കുതിക്കാം, അറിവിന്റെ ആകാശത്തേക്ക്
text_fieldsപണ്ട്, പണ്ട് ഒരാൾ ഇരുട്ടുവഴിയിൽ നഷ്ടമായ താക്കോൽകൂട്ടം, വിളക്കുകാലിനു കീഴിൽ തി രഞ്ഞ കഥ ഓർമയില്ലേ? താക്കോൽകൂട്ടം കളഞ്ഞത് വഴിയിലെവിടെയോ ആയിരുന്നെങ്കിലും അവിടെ വെ ളിച്ചമില്ലാത്തതുകൊണ്ട് വിളക്കുകാലിനു കീഴിലെ വെട്ടത്തിലായിരുന്നു തിരച്ചിൽ നട ത്തിയതെന്ന് മാത്രം. മികവോടെ പഠിച്ചിട്ടും വിജയങ്ങളേറെ വാരിക്കൂട്ടിയിട്ടും ഒന്നും നേട ാനായില്ല എന്ന് പരിതപിക്കുന്നവരിൽ പലർക്കും താക്കോൽ തിരഞ്ഞയാളുമായി എന്തെങ്കിലും ബന്ധം കാണും. സ്വന്തം കഴിവുകളെയും നിരന്നുകിടക്കുന്ന അവസരങ്ങളെയും അകമേ തിരയാൻ അകക ്കണ്ണില്ലാതെ, പുറം ലോകത്തെ കാഴ്ചകൾ കാണാൻ മാത്രം പോയവരാണ് അവർ.
അവസരങ്ങൾ ആവോളമു ണ്ടായിട്ടും അതിനെക്കുറിച്ചുള്ള അവബോധമില്ലാത്തതുകൊണ്ടാണ് ഒന്നുമായില്ലല്ലോ എന്ന് പരിതപിക്കേണ്ടി വരുന്നത്. നാടും നാട്ടോർമകളുമെല്ലാം വെടിഞ്ഞ് പ്രവാസി ഭൂമികയിലെത്തി, പ്രയാസപ്പെട്ടും വിയർപ്പൊഴുക്കിയും അധ്വാനിക്കുന്നത്, തങ്ങളുടെ മക്കളെങ്കിലും മികച്ച അവസരങ്ങളിലേക്ക് ഉയരട്ടെ എന്ന പ്രത്യാശയുടെ ചിറകിലേറിയാണ്. കത്തുന്ന ചൂടിൽ കഠിനാധ്വാനം ചെയ്ത് പണം സ്വരൂപിച്ചിട്ടും മക്കൾക്ക് ഉന്നത വിദ്യാഭ്യാസരംഗത്ത് അനുയോജ്യമായ ദിശ കണ്ടെത്തുന്നതിൽ പിന്നെയും പ്രവാസി രക്ഷിതാക്കൾ പ്രതിസന്ധി നേരിടുകയാണ്.
കുട്ടികളുടെ കഴിവും താൽപര്യവും പരിഗണിച്ചുള്ള മികച്ച സാധ്യതകൾ വഴിയിലെവിടെയോ കിടക്കുമ്പോൾ, പുറംലോകത്തെ വെട്ടവും വെള്ളിവെളിച്ചവും കണ്ട് അങ്ങോട്ട് തിരിയുന്നതാണ് ഇതിനെല്ലാം കാരണം. എങ്ങോട്ടു പോകണമെന്നറിയാതെ ആശങ്കയോടെ കിതച്ചുനിൽക്കുന്ന ഇൗ ഘട്ടത്തിൽ, ഓരോ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളും ആശങ്കകൾക്ക് പരിഹാരവുമായി പ്രവാസി മലയാളി സമൂഹത്തിെൻറ ഓരോ നിശ്വാസത്തിലും കൂടെ നിന്ന ‘ഗൾഫ് മാധ്യമം’, രക്ഷിതാക്കളുടെ കൈപിടിക്കുകയാണ് എജുകഫേ അഞ്ചാം പതിപ്പിലൂടെ. നവംബർ 29, 30 തീയതികളിൽ ദുബൈ മുഹൈസിന ദ ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ അരങ്ങേറുന്ന ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മാർഗനിർദേശ മേളയായ എജുകഫേയുടെ ഏറ്റവും പുതിയ എഡിഷനിൽ സൗജന്യമായി പങ്കെടുക്കാം.
