Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമികവിന്റെ...

മികവിന്റെ വർത്തമാനങ്ങളുമായി എജുകഫേ ഏപ്രിൽ 8, 9 തീയതികളിൽ കോഴിക്കോട്ട്

text_fields
bookmark_border
മികവിന്റെ വർത്തമാനങ്ങളുമായി എജുകഫേ ഏപ്രിൽ 8, 9 തീയതികളിൽ കോഴിക്കോട്ട്
cancel

കോഴിക്കോട്: മികവിന്റെ വർത്തമാനങ്ങൾ പങ്കുവെക്കാൻ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച, പഠന പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച നിരവധിപേർ കോഴിക്കോട്ട് എജുകഫേയുടെ വേദിയിലെത്തും. അക്കാദമിക രംഗത്തും മറ്റ് എക്സ്ട്രാ കരിക്കുലർ രംഗങ്ങളിലും അസാമാന്യ പ്രകടനം കാഴ്ചവെച്ചവരുടെ ഒരു നിരതന്നെ എജു​കഫേയുടെ ​​പ്രസ്റ്റീജ്യസ് സെഷൻകൂടിയായ ‘ടോപ്പേഴ്സ് ടോക്കി’ൽ പ​ങ്കെടുക്കും.

പ്ലസ് വൺ വിദ്യാർഥിനിയും ദേശീയ ഗെയിംസിൽ ജിംനാസ്റ്റിക്സ് ചാമ്പ്യനുമായ പാർവതി ബി. നായർ, സംസ്ഥാന സർക്കാറിന്റെ വനമിത്ര അവാർഡ് ജേതാവ് ഏറ്റവും പ്രായം കുറഞ്ഞ അവാർഡ് ജേതാവും കുട്ടി കർഷകയുമായ ദേവിക ദീപക്, നീറ്റ് റാങ്ക് ഹോൾഡറും കാലിക്കറ്റ് മെഡിക്കൽകോളജിലെ ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥിയുമായ മുഹമ്മദ് ഷിബിൻ, സ്‍പേയ്സ് സയൻസിൽ പ്രഗല്ഭനും ഐ.എസ്.ആർ.ഒ പ്രോഗ്രാമുകളിൽ പലതവണ പ​ങ്കെടുക്കുകയും ചെയ്ത എൻ.ഐ.ടി വിദ്യാർഥികൂടിയായ സായുജ്, കുച്ചിപ്പുഡിയിൽ നിരവധി ദേശീയ അവാർഡുകൾ നേടി, ഇത്തവണത്തെ കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൽ കലാപ്രതിഭ പട്ടം കരസ്ഥമാക്കിയ സിദ്ധേന്ദ്ര ചൊക്കലിംഗം, ദൂരദർശനിലെ എ ഗ്രേഡ് ആർട്ടിസ്റ്റ് ആയ ബിരുദ വിദ്യാർഥിനി ദേവിക എസ് നായർ, സ്പേസ് ക്ലബിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിയും ഐ.എസ്.ആർ.ഒ യുടെ സെമിനാറിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കുകയും ചെയ്ത എട്ടാംക്ലാസ് വിദ്യാർഥി ആദിദേവ് എന്നിവർ എജുകഫേ ടോപ്പേഴ്സ് ടോക്കിൽ സംവദിക്കും. പഠനരംഗത്തെയും മറ്റു വിവിധ മേഖലകളിലെയും അനുഭവങ്ങൾ അവർ പങ്കുവെക്കുമ്പോൾ അത് മികവുകളുടെ ആഘോഷംതന്നെയായി മാറും.

ദേവിക എസ്. നായർ, മുഹമ്മദ് ഷിബിൻ, ആദിദേവ്, പാർവതി ബി. നായർ, സായുജ്, ദേവിക ദീപക്, സിദ്ധേന്ദ്ര ചെക്കലിംഗം

സൈക്കോളജി-കൗൺസലിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബോട്ടിക്സ്, വിദേശപഠനം, കര-നാവിക-വ്യോമസേന, പൊലീസ് ഉൾപ്പെടെയുള്ള പ്രഫഷനൽ യൂനിഫോം കരിയർ, എൻട്രൻസ്- മത്സരപരീക്ഷ, സിവിൽ സർവിസ്, മെഡിക്കൽ, എൻജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യുമാനിറ്റീസ് തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട സെഷനുകളും സ്റ്റാളുകളും വർക് ഷോപ്പുകളും എജുകഫേയുടെ ഭാഗമായുണ്ടാകും. കൂടാതെ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, ക്വിസ് മത്സരങ്ങൾ, എജുടെയിൻമെന്റ് ആക്ടിവിറ്റികൾ, രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകൾ, സക്സസ് ചാറ്റ്, ടോപ്പേഴ്സ് ടോക്ക് തുടങ്ങിയവയും എജുകഫേയിൽ അര​ങ്ങേറും.

ഏപ്രിൽ 11, 12 തീയതികളിൽ കണ്ണൂരും 15, 16 തീയതികളിൽ മലപ്പുറത്തും 24, 25 തീയതികളിൽ കൊച്ചിയിലും 27, 28 തീയതികളിൽ കൊല്ലത്തും എജുകഫേ നടക്കും. നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും. സൈലം ആണ് എജുകഫേയുടെ മുഖ്യ പ്രായോജകർ. രജിസ്ട്രേഷൻ വിവരങ്ങൾക്ക് 96450 05115 നമ്പറിൽ ബന്ധ​​പ്പെടാം. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.

ട്രേഡ് സെന്ററിലേക്ക് വാഹന സൗകര്യം

കോ​ഴി​ക്കോ​ട്​: ഏ​പ്രി​ൽ എ​ട്ട്, ഒ​മ്പ​ത്​ തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് സ​രോ​വ​രം ബ​യോ പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന കേ​ര​ള​ത്തി​ലെ​യും ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​യും ഏ​റ്റ​വും വ​ലി​യ എ​ജു​ക്കേ​ഷ​ൻ ഫെ​യ​ർ ‘മാ​ധ്യ​മം’ എ​ജു​ക​ഫേ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ വാ​ഹ​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കും. സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​വ​ർ കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​​ശ​ത്തെ സി​റ്റി ഒ​പ്റ്റി​ക്ക​ൽ​സി​ന് സ​മീ​പം എ​ത്ത​ണം. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കും. ഫോ​ൺ: 9446734681.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edu cafe
News Summary - edu cafe at Kozhikod
Next Story