പ്ലസ്ടു വിദ്യാഭ്യാസം പരിഷ്‍കരിക്കാനൊരുങ്ങുന്നു; വർഷത്തിൽ രണ്ട് പരീക്ഷകൾ
text_fieldsന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻ.സി.എഫ്) 2023 സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിലുള്ള മൂല്യനിർണയത്തിൽ വലിയ മാറ്റങ്ങൾ ശുപാർശ ചെയ്തു.രാജ്യത്തെ പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റർവത്കരിക്കാനും നിർദേശമുണ്ട്. 11,12 ക്ലാസുകളിൽ വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താനാണ് ശിപാർശ.
വിദ്യാർഥികൾക്ക് നന്നായി എഴുതാനും സമയവും അവസരവും ലഭിക്കുമെന്ന് ഉറപ്പാക്കാൻ വർഷത്തിൽ രണ്ടു പരീക്ഷകൾ നടത്താനാണ് നിർദേശം. 18 വർഷത്തിന് ശേഷം വരുന്ന പുതിയ പാഠ്യപദ്ധതി അംഗീകാരത്തിനും അന്തിമരൂപീകരണത്തിനുമായി കേന്ദ്രസർക്കാരിനു സമർപ്പിച്ചിരുന്നു.
അതോടൊപ്പം 9,10 ക്ലാസുകളുടെ ഘടനയിലും പരീക്ഷ രീതിയിലും മാറ്റമുണ്ടാകും. മിനിമം മാർക്ക് ഒഴിവാക്കാനാണ് പദ്ധതി. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.കസ്തൂരി രംഗൻ അധ്യക്ഷനായ എൻ.സി.എഫ് കമ്മിറ്റിയുടെ നിർദേശം പൊതുജനാഭിപ്രായത്തിനായി ഉടൻ പ്രസിദ്ധീകരിക്കും.യു.പി.എ സർക്കാരിന്റെ കാലത്ത് 2005ലാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അവസാനമായി പരിഷ്‍കരിച്ചത്.Draft NCF bats for multiple board exams stresses self assessment
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.