മാറ്റം അനുദിനമല്ല, അനുനിമിഷം തന്നെയാണ്. പഠനരംഗത്ത് മാത്രമല്ല, തൊഴിൽ മേഖലയിലും അനുദിനം നിറയുന്നത് വൈവിധ്യങ്ങൾതന്നെ. സിവിൽ എൻജിനീയറിങ് പഠിച്ച് കെട്ടിടം പണിയുന്ന കാലത്തുനിന്ന് ത്രീഡി പ്രിൻറിങ്ങിൽ വീടുകളും കെട്ടിടങ്ങളും പ്രിൻറ് ചെയ്തെടുക്കാവുന്ന വിധത്തിൽ ടോപ് ഗിയറിലാണ് മാറ്റത്തിെൻറ സ്പീഡ്.
ഫോട്ടോ നോക്കി യന്ത്രമനുഷ്യനെന്ന് കൗതുകത്തോടെ പറഞ്ഞിരുന്നിടത്തുനിന്ന് കുതിപ്പ് തുടരുന്നത്, റോബോട്ടിക്സ് വിഷയം സർവകലാശാല കരിക്കുലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാലത്തിലേക്കാണ്. നിറമുള്ള സ്വപ്നങ്ങളിലേക്ക് മനോരാജ്യത്തിലേറി സഞ്ചരിക്കാനുള്ള കൗതുകം ആർട്ടിഫിഷ്യൽ ഇൻറലിജൻസി എന്ന പേരിലാണ് പുതുലോകത്ത് വിസ്മയങ്ങൾ തീർക്കുന്നത്. തീർന്നില്ല, പുതിയകാലം ഓരോദിവസവും പണിതുകൊണ്ടിരിക്കുക തന്നെയാണ്. ഇതിനുമപ്പുറം ഭാവിയിൽ എന്തായിരിക്കും ആധിപത്യം സ്ഥാപിക്കുകയെന്നതിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ അവസരങ്ങളും സാധ്യതകളും സംബന്ധിച്ച വിവരങ്ങളുടെ വാതിൽ തുറന്നിടുകയാണ് എജുകഫേ.
സ്വന്തം കഴിവിനെ അറിയുന്നിടത്തുനിന്നാണ് ഒരാളുടെ ജൈത്രയാത്ര തുടങ്ങുന്നത്. എവിടെയാണ് നമ്മുടെ കുട്ടികളുടെ മേഖല എന്ന് നല്ല തയാറെടുപ്പോടെ െതരഞ്ഞെടുത്ത് നൽകാനുള്ള ബാധ്യത നമ്മുടേതാണ്. മികച്ച െതരഞ്ഞെടുപ്പ് കേവലമൊരു ചടങ്ങല്ല, ഒട്ടേറെ അനാവശ്യഘടകങ്ങളെ തിരസ്കരിക്കൽ കൂടിയാണ്. ആധുനിക ലോകത്ത് പ്രഫഷൻ എന്നറിയപ്പെടുന്നത് വെറുമൊരു തൊഴിലല്ല, അറിവും കഴിവും ഒരുപോലെ നിരന്തരം നിലനിർത്തുകയും വളർത്തുകയും പ്രയോഗിക്കുകയും ഫലം നിരീക്ഷിക്കുകയുമെന്ന പ്രക്രിയയാണ്. ഇതിനായി ഏറ്റവും മികച്ചതും തീർത്തും അനുയോജ്യവുമായ ദിശയിലേക്കുതന്നെ തുടക്കത്തിൽ നീങ്ങണം. അതിനുള്ള ചൂണ്ടുപലകയാണ് പുതുമകൾ നിറഞ്ഞതും പോയ വർഷങ്ങളെക്കാളേറെ സമ്പുഷ്ടവുമായ എജുകഫേ സീസൺ അഞ്ച്.
ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും ഏറ്റവും മികച്ച വിദ്യാഭ്യാസ മാർഗനിർദേശകരും പ്രചോദക പ്രഭാഷകരും വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് പ്രതിഭാസ്പർശം പ്രകടിപ്പിച്ചവരും മികവിെൻറ പട്ടികയിലിടം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാമെത്തുന്ന എജുകഫേ മേള കുട്ടികളുടെ ആശങ്കകളും രക്ഷിതാക്കളുടെ ആകുലതകളുമെല്ലാം ചെറുകണിക പോലും ശേഷിക്കാതെ ഇല്ലാതാക്കി, നമ്മുടെ കുട്ടികളെ അറിവിെൻറ നക്ഷത്രലോകത്തെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.