Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇന്ത്യൻ മൂല്യങ്ങൾ...

ഇന്ത്യൻ മൂല്യങ്ങൾ അടിസ്​ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതിയുമായി ആർ.എസ്​.എസ്​

text_fields
bookmark_border
Mohan-Bhagawat
cancel

ന്യുഡൽഹി: ​കേന്ദ്ര സർക്കാർ േദശീയ വിദ്യാഭ്യാസ നയം രുപീകരിക്കുന്നതി​​െൻറ മുന്നോടിയായി ആർ.എസ്​.എസ്​ സമാന്തര വിദ്യാഭ്യാസ കരിക്കുലം പുറത്തിറക്കുന്നു. ഇന്ത്യൻ മൂല്യങ്ങളെയും ഉപനിഷത്തുകളെയും  അടിസ്​ഥാനമാക്കി തയാറാക്കിയ പാഠ്യപദ്ധതി അടങ്ങുന്ന പുസ്​തകം ആർ.എസ്​.എസ്​ 
സർ സംഘചാലക്​ മോഹൻ ഭാഗവത്​ തലസ്​ഥാനത്ത്​ ഇന്ന്​ പുറത്തിറക്കും. 

അഹമ്മദാബാദ്​ ആസ്​ഥാനമായി പ്രവർത്തിക്കുന്ന പുനരുദ്ധാൻ വിദ്യാപീഠ്​ ആണ്​ അഞ്ചു വാല്യങ്ങളുള്ള പാഠ്യപദ്ധതി തയാറാക്കിയത്​.  ഇന്ത്യൻ മൂല്യങ്ങളും വിദ്യാഭ്യാസ സ​മ്പ്രദായങ്ങളും അടിസ്​ഥാനമാക്കിയാണ്​ പാഠ്യപദ്ധതി തയാറാക്കിയതെന്ന്​ വിദ്യാപീഠ്​ ചാൻസലർ ഇന്ദുമതി കത്താരെ പറഞ്ഞു. ഉപനിഷത്തുകളിൽ വിവരിക്കുന്നതു പോലെയും 18ാം നൂറ്റാണ്ടിലെയും വിദ്യാഭ്യാസ സ​മ്പ്രദായങ്ങളുമാണ്​ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്​. വേദ പഠനം, കുടുംബമൂല്യങ്ങൾ, ധാർമിക മൂല്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. 

അഞ്ചു വയസുവരെ കുട്ടികളെ എങ്ങനെ വളർത്തണം എന്ന്​ രക്ഷിതാക്കൾക്കുള്ള നിർദേശവും ഉണ്ട്​. ബ്രിട്ടീഷ്​ ഭരണത്തോടെ വിദ്യാഭ്യാസ സ​മ്പ്രദായം ഭാരതീയമല്ലാതായി. അത്​ തിരി​െക കൊണ്ടുവരുന്നതിനാണ് പുതിയ പാഠ്യപദ്ധതിയിലൂടെ ശ്രമിക്കുന്ന​െതന്ന്​ വിദ്യാപീഠ്​ ചാൻസലർ പറഞ്ഞു. 

അതോടൊപ്പം, ഇന്ത്യന വിദ്യാഭ്യാസത്തി​​െൻറ പാശ്​ചാത്യവത്​കരണവും പ്രതിബാധിക്കുന്നു. വിദ്യാഭ്യാസം ഹിന്ദിയിലോ മറ്റ്​ മാതൃഭാഷകളിലോ ആയിരിക്കണമെന്ന നിഷ്​കർഷയുമുണ്ട്​. അവസാന വാല്യത്തിൽ ആഗോള വത്​കരണവും ഭാരതീയ വിദ്യാഭ്യാസത്തിലുടെ ലോക പ്രശ്​നങ്ങൾ പരിഹരിക്കാൻ എങ്ങനെ ഇന്ത്യക്ക്​ കഴിയുന്നു​െവന്നും പ്രതിബാധിക്കുന്നുണ്ട്​. 

ദീനദയാൽ ഉപാധ്യായയുടെ 100 ാം ജൻമവാർഷികാഘോഷത്തി​​െൻറ ഭാഗമായി ബി.​െജ.പി ഉത്തർ പ്രദേശ്​ യൂണിറ്റ്​ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ​െപാതു വിജ്​ഞാന ലഘുലേഖയിൽ ഗാന്ധിജി​െയയും നെഹ്​റുവി​െനയും മനഃപൂർവം ഒഴിവാക്കിയത്​ വാർത്തയായിരുന്നു. ഇന്ത്യയുടെ ആദ്യ രാഷ്​ട്രപതി, ഉപരാഷ്​ട്രപതി, ആദ്യ ഉപപ്രധാനമന്ത്രി എന്നിവർ ആരെന്ന ചോദ്യാവലിയിൽ നിന്ന്​ ആദ്യ പ്രധാനമന്ത്രിയെയും രാഷ്​ട്രപിതാവിനെയും ഒഴിവാക്കുകയായിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan bhagwatmalayalam newseducation curriculumIndian valuesEducation News
News Summary - Education Curriculam Based On Indian Morals - India News
Next Story