ഫിസിക്സ് പഠനത്തിന് ഇനി ലാപ്ടോപ് പരീക്ഷണശാല
text_fieldsതിരുവനന്തപുരം: എട്ടു മുതൽ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക്കായി മാറിയ സാഹ ചര്യത്തിൽ ഹയർ സെക്കൻഡറിതലത്തിലെ എല്ലാ ക്ലാസ് മുറികളിലും ഭൗതികശാസ്ത്ര പരീക്ഷ ണങ്ങൾ ഡിജിറ്റൽ രൂപത്തിൽ ഒരുക്കാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ ുക്കേഷൻ (കൈറ്റ്) സംവിധാനമേർപ്പെടുത്തി. സ്വതന്ത്ര സോഫ്റ്റ്വെയറും ഹാർഡ് വെയറുമായ ‘എക്സ്പൈസ്’ എന്ന ലാപ്ടോപ്പുകളോട് കണക്ട് ചെയ്യാവുന്ന ചെറിയ ഉപകരണം വഴിയാണ് ഇതു സാധ്യമാക്കുക.
ഈ വർഷം ഗണിതത്തിന് പുതുതായി വരുന്ന ഗണിത ഐ.ടി ലാബുകൾക്ക് പുറമേയാണ് ഭൗതിക ശാസ്ത്രത്തിന് ‘എക്സ്പൈസ്’ എന്ന പുതിയ സംവിധാനം പൊതുവിദ്യാലയങ്ങളിലെത്തുന്നത്. നിലവിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 36ഒാളം പ്രാക്ടിക്കൽ പ്രവർത്തനങ്ങൾ നിർദേശിക്കുന്നുണ്ട്. ലാബിൽ കുട്ടികൾ ചെയ്യുന്നതോടൊപ്പം ഇതിലെ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, തെർമൽ, സൗണ്ട് വിഭാഗങ്ങളിലെ പരീക്ഷണങ്ങൾ കൃത്യമായി കമ്പ്യൂട്ടർ ഉപയോഗിച്ചും ചെയ്യാൻ കഴിയുന്ന ഉപകരണമാണ് ‘എക്സ്പൈസ്’.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഹയർ സെക്കൻഡറിയിലെ അവധിക്കാല ഐ.ടി പരിശീലനത്തിെൻറ ഭാഗമായി മുഴുവൻ ഫിസിക്സ് അധ്യാപകർക്കും ഉപയോഗിക്കാനുള്ള എക്സ്പൈസ് ഉപകരണങ്ങൾ, ഈ വർഷം ലഭ്യമാക്കിയിട്ടുണ്ടെന്ന് ‘കൈറ്റ്’വൈസ് ചെയർമാനും എക്സിക്യൂട്ടിവ് ഡയറക്ടറുമായ കെ. അൻവർ സാദത്ത് അറിയിച്ചു. ഇതിെൻറ തുടർച്ചയായി മുഴുവൻ സ്കൂളുകൾക്കും എക്സ്പൈസ് കിറ്റുകൾ ലഭ്യമാക്കും. ന്യൂഡൽഹി ഐ.യു.എ.സി പ്രഫസറും കോഴിക്കോട് സ്വദേശിയുമായ ഡോ. അജിത് കുമാറിെൻറ നേതൃത്വത്തിൽ 2017 ആഗസ്റ്റിൽ 20 അധ്യാപകർക്ക് ന്യൂഡൽഹിയിൽ പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇതിെൻറ തുടർച്ചയായി ഹയർ സെക്കൻഡറി മേഖലയിലെ 2700ഒാളം ഫിസിക്സ് അധ്യാപകർക്കും പരിശീലനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.