ദേശീയ വിദ്യാഭ്യാസ നയം: സർവകലാശാലകളിൽ ഭരണ പരിഷ്കരണത്തിന് തുടക്കമിടാൻ യു.ജി.സി നിർദേശം
text_fieldsതിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി സർവകലാശാലകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണ പരിഷ്കരണ നടപടികൾക്ക് തുടക്കം കുറിക്കാൻ യു.ജി.സി നിർദേശം.
സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ രീതിയിലുള്ള ഭരണ പരിഷ്കരണത്തിന് നയത്തിൽ വ്യവസ്ഥയുണ്ട്. സർവകലാശാലകളിലെ േകാളജ് അഫിലിയേറ്റിങ് സമ്പ്രദായം നിശ്ചിത സമയത്തിനകം അവസാനിപ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. കോളജുകളെ ബിരുദം നൽകുന്ന സ്വയംഭരണ കോളജുകളാക്കി മാറ്റാനും നിർദേശമുണ്ട്.
ഇവ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഘടന മാറ്റുന്ന ഒേട്ടറെ നിർദേശങ്ങൾ നയത്തിലുണ്ട്. നേരത്തേ നയം നടപ്പാക്കുന്നതിനുള്ള പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര വിദ്യഭ്യാസമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
പല വ്യവസ്ഥകൾക്കുമെതിരെ ബി.ജെ.പി ഇതര കക്ഷികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഉയർത്തിയ എതിർപ്പ് നിലനിൽക്കുേമ്പാഴാണ് നയം നടപ്പാക്കൽ ഘട്ടത്തിലേക്ക് കേന്ദ്രസർക്കാർ പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.