റർ ഒാഫ് ബിസിനസ് ലോസ് (എം.ബി.എൽ): രണ്ടുവർഷമാണ് പഠനകാലാവധി. പഠന വിഷയങ്ങളിൽ കോൺട്രാക്ട് ലോ, ബാങ്കിങ് ലോ, കോർപറേറ്റ് ലോ, ഇൻഡസ്ട്രിയൽ റിലേഷൻസ് ലോ, എൻവയൺമെൻറ് ലോ, ഇൻവെസ്റ്റ്മെൻറ് ലോസ്, ഇൻഷുറൻസ് ലോസ്, ഇൻറർനാഷനൽ കമേഴ്സ്യൽ ട്രാൻസാക്ഷൻ ലോ, ഇൻറലക്ച്വൽ പ്രോപ്പർട്ടി, ടാക്സസ് കോർപറേഷൻസ് ആൻഡ് കമോഡിറ്റീസ് എന്നിവ ഉൾപ്പെടും. മൊത്തം കോഴ്സ് ഫീസ് 64,800 രൂപ.
പി.ജി ഡിപ്ലോമ ഇൻ ഹ്യൂമൻറൈറ്റ്സ് ലോ (പി.ജി.ഡി.എച്ച്.ആർ.എൽ): ഒരുവർഷത്തെ കോഴ്സ്. പഠനവിഷയങ്ങളിൽ ലോ ആൻഡ് ലീഗൽ സിസ്റ്റംസ്, ജൂറിസ്പ്രൂഡൻസ് ആൻഡ് കോൺസെപ്റ്റ് ഒാഫ് ഹ്യൂമൻറൈറ്റ്സ്, ലോ ആൻഡ് എൻഫോഴ്സ്മെൻറ് പ്രൊട്ടക്ഷൻ ആൻഡ് എൻഫോഴ്സ്മെൻറ് ഒാഫ് ഹ്യൂമൻറൈറ്റ്സ് ഇൻ ഇന്ത്യ, െഡസർേട്ടഷൻ എന്നിവ ഉൾപ്പെടും. കോഴ്സ് ഫീസ് 34,700 രൂപ.
പി.ജി ഡിപ്ലോമ ഇൻ മെഡിക്കൽ ലോ ആൻഡ് എത്തിക്സ് (പി.ജി.ഡി.എം.എൽ.ഇ): ഒരുവർഷം. പഠനവിഷയങ്ങൾ: ലോ ആൻഡ് ലീഗൽ സിസ്റ്റംസ്, ലോ ആൻഡ് ഹെൽത്ത് മെഡിക്കൽ പ്രഫഷനൽ, പേഷ്യൻറ് ആൻഡ് ലോ റിലേഷൻഷിപ്, ലോ ആൻഡ് മെഡിസിൻ, െഡസർേട്ടഷൻ. കോഴ്സ് ഫീസ് 34,700 രൂപ.
പി.ഡി ഡിപ്ലോമ ഇൻ എൻവയൺമെൻറൽ ലോ (പി.ജി.ഡി.ഇ.എൽ): ഒരുവർഷം. പഠനവിഷയങ്ങൾ: ലോ ആൻഡ് ലീഗൽ സിസ്റ്റംസ്, ഫിലോസഫി പ്രിൻസിപ്പൾസ്-എൻവയൺമെൻറൽ ജസ്റ്റിസ് ആൻഡ് പൊകേഷൻ കൺട്രോൾ, ഇൻറർനാഷനൽ എൻവയൺമെൻറൽ ലോ, നാച്വറൽ റിസോഴ്സ് മാനേജ്മെൻറ് ലോ ആൻഡ് എൻവയൺമെൻറ് ആൻഡ് ഡെവലപ്മെൻറ്, െഡസർേട്ടഷൻ. േകാഴ്സ് ഫീസ് 15,200 രൂപ.
