നീറ്റ് പരീക്ഷക്ക് രണ്ടു കോടിയുടെ സ്കോളർഷിപ്പുമായി ഡോക്ടർമാർ
text_fieldsകോഴിക്കോട്: അടുത്ത വർഷത്തെ നീറ്റ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് രണ്ടു കോടി രൂപയുടെ സ്കോളർഷിപ്പുമായി കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു പഠനം പൂർത്തിയാക്കിയ യുവ ഡോക്ടർമാർ നേതൃത്വം നൽകുന്ന ഡോപ്പ അക്കാദമി. ഡോ. സ്ക്രീനിങ് ടെസ്റ്റ് എന്ന പേരിൽ നടത്തുന്ന സ്കോളർഷിപ് പരീക്ഷയിലൂടെയാണ് അർഹരായവരെ കണ്ടെത്തുന്നത്.
ഡോപ്പ അക്കാദമിയിലെ അധ്യാപകർ ക്ലാസിൽ പറഞ്ഞതും പുസ്തകങ്ങളിൽ നൽകിയതുമായ നൂറിലേറെ ചോദ്യങ്ങൾ കഴിഞ്ഞ നീറ്റ് ചോദ്യപേപ്പറിൽ വന്നിരുന്നുവെന്ന് മാനേജ്മെന്റ് പറഞ്ഞു. സ്കോളർഷിപ് പരീക്ഷയുടെ ആദ്യഭാഗം എഴുതുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് അവർ ഉദ്ദേശിക്കുന്ന റിപ്പീറ്റേഴ്സ് ബാച്ചിലേക്ക് സ്കോളർഷിപ്പുകളോടെ പ്രവേശനം നേടാനാവും. കൂടുതൽ വിദ്യാർഥികളെ രാജ്യത്തെ മികച്ച മെഡിക്കൽ കോളജുകളിൽ പഠനത്തിന് അയക്കുക എന്നതാണ് സ്കോളർഷിപ് നൽകുന്നതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് ഡോപ്പ മേധാവി ഡോ. നിയാസ് പാലോത് അറിയിച്ചു. വിശദവിവരങ്ങൾക്ക്: 9747192200.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.