ഡോക്ടറാകാൻ ആഗ്രഹമുള്ളവരാണോ?! ഡോപ്പ കൂടെയുണ്ട്
text_fieldsകോഴിക്കോട്: പത്താം തരം കഴിഞ്ഞ വിദ്യാർഥികൾക്കിടയിലെ ആശങ്കകൾ തീർക്കാനും കരിയർ ഓറിയന്‍റഡ് വിദ്യാഭ്യാസത്തിന്‍റെ സാധ്യതകളെ പരിചയപ്പെടുത്താനും ഡോപ്പ എത്തുന്നു. കൂടെ മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വേണ്ട മുഴുവൻ മാർഗ്ഗനിർദേശങ്ങളും ഡോപ്പ നൽകും.
10ാം തരത്തിൽ നല്ല മാർക് നേടിയിട്ടും ശരിയായ മാർഗനിർദേശങ്ങളുടെ പരിമിതികൾ മൂലം ആഗ്രഹിക്കുന്ന തൊഴിൽ മേഖലകൾ നഷ്ടപ്പെട്ടു പോവുന്ന സാഹചര്യം ഒഴിവാക്കാനും എല്ലാവരിലേക്കും മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ പ്രസക്തിയും പ്രയോജനങ്ങളും പറഞ്ഞു മനസിലാക്കാനുമായി ആണ് ഡോപ്പ അക്കാഡമി ഈ വെബിനാർ സംഘടിപ്പിക്കുന്നത്.
ഡോപ്പ അഥവാ doctors own prep academy, ഡോക്ടർമാർ നേതൃത്വം നൽകുന്ന രാജ്യത്തെ തന്നെ ആദ്യ മെഡിക്കൽ എൻട്രൻസ് കോച്ചിങ് സംരംഭമാണ്.
2000ൽ പരം വിദ്യാർഥികൾക്ക് ഈ ആദ്യ വർഷം തന്നെ മെഡിക്കൽ എൻട്രൻസ് കൊച്ചിങ്ങും കരിയർ ഗൈഡൻസും നൽകി വരുന്നുണ്ട് ഡോപ്പ അക്കാഡമി ഈ വരുന്ന ജൂൺ 23ന് വൈകീട്ട് ഏഴ് മണി മുതൽ ഒമ്പത് മണി വരെ വെബിനാർ നടക്കും.
സി.ബി.എസ്.ഇ പരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിൽ ഇനിയെന്ത് ചെയ്യണം എന്ന് ആശങ്കപ്പെടുന്ന, മെഡിക്കൽ വിദ്യാഭ്യാസം താല്പര്യമുള്ള വിദ്യാർഥികൾക്കും പ്രയോജക മാകുന്ന 'എക്സ്പർട് ടോക്' കളും ഈ വെബിനാറിന്‍റെ ഭാഗമായി നടക്കും.
വെബിനാറിൽ എൻട്രൻസ് മേഖലയിലേയും മറ്റ് അക്കാദമിക രംഗങ്ങളിലെയും പ്രമുഖർ പങ്കെടുക്കുമെന്ന് ഡോപ്പ മേധാവി ഡോ. നിയാസ് പാലോത് അറിയിച്ചു.
സൗജന്യ രജിസ്ട്രേഷനായി www.madhyamam.com/webinar സന്ദർശിക്കുക
Contact details: +91 96450 32200, +91 96450 92200
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.