യു.കെയിൽ ഉന്നത വിദ്യാഭ്യാസത്തിന് സുവർണാവസരം
text_fieldsയു.കെയിൽ ഉന്നത വിദ്യാഭ്യാസം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി എഡ്റൂട്ട്സ് എഡ്യു എക്സ്പോ സംഘടിപ്പിക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ യു.കെ ഓണ്ലൈന് എഡ്യുക്കേഷൻ എക്സ്പോ ആയിരിക്കും എഡ്റൂട്ട്സ് ഇന്‍റർനാഷണൽ യു.കെ എഡ്യു എക്സ്പോ 2022.
യു.കെയിലെ അമ്പതിലധികം പ്രമുഖ സർവകലാശാലകളിൽ നിന്നുള്ള പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നത്. കോഴ്സുകള്, സ്കോളര്ഷിപ്പുകള്, ട്യൂഷന് ഫീസ്, സ്റ്റേ ബാക്ക് സൗകര്യങ്ങള് തുടങ്ങിയവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രതിനിധികളിൽ നിന്നു നേരിട്ടു തന്നെ ചോദിച്ചു മനസിലാക്കാം.
മാര്ച്ച് 2, 3, 4 തീയതികളിൽ രാവിലെ 10 മുതൽ ഉച്ച ഒന്ന് വരെയും, ഉച്ചയ്ക്കു ശേഷം രണ്ട് മുതല് വൈകിട്ട് അഞ്ച് വരെയുമായിരിക്കും മീറ്റിങ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര് 9615555533 എന്ന നമ്പറിൽ ബന്ധപ്പെടുക.
സെപ്റ്റംബറില് പ്രവേശനം ലഭിക്കുന്ന കോഴ്സുകളുടെ വിശദാംശങ്ങള് കേന്ദ്രീകരിച്ചായിരിക്കും സർവകലാശാലാ വിദഗ്ധര് സംസാരിക്കുക. വിദ്യാര്ഥികള്ക്കും രക്ഷിതാക്കള്ക്കും പങ്കെടുക്കുകയും അനുയോജ്യമായ കോഴ്സുകളും യൂണിവേഴ്സിറ്റികളും തെരഞ്ഞെടുക്കുകയും ചെയ്യാം. അതിനാവശ്യമായ സഹായങ്ങളും ലഭ്യമാക്കും. എക്സ്പോയില് സൗജന്യമായി പങ്കെടുക്കാം.
എഡ്റൂട്ട്സ് ഇന്റര്നാഷണല്
* 15 വര്ഷത്തെ പ്രവര്ത്തന പാരമ്പര്യം
* പ്രൊഫഷണല് സേവനം
* 100% വിസ സക്സസ് റേറ്റ്
2007ല് പ്രവര്ത്തനം ആരംഭിച്ച എഡ്റൂട്ട്സ് ഇന്റര്നാഷണല് ഇന്ന് കേരളത്തിലെ ഏറ്റവും പ്രമുഖമായ വിദേശ വിദ്യാഭ്യാസ കണ്സള്ട്ടന്സി സ്ഥാപനങ്ങളിലൊന്നാണ്. പതിനഞ്ച് വര്ഷത്തിനിടെ 8900ലധികം വിദ്യാര്ഥികള്ക്ക് വിവിധ ലോകരാജ്യങ്ങളിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില് പ്രവേശനം നേടിക്കൊടുത്തിട്ടുണ്ട്. യു.കെ, കാനഡ, ആസ്ട്രേലിയ, ന്യൂസീലാന്ഡ്, അയര്ലന്ഡ്, ജര്മനി, ഫ്രാന്സ്, മലേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള് ഇതില്പ്പെടുന്നു. ഏതാനും വര്ഷങ്ങളായി അപേക്ഷിക്കുന്ന 100 ശതമാനം വിദ്യാര്ഥികള്ക്കും സ്റ്റുഡന്റ് വിസ ലഭ്യമാക്കാന് എഡ്റൂട്ട്സ് ഇന്റര്നാഷണലിനു സാധിച്ചിട്ടുണ്ട്.
ഉയര്ന്ന യോഗ്യതയും പരിശീലനവും പരിചയസമ്പത്തുമുള്ള പ്രഫഷണലുകളാണ് വിദ്യാര്ഥികള്ക്കും രക്ഷിതാക്കള്ക്കും മികച്ച സ്ഥാപനങ്ങളും കോഴ്സുകളും തെരഞ്ഞെടുക്കുന്നതിനുള്ള സഹായങ്ങള് നല്കിവരുന്നത്. കരിയര് കൗണ്സിലിങ്, ടെസ്റ്റുകള്ക്കുള്ള തയാറെടുപ്പ്, അപേക്ഷാ നടപടിക്രമങ്ങള്, വിസ പ്രോസസിങ്, പ്രീഡിപ്പാര്ച്ചര് സെഷന്, പോസ്റ്റ് അറൈവല് സെഷന് തുടങ്ങിയവയിലും ആവശ്യമായ പിന്തുണയും മാര്ഗനിര്ദേശങ്ങളും നല്കുന്നു.
സി.ഇ.ഒ മുസ്തഫ കൂരിയുടെ നേതൃത്വത്തിലാണ് എഡ്റൂട്ട്സ് ഇന്റര്നാഷണല് പ്രവര്ത്തിക്കുന്നത്. ഡയറക്റ്റര്മാര് വിദേശ രാജ്യങ്ങളില് പഠിച്ചവരും ജോലി ചെയ്തിട്ടുള്ളവരും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകളിൽ നിന്ന് പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരുമാണ്. കൗണ്സിലര്മാരില് മിക്കവരും വിദേശ പഠനം പൂര്ത്തിയാക്കിയിട്ടുള്ളവരും വിദേശ രാജ്യങ്ങളില് ജോലി ചെയ്തിട്ടുള്ളവരുമാണ്. പെരിന്തല്മണ്ണ, കൊച്ചി, കോഴിക്കോട്, കണ്ണൂര്, കാസർകോട്, കാഞ്ഞങ്ങാട്, മംഗലാപുരം, യു.കെ, യു.എ.ഇ എന്നിവിടങ്ങളില് എഡ്റൂട്ട്സിന്‍റെ ഓഫിസുകള് പ്രവര്ത്തിക്കുന്നു.
എക്സ്പോയില് പങ്കെടുക്കുന്ന സര്വകലാശാലകള്
1- Edinburgh Napier University
2- Glasgow Caledonian University
3- University of the West of Scotland
4- Heriot-Watt University
5- Leeds Beckett University
6- Teesside University
7- Northumbria University Newcastle
8- University of Sunderland
9- University of Bolton
10- University of Central Lancashire
11- Wrexham Glyndwr University
12- University of Liverpool
13- Coventry University
14- University of Northampton
15- London South Bank University
16- University of Bedfordshire
17- University of Hertfordshire
18- University of East London
19- University of the West of England
20- University of Canterbury
21- University for the Creative Arts
22- University of Gloucestershire
23-De Montfort University
24-Cardiff Metropolitan University
25- BPP University
26- Anglia Ruskin University
27- University of Greenwich
28- University of Chester
29- University of Leicester
30- QA
31- Swansea University
32- Liverpool John Moores University
33- University of Wolverhampton
34- University of Essex
35- Oxford Brookes University
36-Universtiy of Exeter
37- Buckinghamshire New University
38- Middlesex University London
39- UWS London
40- Oxford International
41- Oncampus
42- Study group
വെബ്സൈറ്റ്: https://www.edroots.com/event/uk-online-education-expo-march-2022
ഫോൺ: 9615555533
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.