എൻജിനീയറിങ്ങിലും ആർക്കിടെക്ചറിലും മുന്നാക്ക സംവരണത്തിന് ഉത്തരവ്
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളിൽ മുന്നാക്ക സംവരണത്തിന് 10 ശതമാനം സീറ്റ് വർധന അനുവദിച്ച് സർക്കാർ ഉത്തരവ്.
ന്യൂനപക്ഷ പദവിയുള്ള കോളജുകൾ ഒഴികെ മുഴുവൻ കോളജുകളിലും നിലവിലുള്ളതിനു പുറമെ അധികമായി 10 ശതമാനം അനുവദിച്ചാണ് സീറ്റ് വർധന നടപ്പാക്കുന്നത്. പ്ലസ് വൺ പ്രവേശനത്തിന് നിലവിലുള്ള മെറിറ്റ് സീറ്റുകൾ എടുത്താണ് 10 ശതമാനം സംവരണം സാധ്യമാക്കിയത്.
എൽഎൽ.ബി, മെഡിക്കൽ പി.ജി കോഴ്സുകളിൽ മുന്നാക്ക സംവരണം നടപ്പാക്കിയതിനു പിന്നാലെയാണ് എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളിൽ കൂടി മുന്നാക്ക സംവരണത്തിന് ഉത്തരവിറക്കിയത്.
സർക്കാർ, എയ്ഡഡ് കോളജുകൾക്കു പുറമെ സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലും സ്വകാര്യ സ്വാശ്രയ കോളജുകളിലും മുന്നാക്ക സംവരണം നടപ്പാക്കാനാണ് ഉത്തരവ്. സംസ്ഥാനത്ത് മൂന്ന് എയ്ഡഡ് എൻജിനീയറിങ് കോളജുകളുള്ളതിൽ രണ്ടു കോളജുകൾക്ക് ന്യൂനപക്ഷ പദവിയുള്ളതിനാൽ ഇവിടെ മുന്നാക്ക സംവരണത്തിന് കഴിയില്ല.
ഇതിനു പുറമെ സ്വകാര്യ സ്വാശ്രയ കോളജുകളിൽ ന്യൂനപക്ഷ പദവിയുള്ളതിലും സാധിക്കില്ല. മെഡിക്കലിൽ ഇതര സംവരണ വിഭാഗങ്ങളെക്കാൾ മെറിറ്റിൽ ഏറെ പിറകിൽ നിൽക്കുന്നവരാണ് കഴിഞ്ഞ വർഷം സർക്കാർ മെഡിക്കൽ കോളജുകളിൽ മുന്നാക്ക സംവരണത്തിെൻറ മറവിൽ പ്രവേശനം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.