Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2019 6:11 AM GMT Updated On
date_range 15 Feb 2019 6:11 AM GMTനോൺ ക്രീമിലെയർ പരിധി: മാനദണ്ഡങ്ങൾ പലത്
text_fieldsbookmark_border
തിരുവനന്തപുരം: എൻജിനീയറിങ്, മെഡിക്കൽ, അനുബന്ധ കോഴ്സ് പ്രവേശനവുമായി ബന്ധപ്പ െട്ട് സംവരണ വിഭാഗങ്ങൾക്കുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിനുള്ള അർഹത സംബന ്ധിച്ച് ലാൻഡ് റവന്യൂ കമീഷണർ 2016 ഏപ്രിൽ 19ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. കുട ുംബത്തിെൻറ വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ കവിയാത്ത പിന്നാക്ക വിഭാഗങ്ങളാണ് (ഒ.ബി. സി) നോൺ ക്രീമിലെയർ പരിധിയിൽ വരുന്നത്. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകുന്ന തിനുള്ള
പ്രധാന മാർഗനിർദേശങ്ങൾ:
- അേപക്ഷകരുടെ മാതാപിതാക്കൾ ഉദ്യോഗ സ്ഥാരാണെങ്കിൽ അവർ കേന്ദ്ര/സംസ്ഥാന സർക്കാർ സർവിസിൽ നേരിട്ട് പ്രവേശിച്ച പദവി യാണ് പരിഗണിക്കുക. ക്ലാസ് ഒന്ന്, രണ്ട്, ഗ്രൂപ് എ, ബി പദവികളിൽ നേരിട്ട് നിയമനം ലഭിച് ചവർ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടുന്നു.
- ക്ലാസ് രണ്ട്/ ഗ്രൂപ് ബിയിൽ നേരിട്ട് പ ്രവേശിച്ച് 35ാം വയസ്സിലോ അതിന് മുേമ്പാ ക്ലാസ് ഒന്ന്/ഗ്രൂപ് എയിലേക്ക് പ്രവേശിച് ചവരും ക്രീമിലെയർ പരിധിയിൽപെടുന്നു. എന്നാൽ, ക്ലാസ് മൂന്ന്/ ഗ്രൂപ് സിയിലോ ക്ലാസ് നാല്/ ഗ്രൂപ് ഡിയിലോ ജോലിയിൽ പ്രവേശിച്ച് 35ാം വയസ്സിലോ അതിന് മുേമ്പാ ക്ലാസ് ഒന്ന്/ഗ്രൂപ് എയിലേക്ക് പ്രവേശിച്ചവർ ക്രീമിലെയർ പരിധിയിൽ ഉൾപ്പെടുന്നില്ല.
- ക്ലാസ് രണ്ട്/ ഗ്രൂപ് ബി പദവികളിലാണെങ്കിൽ മാതാപിതാക്കൾ രണ്ടുപേരും അപ്രകാരം നിയമിക്കപ്പെട്ടവരാകണം.
- മാതാപിതാക്കൾ രണ്ടു പേരും നേരിട്ട് ക്ലാസ് ഒന്ന്/ഗ്രൂപ് എ വിഭാഗത്തിൽ വരുകയും ഇവരിൽ രണ്ടുപേരും മരണപ്പെടുകയോ സർവിസിൽ തുടരാൻ പറ്റാതെ സ്ഥിര അംഗവൈകല്യം സംഭവിക്കുകയോ ചെയ്തവർ ക്രീമിലെയർ പരിധിയിൽ ഉൾപ്പെടില്ല.
- ഒ.ബി.സി വിഭാഗത്തിൽപെടുന്ന സ്ത്രീ ക്ലാസ് ഒന്ന് ഒാഫിസറെ വിവാഹം കഴിച്ചാലും ക്രീമിലെയർ വിഭാഗത്തിൽപെടില്ല.
- മുകളിൽ പറഞ്ഞ വിഭാഗത്തിൽപെട്ട ജീവനക്കാരോ, ജീവനക്കാരിൽ ഒരാളോ വിരമിച്ച ശേഷം മരിക്കുകയോ/സ്ഥിര അംഗവൈകല്യം സംഭവിക്കുകയോ ചെയ്താലും അവരുടെ മക്കൾ സംവരണ ആനുകൂല്യത്തിന് അർഹരല്ലാത്തവരും ക്രീമിലെയർ പരിധിയിൽ ഉൾപ്പെടുന്നവരുമാണ്.
- ക്രീമിലെയർ പരിധിയിൽപെടുന്നവർ സർവിസിൽനിന്ന് വിരമിച്ചാലും മരിച്ചാലും അവരുടെ മക്കൾ സംവരണത്തിന് അർഹരല്ലാത്തവരും ക്രീമിലെയർ വിഭാഗത്തിൽ തുടരുന്നവരുമായിരിക്കും.
