എം.ബി.ബി.എസ് സ്വപ്നം യാഥാർഥ്യമാക്കാം; സൗജന്യ നീറ്റ് കോച്ചിങ്ങുമായി എജുപോർട്ട് 'സൂപ്പർ 60' എത്തുന്നു
text_fieldsകോഴിക്കോട്: എം.ബി.ബി.എസ് സ്വപ്നം മനസ്സിൽ കൊണ്ടുനടക്കുന്ന നിരവധി വിദ്യാർഥികളും രക്ഷിതാക്കളും നമുക്കിടയിലുണ്ട്. എന്നാൽ മിക്കവരും നീറ്റ് കോച്ചിങിന്‍റെ ചെലവ് താങ്ങാനാവാതെ പിൻമാറുകയാണ് പതിവ്. അർഹതയുള്ള നിരവധിപേർ ഇപ്പോഴും സീറ്റ് കിട്ടാതെ പുറത്തു നിൽക്കുകയും ചെയ്യുന്നു. ഈ അവസരത്തിലാണ് സൗജന്യ നീറ്റ് കോച്ചിങ്ങ് എന്ന ആശയവുമായി കേരളത്തിലെ പ്രമുഖ എൻട്രൻസ് കോച്ചിങ് സ്ഥാപനമായ എജുപോർട്ട്, മാധ്യമം പത്രത്തിന്റെ സഹകരണത്തോടെ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. പഠനരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച 60 പേർക്ക് സൗജന്യ നീറ്റ് കോച്ചിങ് നൽകി അവർക്ക് എം.ബി.ബി.എസ് സീറ്റ് ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 'സൂപ്പർ 60' എന്ന പദ്ധതിയിലുടെ നീറ്റ് റിപ്പീറ്റർ കോച്ചിങ് സൗജന്യമായി ഓഫ്ലൈൻ മുഖേന വിദ്യാർഥികൾക്ക് ലഭിക്കും.
മത്സരവും ചെലവും ഒരുപോലെ കൂടിക്കൊണ്ടിരിക്കുന്നതാണ് നീറ്റ് പഠന മേഖല. പഠനമേഖലയിലെ സാമ്പത്തിക വേർതിരിവ് ഒരു പരിധിവരെ ഇല്ലാതാക്കുക എന്നതുകൂടിയാണ് 'എജുപോർട്ട് മാധ്യമം സൂപ്പർ 60'യുടെ ലക്ഷ്യം. ഈ പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന 60 വിദ്യാർഥികൾക്ക് NIT, IIT, AIIMS എന്നിവിടങ്ങളിൽനിന്നും പഠിച്ചിറങ്ങിയ കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരുടെ ക്ലാസുകൾ അടങ്ങിയ പരിശീലനമായിരിക്കും എജുപോർട്ട് കോഴിക്കോട് റെസിഡൻഷ്യൽ കാമ്പസിൽ ലഭ്യമാവുക. ഈ വർഷം ആരംഭിക്കുന്ന സൂപ്പർ 60 പദ്ധതി തുടർ വർഷങ്ങളിലും തുടരാനാണ് ഉേദ്ദശ്യമെന്ന് എജുപോർട്ട് ഡയറക്ടർ അജാസ് മുഹമ്മദ് പറഞ്ഞു.
Eduport.app/super60 എന്ന ഓൺലൈൻ ലിങ്ക് വഴിയോ തന്നിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തുകൊണ്ടോ നിങ്ങൾക്ക് 'എജുപോർട്ട് മാധ്യമം സൂപ്പർ 60' പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കായി ജൂലൈ മൂന്ന് ഞായറാഴ്ച ഓൺലൈൻ പ്രവേശന പരീക്ഷ നടത്തും. ഈ പരീക്ഷയിൽനിന്ന് തെരഞ്ഞെടുക്കുന്ന 300 പേർക്ക് രണ്ടാംഘട്ട പരീക്ഷ നടത്തും. രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുക്കുന്ന 60 പേർക്കാവും 'എജുപോർട്ട് മാധ്യമം സൂപ്പർ 60'യിൽ അംഗമാവാൻ സാധിക്കുക. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ജൂലൈ 24 മുതൽ കോഴിക്കോട്ടെ എജുപോർട്ട് റെസിഡൻഷ്യൽ കാമ്പസിൽവെച്ച് തീവ്ര പരിശീലനം നൽകും. താമസ സൗകര്യവും ലഭ്യമാവും. കൂടുതൽ വിവരങ്ങൾക്ക് : +91 7510998855.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.