Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​ പ്രവേശന...

എൻജിനീയറിങ്​ പ്രവേശന നടപടികൾ ഇന്ന്​ തുടങ്ങും

text_fields
bookmark_border
Engineering admission process
cancel

തിരുവനന്തപുരം: കേരള എൻജിനീയറിങ്​ പ്രവേശന നടപടികൾ ചൊവ്വാഴ്ച തുടങ്ങും. ഇതിനായുള്ള വിജ്ഞാപനം രാത്രിയോടെ പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിക്കും. ഓപ്​ഷൻ സമർപ്പണത്തിന്​ 19 വരെ സമയം നൽകാനാണ്​ ധാരണ. ട്രയൽ അലോട്ട്​മെന്‍റ്​ പൂർത്തിയാക്കി ആദ്യ അലോട്ട്​മെന്‍റ്​ 24നകം പ്രസിദ്ധീകരിക്കും. തീയതികളുടെ കാര്യത്തിൽ ചൊവ്വാഴ്ച അന്തിമ തീരുമാനമാകും. 77005 ​പേർ എഴുതിയ എൻജിനീയറിങ്​ പ്രവേശന പരീക്ഷയിൽ 58570 പേർ യോഗ്യത നേടുകയും പ്ലസ്​ ടു മാർക്ക്​ സമർപ്പിച്ച്​ 50858 പേർ റാങ്ക്​ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്​.

റാങ്ക്​ പട്ടികയിൽ ഇടംപിടിച്ചവർക്ക്​ മാത്രമേ പ്രവേശന നടപടികളിൽ പ​ങ്കെടുക്കാനാകൂ. സ്വാശ്രയ എൻജിനീയറിങ്​ മാനേജ്​മെന്‍റ്​ അസോസിയേഷനുമായി 50:50 അനുപാതത്തിൽ സീറ്റ്​ പങ്കിടാൻ സർക്കാർ കരാറിലെത്തിയിട്ടുണ്ട്​. കഴിഞ്ഞ വർഷത്തെ ഫീസ്​ നിരക്ക്​ തന്നെയാണ്​ ഈ വർഷവും. ആർക്കിടെക്​ചർ, ഫാർമസി കോഴ്​സുകളിലേക്കുള്ള പ്രവേശന നടപടികൾ ഇത്തവണ എൻജിനീയറിങ്​ പ്രവേശനത്തോടൊപ്പം ഉണ്ടാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Engineeringadmission processstart today
News Summary - Engineering admission process will start today
Next Story