- കൃഷിയിൽനിന്നുള്ള വരുമാനം ക്രീമിലെയർ പരിധിക്ക് പരിഗണിക്കില്ല. ഇവർക്ക് (കാപ്പി, റബർ, തേയില തോട്ടങ്ങൾ ഒഴികെ) കൈവശ ഭൂമിയുടെ വിസ്തൃതിയാണ് മാനദണ്ഡം.
- കർഷകർക്ക് സ്വന്തമായി അഞ്ച് ഹെക്ടറോ കൂടുതലോ ഭൂമിയുണ്ടെങ്കിൽ ക്രീമിലെയർ പരിധിയിൽ ഉൾപ്പെടും. ഭൂപരിധി നിയമപ്രകാരമുള്ള വിസ്തൃതിയാണ് മാനദണ്ഡം. ശമ്പളം, കൃഷിയിൽ നിന്നുള്ള വരുമാനം ഇവ തമ്മിൽ കൂട്ടി എട്ട് ലക്ഷത്തിന് മുകളിൽ വരുമാനമുള്ളതായി കണ്ട് നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് നിഷേധിക്കാൻ പാടില്ല. അപേക്ഷകെൻറ മാതാപിതാക്കളുടെ ശമ്പള വരുമാനവും കാർഷിക വരുമാനവും വെവ്വേറെ എട്ട് ലക്ഷത്തിൽ അധികമായാലും മറ്റുതരത്തിലുള്ള (ബിസിനസ്, വാടക) വരുമാനം എട്ട് ലക്ഷത്തിൽ താഴെയായിരുന്നാൽ സംവരണത്തിെൻറ ആനുകൂല്യം ലഭിക്കുന്നതും നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകാം.
- വാർഷിക വരുമാനം കണക്കാക്കേണ്ടത് അഭിഭാഷകർ, ചാർേട്ടഡ് അക്കൗണ്ടൻറുമാർ, സിനിമാ താരങ്ങൾ, കായിക താരങ്ങൾ, സാഹിത്യകാരന്മാർ, ബിസിനസ്, വ്യവസായ മേഖലകളിലുള്ളവർ, നഗരപരിധിക്കകത്ത് വസ്തുവും കെട്ടിടവും വഴി വരുമാനമുള്ളവർ എന്നിവരുടേതാണ്. അത്തരത്തിലുള്ള വരുമാനം തുടർച്ചയായ മൂന്ന് വർഷം ഉണ്ടായിരിക്കുകയും വേണം.
- സ്വന്തം സമുദായത്തിെൻറ കുലത്തൊഴിൽ ചെയ്ത് ജീവിക്കുന്ന പിന്നാക്ക ജാതിയിൽപെട്ട ഒരാൾ എത്ര വരുമാനം ഉള്ളയാളാണെങ്കിലും ക്രീമിലെയർ വിഭാഗത്തിൽപെടുന്നില്ല. പിന്നാക്ക വിഭാഗത്തിൽപെട്ടയാൾ നിരക്ഷരനാണെങ്കിൽ (നാലാം ക്ലാസ് പാസാകാത്തവർ) അയാളും ക്രീമിലെയർ വിഭാഗത്തിൽ വരില്ല.
- സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ എന്ന പേരിൽ തയാറാക്കിയ എസ്.ഇ.ബി.സി പട്ടികയിൽപെട്ട സമുദായങ്ങൾക്കാണ് വിദ്യാഭ്യാസ മേഖലയിൽ സംവരണവും ആനുകൂല്യവും നൽകിവരുന്നത്. വിദ്യാഭ്യാസ സംവരണം അനുവദിക്കുന്നത് വരുമാനത്തിെൻറ അടിസ്ഥാനത്തിലാണ്; ക്രീമിലെയർ മാനദണ്ഡത്തിെൻറ അടിസ്ഥാനത്തിൽ അല്ല. ഇതിന് വരുമാനം കണക്കാക്കുേമ്പാൾ ശമ്പളം, കാർഷിക വരുമാനം എന്നിവ അടക്കമുള്ള വരുമാനങ്ങൾ കണക്കാക്കും. എന്നാൽ, സംസ്ഥാനത്തെ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പിന്നാക്ക സമുദായ സംവരണത്തിന് ക്രീമിലെയർ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാൻ 2015 ജനുവരി ഒന്നിലെ സർക്കാർ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു. ഇതുപ്രകാരം എസ്.ഇ.ബി.സി സമുദായങ്ങളിലെ ക്രീമിലെയർ (മേൽതട്ട്) വിഭാഗത്തിൽപെടുന്നവർ പ്രാഫഷനൽ ഡിഗ്രി കോഴ്സുകൾക്കുള്ള സംവരണത്തിന് അർഹരല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story