ഡി.ആർ.ഡി.ഒയിൽ 630 സയന്റിസ്റ്റ്/എൻജിനീയർമാരുടെ ഒഴിവുകൾ
text_fieldsഅക്കാദമിക മികവുള്ള എൻജിനീയറിങ് ബിരുദക്കാർക്കും സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റുകൾക്കും സയന്റിസ്റ്റ്/എൻജിനീയറാകാം. ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ) 579, ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡി.എസ്.ടി)യിൽ എട്ട്, ഏറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയിൽ (എ.ഡി.എ) 43 എന്നിങ്ങനെ ആകെ 630 ഒഴിവുകളാണുള്ളത്. പ്രാബല്യത്തിലുള്ള 'ഗേറ്റ്' സ്കോർ ഉള്ളവർക്കാണ് അവസരം. റിക്രൂട്ട്മെന്റ് വിജ്ഞാപനം https://rac.gov.inൽ.
വിവരങ്ങൾ https://drdo.gov.in, https://ada.gov.in, www.dst.gov.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കും. റേറ്റ് സ്കോർ, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. സെലക്ഷൻ ടെസ്റ്റ് ഒക്ടോബർ 22ന് ദേശീയതലത്തിൽ നടത്തും. ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് 100 രൂപയാണ്. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്കും ഫീസില്ല. അപേക്ഷ https://rac.gov.inൽ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
എൻജിനീയറിങ് വിഭാഗത്തിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്/മെറ്റലർജിക്കൽ, കെമിക്കൽ എൻജിനീയറിങ്, ഏറോനോട്ടിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, നേവൽ ആർക്കിടെക്ചർ, എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനീയറിങ് ഡിസിപ്ലിനുകളിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട ഡിസിപ്ലിനിൽ ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ബിരുദവും ഗേറ്റ് സ്കോറും ഉണ്ടായിരിക്കണം.
സയൻസ് വിഭാഗത്തിൽ ഫിസിക്സ് കെമിസ്ട്രി, മാത്തമാറ്റിക്സ്, മെറ്റീരിയൽ സയൻസ്, അറ്റ്മോസ്ഫിയറിക് സയൻസ്, മൈക്രോബയോളജി, ബയോ കെമിസ്ട്രി ഡിസിപ്ലിനുകളിലാണ് ഒഴിവുകൾ ലഭ്യമായിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദവും ഗേറ്റ് സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി ഡി.ആർ.ഡി.ഒ-28, ഡി.എസ്.ടി-35 വയസ്സ്, എ.ഡി.എ-30 വയസ്സ്, ഒ.ബി.സി നോൺ ക്രീമീലെയർ, എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം ഇളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
സയന്റിസ്റ്റ്/എൻജിനീയറായി തിരഞ്ഞെടുക്കപ്പെടുന്നവരെ 56,100 രൂപ അടിസ്ഥാന ശമ്പളത്തിൽ നിയമിക്കുന്നതാണ്. തുടക്കത്തിൽ 88,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.