Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവിദ്യാഭ്യാസ വകുപ്പ്...

വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കലണ്ടർ തയാറാക്കും -മന്ത്രി

text_fields
bookmark_border
വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കലണ്ടർ തയാറാക്കും -മന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത ശി​ൽ​പ​ശാ​ല​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ൾ പ്രാ​യോ​ഗി​ക​മാ​ക്കാ​നാ​യി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​ത്യേ​ക ക​ല​ണ്ട​ർ ത​യാ​റാ​ക്കും.

കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ വ്യ​തി​ച​ല​ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും അ​ധ്യാ​പ​ക​ർ​ക്കാ​യി ന​വീ​ക​രി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നും പ​ദ്ധ​തി ത​യാ​റാ​ക്കും. അ​തേ​സ​മ​യം, കു​ട്ടി​ക​ളു​മാ​യി ര​ക്ഷാ​ക​ർ​തൃ​ബ​ന്ധം കൂ​ടു​ത​ൽ സു​ദൃ​ഢ​മാ​ക്കാ​നാ​യി സ്കൂ​ൾ​ത​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും.

മു​മ്പൊ​ക്കെ തീ​ക്ഷ്ണ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പാ​ഠാ​വ​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് അ​തി​ൽ ഭം​ഗം​വ​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ സി​ല​ബ​സി​ൽ നി​ർ​ബ​ന്ധി​ത മാ​റ്റ​ങ്ങ​ൾ വ​രു​ത്തും. ഇ​ക്കാ​ര്യം എ​സ്.​സി.​ഇ.​ആ​ർ.​ടി പ​രി​ശോ​ധി​ക്കും. ശാ​സ്ത്ര-​സാ​ങ്കേ​തി​ക രം​ഗ​ങ്ങ​ളി​ലെ പു​തി​യ മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ത്യേ​കം പ​രി​ശീ​ല​നം ന​ൽ​കും. സ്‌​കൂ​ൾ സ​മ​യ​ത്തി​ന്റെ അ​വ​സാ​ന ഭാ​ഗ​ത്ത്‌ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ശാ​രീ​രി​ക, മാ​ന​സി​ക ഉ​ണ​ർ​വി​നാ​യു​ള്ള കാ​യി​ക വി​നോ​ദ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. യോ​ഗ​യോ മ​റ്റ് വ്യാ​യാ​മ​ങ്ങ​ളോ സ്കൂ​ളു​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഒ​രു​ക്കും.

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ൽ​പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്കും അ​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ത്യേ​ക പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കും. ഇ​വ​ർ​ക്ക് അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ ഭ​യ​ര​ഹി​ത​മാ​യി പ​ങ്കു​വെ​ക്കു​ന്ന​തി​ന്​ കൗ​ൺ​സ​ലി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തും. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച അ​ധ്യാ​പ​ക​രെ​യും കൗ​ൺ​സ​ല​ർ​മാ​രെ​യും ഇ​തി​നാ​യി നി​യോ​ഗി​ക്കും.

സ്‌​കൂ​ളു​ക​ളി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മൊ​ഡ്യൂ​ൾ ത​യാ​റാ​ക്കാ​ൻ എ​സ്.​സി.​ഇ.​ആ​ർ.​ടി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ന​ട​പ്പാ​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഷോ​ർ​ട് ടേം, ​മീ​ഡ് ടേം, ​ലോ​ങ് ടേം ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. ഇ​ക്കാ​ര്യ​ങ്ങ​ൾ എ​സ്.​സി.​ഇ.​ആ​ർ.​ടി ആ​സൂ​ത്ര​ണം ചെ​യ്യും. മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ച ഈ ​ഇ​ട​പെ​ട​ലു​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education departmentV SivankuttyAnti-drug awareness
News Summary - Education Department to prepare special calendar - Minister
Next Story