പി.ജി ഡിപ്ലോമ ഇൻ ഇൻറെലക്ച്വൽ പ്രോപ്പർട്ടിറൈറ്റ്സ് ലോ (പി.ജി.ഡി.െഎ.പി.ആർ.എൽ): ഒരുവർഷം. പഠനവിഷയങ്ങൾ: ലോ ആഡെ് ലീഗൽ സിസ്റ്റംസ്, ലോ ഒാഫ് പേറ്റൻറ്, ലോ ഒാഫ് കോപ്പിറൈറ്റ്സ് ആൻഡ് ഡിസൈൻസ്, ലോ ഒാഫ് ട്രേഡ്മാർക്സ് ആൻഡ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻസ്. െഡസർേട്ടഷൻ. കോഴ്സ് ഫീസ്: 34,200 രൂപ.
പി.ജി ഡിേപ്ലാമ ഇൻ ചൈൽഡ്റൈറ്റ്സ് ലോ (പി.ജി.ഡി.സി.ആർ.എൽ): ഒരുവർഷം. പഠനവിഷയങ്ങൾ: ലോ ആൻഡ് ലീഗൽ സിസ്റ്റംസ്, ചൈൽഡ് റൈറ്റ്സ്-പോളിസി ആൻഡ് ലോ, ഇൻറർനാഷനൽ ആൻഡ് നാഷനൽ െഫ്രയിംവർക്ക്, ലെജിസ്ലേഷൻ ചിൽഡ്രൻ, െഡസർേട്ടഷൻ. കോഴ്സ് ഫീസ്: 15,200 രൂപ.
പി.ജി ഡിപ്ലോമ ഇൻ കൺസ്യൂമർ ലോ ആൻഡ് പ്രാക്ടീസ് (പി.ജി.ഡി.സി.എൽ.പി): ഒരുവർഷം. പഠനവിഷയങ്ങൾ: ലോ ആൻഡ് ലീഗൽ സിസ്റ്റംസ്, ഡെവലപ്മെൻറ് ഒാഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ ലോ, പ്രൊഡക്ട് ലയബിലിറ്റി ആൻഡ് സർവിസ് പ്രൊവൈഡേഴ്സ് ലയബിലിറ്റി, ആൾട്ടർനേറ്റിവ് ഡിസ്പ്യൂട്ട് റിഡ്രസൽ മെക്കാനിസം, െഡസർേട്ടഷൻ. കോഴ്സ് ഫീസ് 15,200 രൂപ.
പി.ജി ഡിേപ്ലാമ ഇൻ സൈബർലോ ആൻഡ് സൈബർ ഫോറൻസിക്സ് (പി.ജി.ഡി.സി.എൽ.സി.എഫ്): ഒരുവർഷം. പഠനവിഷയങ്ങൾ: ലോ ആൻഡ് ലീഗൽ സിസ്റ്റംസ്, ലോ ഒാഫ് സൈബർ ക്രൈംസ് ഇൻ ഇന്ത്യ, ലോ ഒാഫ് സൈബർസ്പേസ്, സൈബർ ക്രൈംസ് ആൻഡ് സൊസൈറ്റി, െഡസർേട്ടഷൻ. കോഴ്സ് ഫീസ്: 34,200 രൂപ.
എല്ലാ കോഴ്സുകൾക്കും അപേക്ഷാഫീസ് 1500 രൂപയാണ്.എൻ.െഎ.എൽ.എസ്.െഎ.യു, ഡി.ഇ.ഡി കോഴ്സിന് ബംഗളൂരുവിൽ മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് നൽകണം. അപേക്ഷ http://ded.nls.ac.in/ എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി നിർദേശാനുസരണം സമർപ്പിക്കേണ്ടതാണ്.
അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ബന്ധപ്പെട്ട രേഖകൾ സഹിതവും അപേക്ഷ സമർപ്പിക്കാം. വിലാസം: The Director, Distance Education Department, National Low School of India University, Nagarbhavi, Bengaluru-560072. വെബ്സൈറ്റ്: http://ded.nls.ac.in/ ഫോൺ: +91-80-23160524.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.