ഓപൺ സർവകലാശാലക്ക് പുറത്ത് വിദൂര വിദ്യാഭ്യാസ വിലക്ക്: ആയിരങ്ങളുടെ ഉപരിപഠനം പ്രതിസന്ധിയിലേക്ക്
text_fieldsതിരുവനന്തപുരം: ഓപൺ സർവകലാശാലക്ക് പുറത്ത് വിദൂരവിദ്യാഭ്യാസം വിലക്കിയ സർക്കാർ നടപടി ആയിരക്കണക്കിന് വിദ്യാർഥികളുടെ ഉപരിപഠനം പ്രതിസന്ധിയിലാക്കും.
നിലവിൽ വിദൂരവിദ്യാഭ്യാസത്തിന് യു.ജി.സി അംഗീകാരമുള്ള കേരള സർവകലാശാലയിൽ പത്ത് ബിരുദ കോഴ്സുകളും 12 പി.ജി കോഴ്സുകളുമാണ് നടത്തുന്നത്. കാലിക്കറ്റിൽ 14 ബിരുദ കോഴ്സുകളും 12 പി.ജി കോഴ്സുകളുമുണ്ട്. എന്നാൽ ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ ഈ വർഷം തുടങ്ങാൻ ലക്ഷ്യമിട്ട് യു.ജി.സിക്ക് അപേക്ഷ നൽകിയത് 12 ബിരുദ കോഴ്സുകൾക്കും അഞ്ച് പി.ജി കോഴ്സുകൾക്കുമാണ്.
കേരള, കാലിക്കറ്റ് സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കുന്നവർക്ക് ചേർന്നുപഠിക്കാൻ ആവശ്യമായ പി.ജി കോഴ്സുകൾ പോലും ഓപൺ സർവകലാശാലയിൽ തുടങ്ങാൻ നടപടി സ്വീകരിച്ചിട്ടില്ല. ബിരുദം കഴിഞ്ഞിറങ്ങുന്നവർക്ക് കേരളത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി കോഴ്സ് ഇല്ലാത്ത സാഹചര്യമുണ്ടാകും.
ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, സോഷ്യോളജി, േകാമേഴ്സ് എന്നിവയിൽ പി.ജി കോഴ്സ് തുടങ്ങാനാണ് ഓപൺ സർവകലാശാല യു.ജി.സിയിൽ നിന്ന് അനുമതി തേടിയത്. എന്നാൽ കേരളയിൽ ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, േകാമേഴ്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ്, മാത്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ നിലവിൽ പി.ജി കോഴ്സുണ്ട്. കാലിക്കറ്റിൽ അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, സോഷ്യോളജി, േകാമേഴ്സ്, മാത്സ് എന്നീ വിഷയങ്ങളിലും പി.ജി കോഴ്സുണ്ട്. ഈ സർവകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസ അനുമതി നിഷേധിക്കുന്നതോടെ വിദൂരവിദ്യാഭ്യാസം വഴിയുള്ള പി.ജി പഠനം ഓപൺ സർവകലാശാല അനുമതിക്കായി അപേക്ഷിച്ച അഞ്ച് കോഴ്സിലേക്ക് ചുരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.