ഡോ. കെ.പി. ഹരിദാസൻ അനുസ്മരണവും എൻഡോവ്മെന്‍റ് വിതരണവും
text_fieldsതേഞ്ഞിപ്പലം: ഡോ. കെ.പി. ഹരിദാസൻ അനുസ്മരണവും എൻഡോവ്മെന്‍റ് വിതരണവും കാലിക്കറ്റ് സർവകലാശാല ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.എൻ. ഗണേഷ് അനുസ്മരണ പ്രഭാഷണം നടത്തി. മലയാള സിനിമയിലെ ചരിത്രവും രാഷ്ട്രീയവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വി.കെ. ജോസഫ്, ജി.പി. രാമചന്ദ്രൻ, ഡോ. വി.വി. ഹരിദാസ് എന്നിവർ സംസാരിച്ചു.
മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്കാരം ഒന്നാം സ്ഥാനം കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗത്തിലെ ഗവേഷകൻ മാത്യു സാം, രണ്ടാം സ്ഥാനം കാലടി സംസ്കൃത സർവകലാശാല മലയാളം ഗവേഷക പ്രവീണ എന്നിവരും കെ.പി. ഹരിദാസൻ ഫൗണ്ടേഷന്‍റെ എൻഡോവ്മെന്‍റ് കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗത്തിലെ മൂന്നാം സെമസ്റ്റർ വിദ്യാർഥിനികളായ എസ്. ചന്ദന, കെ. ചൈതന്യ എന്നിവരും ഏറ്റുവാങ്ങി.
ഡോ. പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. ഡോ. വിവേക് പി. സ്വാഗതവും ഹരികുമാർ സി. നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.