10,12 ക്ലാസ് ബോർഡ് പരീക്ഷകളിൽ ഡിവിഷനും ഡിസ്റ്റിങ്ഷനും നൽകില്ല -സി.ബി.എസ്.ഇ
text_fieldsന്യൂഡൽഹി: പത്ത്, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ഡിവിഷനോ ഡിസ്റ്റിങ്ഷനോ നൽകില്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചു. അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിനാണ് തീരുമാനം. ഒരു വിദ്യാർഥി അഞ്ചിൽ കൂടുതൽ വിഷയങ്ങൾ എഴുതിയിട്ടുണ്ടെങ്കിൽ മികച്ച അഞ്ച് വിഷയങ്ങൾ നിശ്ചയിക്കുന്നതിനുള്ള തീരുമാനം ഉന്നത പഠനത്തിന് പ്രവേശനം നൽകുന്ന സ്ഥാപനത്തിനോ തൊഴിലുടമക്കോ എടുക്കാവുന്നതാണെന്ന് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു.
മാർക്കുകളുടെ ശതമാനം സി.ബി.എസ്.ഇ കണക്കുകൂട്ടുകയോ പ്രഖ്യാപിക്കുകയോ ചെയ്യാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉന്നതപഠനത്തിനോ തൊഴിലിനോ മാർക്ക് ശതമാനം ആവശ്യമായി വന്നാൽ സ്ഥാപനത്തിനോ തൊഴിലുടമക്കോ ശതമാനം കണക്കുകൂട്ടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.