വിദ്യാഭ്യാസ ഉത്സവത്തിന് ഇന്ന് കൊടിയിറക്കം
text_fieldsഷാർജ: മൂന്ന് ദിവസമായി യു.എ.ഇയിലെ വിദ്യാഭ്യാസ സമൂഹത്തിന് പുത്തനറിവുകൾ പകർന്ന 'ഗൾഫ് മാധ്യമം' എജുകഫേയും ഇന്റർനാഷനൽ എജുക്കേഷൻ ഫെസ്റ്റും ശനിയാഴ്ച സമാപിക്കും. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ വിദ്യാർഥികൾ ഒഴുകിയെത്തിയ മൂന്ന് ദിവസങ്ങളായിരുന്നു കടന്നുപോയത്. മൂന്നാം ദിനമായ വെള്ളിയാഴ്ച വിദ്യാർഥികൾക്കുപുറമെ കുടുംബങ്ങളും അധ്യാപകരും മേള സന്ദർശിച്ചു.
അവസാന ദിനമായ ശനിയാഴ്ച പ്രിൻസിപ്പൽമാരുടെ സെഷനാണ് ആദ്യം നടക്കുക. യു.എ.ഇയിലെ വിവിധ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർ സ്കൂളുകളുടെ ഭാവിയെക്കുറിച്ച് സംവദിക്കും. ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ നേതൃത്വം നൽകും. എത്തിക്കൽ ഹാക്കർ മഹ്റൂഫിന്റെ സെഷൻ വൈകീട്ട് നാലിന് നടക്കും. ഉറക്കത്തിൽപോലും പഠനം നടത്താമെന്ന വിഷയത്തെ അധികരിച്ച് മഹ്റൂഫ് സംസാരിക്കും. 4.45ന് സഫയർ അക്കാദമിക് ഡയറക്ടർ ഡോ. ജോൺപോൾ ഇന്ത്യൻ വിദ്യാർഥികളുടെ സ്കോളർഷിപ് സാധ്യതകളെക്കുറിച്ച് വിവരിക്കും. 5.15ന് മോട്ടിവേഷൻ സ്പീക്കറും ഇ ഡോപ് എം.ഡിയുമായ ഡോ. മാണിപോളിന്റെ സെഷൻ നടക്കും. ഡിജിറ്റൽ കാലത്ത് വിദ്യാഭ്യാസം എങ്ങനെയായിരിക്കണമെന്ന് മാണിപോൾ പറഞ്ഞുതരും. 6.15ന് ജെ.പിസ് ക്ലാസസ് എം.ഡി ഡോ. ജിപിൻലാൽ ശ്രീനിവാസനും ഡയറക്ടർ ഡോ. പി. ഇർഫദും സംസാരിക്കും. 6.30നാണ് മജീഷ്യൻ രാജമൂർത്തിയുടെ സെഷൻ. മനസ്സിന്റെ മാന്ത്രികച്ചെപ്പ് തുറക്കുന്നതായിരിക്കും രാജമൂർത്തിയുടെ സെഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.