![Delhi University Delhi University](https://www.madhyamam.com/h-upload/2021/07/18/1099486-du-admission-2021-date-announced.webp)
ഡൽഹി സർവകലാശാല യു.ജി പ്രോഗ്രാമുകളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് രണ്ടിന് ആരംഭിക്കും
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാലക്ക് കീഴിലുള്ള വിവിധ കോളജുകളിലെ യു.ജി കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആഗസ്റ്റ് രണ്ടിന് ആരംഭിക്കും. സെപ്റ്റംബർ ഏഴിനും 10നും ആദ്യ പട്ടിക പുറത്തിറക്കുമെന്ന് സർവകലാശാല ആക്ടിങ് വൈസ് ചാൻസലർ പി.സി. ജോഷി അറിയിച്ചു.
20,000 പി.ജി സീറ്റുകളുടെ രജിസ്ട്രേഷനും ഡൽഹി സർവകലാശാല പ്രവേശന പരീക്ഷയും ജൂലൈ 26ന് ആരംഭിക്കും. പി.ജി പ്രോഗ്രാമുകളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് 21നും യു.ജിയുടേത് 31നും അവസാനിക്കും.
എം.ഫിൽ, പിഎച്ച്.ഡി പ്രോഗ്രാമുകളുടെ രജിസ്ട്രേഷൻ ജൂലൈ 26ന് തുടങ്ങി ആഗസ്റ്റ് 21ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റായ du.ac.in ൽ ലഭിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.