ഇരട്ട ഡിഗ്രി: കരട് നിയമവുമായി യു.ജി.സി
text_fieldsന്യൂഡല്‍ഹി: ഒരേസമയം വിദേശ, സ്വദേശ സർവകലാശാലകളിൽനിന്ന് ഇരട്ട ബിരുദം എടുക്കാവുന്ന രീതിയിൽ യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷന് (യു.ജി.സി) കരട് നിയമം തയാറാക്കി. 'യു.ജി.സി (അക്കാദമിക് കൊളാബറേഷന് ബിറ്റ്വീന് ഇന്ത്യ ആന്‍ഡ് ഫോറിന് ഹയര്‍ എജുക്കേഷന്‍ ഇൻസ്റ്റിറ്റ്യൂഷന്‍സ് ടു ഓഫര്‍ ജോയൻറ് ഡിഗ്രി ആന്‍ഡ് ട്രെയിനിങ് പ്രോഗ്രാം) റെഗുലേഷന്- 2021' എന്നാണ് നിയമത്തിെൻറ പേര്. കരടിന് അന്തിമരൂപം നല്‍കിയതായും ഉടന്‍തന്നെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും യു.ജി.സി വൃത്തങ്ങള്‍ വ്യക്തമാക്കി.
പദ്ധതിപ്രകാരം പൂര്‍ത്തിയാക്കുന്ന ഡിപ്ലോമ, ബിരുദ കോഴ്സുകള്‍ ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളില്‍നിന്നുള്ള ഡിപ്ലോമക്കും ബിരുദത്തിനും തുല്യമാണെന്നും അതിനാല്‍ വീണ്ടുമൊരു തുല്യത സര്‍ട്ടിഫിക്കറ്റോ തുല്യത രേഖയോ ആവശ്യമില്ലെന്നും കരട് നിയമത്തിൽ പറയുന്നു. ഒരേസമയംതന്നെ ഇന്ത്യയിലും മറ്റൊരു രാജ്യത്തുവെച്ചും വ്യത്യസ്ത കോഴ്സുകള്‍ ചെയ്യാനും കോഴ്സ് മാറ്റത്തിനും വിദ്യാര്‍ഥിക്ക് കഴിയുന്നു.
നാഷനല്‍ അസസ്മെൻറ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സിലിെൻറ അംഗീകാരം (ചുരുങ്ങിയത് 3.01 മാര്‍ക്ക്) ലഭിക്കുകയോ അല്ലെങ്കില്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂഷനല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് (എന്‍.ഐ.ആര്.എഫ്) പട്ടികയില്‍ ആദ്യ 100 റാങ്കില്‍ ഉള്‍പ്പെടുകയോ ചെയ്ത ഇന്ത്യന്‍ സര്വകലാശാലകളിെല വിദ്യാർഥികൾക്കാണ് പദ്ധതിയുടെ ഭാഗമാകാനാവുക. ഇവർക്ക് ടൈംസ് ഹയര്‍ എജുക്കേഷെൻറ ആദ്യ 500 റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട വിദേശ സര്‍വകലാശാലകളുമായി സഹകരിക്കാം. ക്രെഡിറ്റ്/ട്രാന്‍സ്ഫര്‍, ഇരട്ട ഡിഗ്രി, ജോയൻറ് ഡിഗ്രി എന്നിങ്ങനെ നാലുവിധത്തിലുള്ള സൗകര്യമാവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. സംയുക്ത കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവർക്ക് രണ്ടു സ്ഥാപനങ്ങളുടെയും ലോഗോ ഉള്‍പ്പെടുന്ന ഒരൊറ്റ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.